iPhone Users Attention: iPhone വെള്ളത്തിൽ വീണാൽ അരിയിൽ ഇടല്ലേ! Apple മുന്നറിയിപ്പ്| TECH NEWS

iPhone Users Attention: iPhone വെള്ളത്തിൽ വീണാൽ അരിയിൽ ഇടല്ലേ! Apple മുന്നറിയിപ്പ്| TECH NEWS
HIGHLIGHTS

iPhone അരിചാക്കിൽ ഇടുന്നത് നല്ലതല്ലെന്ന് ആപ്പിൾ

അരി ഈർപ്പം നന്നായി ആഗിരണം ചെയ്യുമെന്നാണ് മിഥ്യാധാരണ

ഇത് ഫോണിലെ ഈർപ്പം നശിപ്പിക്കാൻ സഹായിക്കില്ല, പകരം എന്താണ് ചെയ്യേണ്ടത്?

iPhone in Rice: Mobile Phone ഉപയോഗിക്കാത്തവർ ഇന്ന് വിരളമെന്ന് വേണം പറയാൻ. ഇന്ന് മൊബൈൽ ഫോൺ ഉപയോക്താക്കളിൽ ഭൂരിഭാഗവും സ്മാർട്ഫോൺ ഉള്ളവരാണ്. വാട്ടർ സ്‌പ്ലാഷുകളെയും പൊടിയെയും പ്രതിരോധിക്കാനുള്ള ശേഷി പുതിയ സ്മാർട്ഫോണുകൾക്കുണ്ട്.

എന്നാലും ചില സമയത്ത് ഫോണുകൾ വെള്ളത്തിൽ വീണാൽ പണിയാകും. ഫോൺ വെള്ളത്തിൽ വീണയുടൻ അരിചാക്കിൽ ഇടുന്ന പതിവുണ്ടോ?

iPhone അരിയിലിടുന്നവരോട്…

iPhone അരിചാക്കിൽ ഇടുന്നത് നല്ലതല്ലെന്നാണ് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നത്. ഇത് ഫോണിനെ രക്ഷിക്കില്ലെന്ന് കമ്പനി അറിയിക്കുന്നു. അരിചാക്കിൽ ഇട്ടാൽ എന്താണ് സംഭവിക്കുന്നതെന്നും ആപ്പിൾ വിശദീകരിച്ചു. ഇതിന് പകരം നനഞ്ഞ ഫോൺ എന്ത് ചെയ്യണമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

wet-iPhone
iPhone വെള്ളത്തിൽ വീണാൽ

iPhone അരിയിൽ സൂക്ഷിക്കരുതെന്ന് ആപ്പിൾ

അരി ഈർപ്പം നന്നായി ആഗിരണം ചെയ്യുമെന്ന് പറയാനാകില്ല. ഫോണിലെ വെള്ളം അരിയിലേക്ക് ഊർന്നിറങ്ങുമെന്ന് പറയുന്നത് മിഥ്യാധാരണയാണ്. ഇത് ഐഫോണിലെ പല ഭാഗങ്ങളും കേടാകുന്നതിന് കാരണമാകുമെന്നാണ് കമ്പനി പറയുന്നത്. ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നനഞ്ഞ ഐഫോണുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പും കമ്പനി നൽകി. ഫോൺ വെള്ളത്തിൽ വീണാൽ ഹെയർ ഡ്രയർ പോലെയുള്ള ബാഹ്യ താപ സ്രോതസ്സ് ഉപയോഗിച്ച് ഉണക്കരുത്. അതുപോലെ കംപ്രസ് ചെയ്ത വായു ഉപയോഗിക്കുന്നതും നല്ലതല്ല. അരിയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാനുള്ള ശേഷിയില്ല.

പരുത്തിയോ പഞ്ഞിയോ പേപ്പർ ടവൽ പോലെയുള്ള വസ്തുക്കളിലോ ഫോൺ ചാർജ് ചെയ്ത് വയ്ക്കുന്നതും അപകടമാണെന്ന് ആപ്പിൾ പറഞ്ഞു.

നനഞ്ഞ ഐഫോൺ, ശ്രദ്ധിക്കേണ്ടത്…

ഐഫോൺ അരിയിൽ സൂക്ഷിച്ചാൽ അതിൽ നിന്ന് വെള്ളം നഷ്ടമാകില്ല. ആപ്പിൾ ഫോൺ നനഞ്ഞാൽ അതിൽ ല്വിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് ദൃശ്യമാകും. എന്നാൽ അരിയിൽ സൂക്ഷിക്കുമ്പോൾ അരിമണികൾ ഐഫോണിനെ കൂടുതൽ കേടാക്കും.

READ MORE: Vivo Y200e in India: പെർഫോമൻസിന് Qualcomm Snapdragon, മുൻകൂട്ടി ബുക്ക് ചെയ്താൽ 1000 രൂപ കിഴിവ്! TECH NEWS

വെള്ളത്തിൽ ഫോൺ വീഴുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്…

പകരം നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് വച്ചാണ് ഐഫോൺ ഉണക്കേണ്ടത്. ഒരു ആപ്പിൾ ഫോൺ ശരിക്കും ഉണങ്ങാൻ 24 മണിക്കൂറെങ്കിലും സമയമെടുക്കും. നനഞ്ഞ ഐഫോൺ ഉണക്കാൻ വച്ച ശേഷം ചാർജ് ചെയ്യുമ്പോൾ 30 മിനിറ്റെങ്കിലും കാത്തിരിക്കുക. പരമാവധി 24 മണിക്കൂർ കാത്തിരിക്കുന്നതാണ് ഉചിതം. എന്തായാലും വീണ്ടും അലർട്ട് ലഭിച്ചാൽ വായു സഞ്ചാരമുള്ളിടത്ത് വീണ്ടും സൂക്ഷിക്കുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo