എന്നാണ് Apple ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നതെന്ന ചോദ്യം ദീർഘനാളായി പ്രചരിച്ചിരുന്നു. എന്നാലിപ്പോഴിതാ അഭ്യൂഹങ്ങളിലും ലീക്കുകളിലും നിറഞ്ഞുനിൽക്കുന്ന മടക്കാവുന്ന ഐഫോൺ യാഥാർഥ്യമാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ iPhone Ultra എന്ന പേരിലാണ് ഈ ഡിവൈസിനെ കുറിച്ചാണ് ചർച്ചകൾ പ്രചരിക്കുന്നത്. 48 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറയും പ്രീമിയം ബിൽഡ് ക്വാളിറ്റിയുമുള്ള ഐഫോൺ അൾട്രായാണ് കമ്പനി അവതരിപ്പിക്കുന്നത്. 7.8 ഇഞ്ചിന്റെ വലിയ മെയിൻ ഡിസ്പ്ലേ ഇതിനുണ്ടാകും. ആപ്പിൾ ആരാധകരും സ്മാർട്ട് ഫോൺ വിപണിയും കാത്തിരിക്കുന്ന ഐഫോൺ അൾട്രായുടെ പ്രതീക്ഷിക്കുന്ന പ്രത്യേകതകളെ കുറിച്ച് അറിയാം.
ആപ്പിൾ ഐഫോൺ അൾട്രായിൽ 7.8 ഇഞ്ച് OLED മെയിൻ സ്‌ക്രീനാകും കൊടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് 5.5 ഇഞ്ച് ഔട്ടർ ഡിസ്‌പ്ലേയും കൊടുത്തേക്കുമെന്നാണ് സൂചന. ഇതിൽ ആപ്പിൾ കമ്പനി A20 Pro ചിപ്പായിരിക്കും കൊടുക്കുന്നതെന്നാണ് റിപ്പോർട്ട്. 5,400mAh ബാറ്ററിയുടെ കരുത്തോ 5,800mAh ബാറ്ററിയുടെ കരുത്തോ ഈ മടക്ക് ഫോണിൽ ഉൾപ്പെടുത്തിയേക്കുമെന്ന് പറയുന്നു.
ഈ ഐഫോണിൽ 48MP പ്രൈമറി ലെൻസും 48MP അൾട്രാ-വൈഡ് ലെൻസും ചേർന്ന ഡ്യുവൽ ക്യാമറ യൂണിറ്റുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട് ഫോണിലെ രണ്ട് ഡിസ്‌പ്ലേകളിലും 18MP ഫ്രണ്ട് ക്യാമറ നൽകിയേക്കും.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
എന്നാൽ ഈ വിവരങ്ങളെല്ലാം അഭ്യൂഹങ്ങളാണ്. ആപ്പിൾ കമ്പനി ഇപ്പോഴും ഫോൾഡ് സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
2026 സെപ്തംബറിൽ ആപ്പിൾ ഐഫോൺ അൾട്രാ പുറത്തിറക്കുമെന്നാണ് സൂചന. ഐഫോണായതിനാൽ തന്നെ ഇതിന് ഏകദേശം 1,89,990 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരം, ഐഫോൺ 17 പ്രോ മാക്സിനേക്കാൾ ഇരട്ടി വിലയാകും ഈ ഫോൾഡ് ഫോണിന് ഈടാക്കുന്നത്. ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് എന്നിവയ്ക്ക് ഒപ്പം സെപ്തംബറിൽ സ്മാർട്ട് ഫോൺ അവതരിപ്പിച്ചേക്കും. എന്നാൽ ഇത് വിൽപ്പനയ്ക്ക് തുടർന്ന് ഒരു മാസമെങ്കിലും സമയമെടുക്കും എന്നാണ് റിപ്പോർട്ട്.