48MP ഫ്യൂഷൻ ക്യാമറയുമായി എത്തിയ Entry Level iPhone, പിന്നാലെ ഈ ജനപ്രിയ ഫോണുകൾ Out!

HIGHLIGHTS

iPhone SE 4-ന് പകരമാണ് ഐഫോൺ 16ഇ പുറത്തിറക്കിയത്

അതിനൊപ്പം ചില പഴയ മോഡലുകളെ ആപ്പിൾ നിർത്തലാക്കുകയും ചെയ്തു

ആപ്പിൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നിരവധി ജനപ്രിയ സ്മാർട്ട്‌ഫോണുകൾ നിർത്തലാക്കിയിരിക്കുന്നു

48MP ഫ്യൂഷൻ ക്യാമറയുമായി എത്തിയ Entry Level iPhone, പിന്നാലെ ഈ ജനപ്രിയ ഫോണുകൾ Out!

48MP ഫ്യൂഷൻ ക്യാമറയുമായി ആപ്പിൾ iPhone 16e എന്ന Entry Level iPhone അവതരിപ്പിച്ചു. 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. 128GB മുതൽ 512GB വരെയുള്ള 3 സ്റ്റോറേജ് ഓപ്ഷനുകളാണ് ഐഫോൺ 16e-ലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

വലിയ തുക കൊടുത്ത് ഐഫോൺ സ്വന്തമാക്കാനാകാത്തവർക്ക് ഐഫോൺ 16ഇ മികച്ച ചോയിസാണ്. കാരണം പ്രീമിയം ഫീച്ചറുകളുള്ള ഈ ഐഫോണിന് 59,900 രൂപയാണ് വിലയാകുന്നത്. ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി പുതിയ ഐഫോൺ വന്നത് നന്നായി. എന്നാൽ അതിനൊപ്പം ചില പഴയ മോഡലുകളെ ആപ്പിൾ നിർത്തലാക്കുകയും ചെയ്തു.

Entry Level iPhone: സ്പെസിഫിക്കേഷൻ

6.1-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്ക്രീനാണ് ഫോണിനുള്ളത്. 3nm A18 ചിപ്പ് ആണ് ഐഫോൺ 16ഇ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 48 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. 12-മെഗാപിക്സൽ TrueDepth സെൻസറും സ്മാർട്ഫോണിലുണ്ട്.

Entry Level iPhone launched iPhone 16e
iPhone 16e

18W വയർഡ് ചാർജിംഗും 7.5W വയർലെസ് ചാർജിങ്ങും ഇതിലുണ്ട്. 5G, 4G LTE, Wi-Fi 6 കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യും. ബ്ലൂടൂത്ത് 5.3, NFC, GPS കണക്റ്റിവിറ്റിയും ഇതിൽ ലഭിക്കും.

ഐഫോൺ 16e എത്തിയപ്പോൾ ഇവർ Out

iPhone SE 4-ന് പകരമാണ് ഐഫോൺ 16ഇ പുറത്തിറക്കിയത്. എന്നാൽ SE സീരീസുകളുടെ അവസാനം കൂടിയാണ് ഐഫോൺ 16ഇ ലോഞ്ചിന് പിന്നാലെ സംഭവിക്കുന്നത്.

ഐഫോൺ എസ്ഇ 3 മാത്രമല്ല ഔട്ട് ആയ ഫോണുകളുടെ ലിസ്റ്റിലുള്ളത്. ആപ്പിൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നിരവധി ജനപ്രിയ സ്മാർട്ട്‌ഫോണുകൾ നിർത്തലാക്കിയിരിക്കുന്നു. ചിലപ്പോൾ നിങ്ങൾ വാങ്ങണമെന്ന് ആഗ്രഹിച്ച സ്മാർട്ഫോൺ വരെ ഈ ലിസ്റ്റിലുണ്ടായിരിക്കും.

ലഭിക്കുന്ന വിവരം അനുസരിച്ച് ആപ്പിൾ 2 ഐഫോണുകളുടെ വിൽപ്പനയും നിർമാണവുമാണ് ക്ലോസ് ചെയ്തിരിക്കുന്നത്. iPhone 14, iPhone 14 Plus എന്നിവ ആപ്പിൾ നിർത്തലാക്കി. കൂടാതെ നേരത്തെ പറഞ്ഞ iPhone SE 3 (2022) ഇനി വിപണിയിലേക്കില്ല. എങ്കിലും ഓൺലൈൻ സ്റ്റോറുകളിലൂടെയെങ്കിലും ഫോണുകൾ ലഭ്യമാകുമോ എന്നത് കണ്ടറിയണം.

ഡിവൈസുകൾക്കൊപ്പം ആപ്പിൾ ഉപയോഗിച്ചുവന്നിരുന്ന ചില ഫീച്ചറുകളും വേണ്ടെന്ന് വച്ചിട്ടുണ്ട്. ഹോം ബട്ടൺ, ടച്ച് ഐഡി എന്നിവ ഇനി ആപ്പിൾ പരീക്ഷിക്കുന്നില്ല. LCD സ്‌ക്രീനുള്ള ഡിവൈസുകളും 6 ഇഞ്ച് സ്‌ക്രീനുകളും മടിപ്പാണെന്ന് ആപ്പിളിന് ബോധ്യമായി. അതിനാൽ തന്നെ ഇനി ആപ്പിളിറക്കുന്ന ഫോണുകളിൽ ഈ ഫീച്ചറുകൾ കാണാനാകില്ല.

Also Read: iPhone 16e എത്തി, New SE 4 കാത്തിരുന്നവർക്ക് പകരമൊരു മിടുക്കൻ! വിലയും പ്രത്യേകതകളും വിശദമായി നോക്കിയാലോ…

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo