സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Vivo X100 Pro വൻ വിലക്കിഴിവിൽ വാങ്ങാം. പ്രീമിയം ഫീച്ചറുകളും ശക്തമായ പെർഫോമൻസുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ വിവോ എക്സ്100 പ്രോ 5ജി സ്റ്റോക്ക് കാലിയായി. എന്നാൽ ആമസോണിൽ 28 ശതമാനം കിഴിവിൽ വിവോ ഫോൺ വാങ്ങിക്കാം. എക്സ്ചേഞ്ച് ബോണസ്, ഇഎംഐ ഓഫറും ചേർത്ത് വിവോ എക്സ്100 5ജി ലഭ്യമാകും. 512 ജിബി സ്റ്റോറേജുള്ള ഫോണാണ് വിവോ എക്സ്100 പ്രോ. ആമസോണിൽ പരിമിതകാലത്തേക്ക് ലഭിക്കുന്ന ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
96,999 രൂപയ്ക്കാണ് വിവോ എക്സ്100 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോൺ 28 ശതമാനം വിലക്കിഴിവിൽ വാങ്ങാം. 69999 രൂപയ്ക്ക് ആമസോൺ ഇന്ത്യയിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.
33050 രൂപയുടെ എക്സ്ചേഞ്ച് ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 2099 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് അനുവദിച്ചിരിക്കുന്നു. ഇഎംഐയിൽ പ്രീമിയം സ്മാർട്ട് ഫോൺ താൽപ്പര്യമുള്ളവർക്ക് 2461 രൂപയ്ക്ക് സ്വന്തമാക്കാം.
Also Read: PM Jan Dhan Yojana പദ്ധതിയുടെ പേരിൽ കെണി; 2 ലക്ഷം രൂപ വാഗ്ദാനത്തെ വിശ്വസിക്കരുതെന്ന് കേന്ദ്രം
6.78 ഇഞ്ച് എൽടിപിഒ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഇതിനുള്ളത്. ഫോണിന് മികച്ച പെർഫോമൻസ് തരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ്. 16 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു.
വിവോ എക്സ് 100 പ്രോയിൽ ആൻഡ്രോയിഡ് 14 ഫൺടച്ച് OS 14 സോഫ്റ്റ് വെയർ നൽകിയിരിക്കുന്നു. ഇത് 100W ഫ്ലാഷ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഫോണിന് കരുത്ത് നൽകാനായി 5,400mAh ബാറ്ററിയുമുണ്ട്.
വിവോ എക്സ്100 പ്രോയിൽ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസിനായി ZEISS ലെൻസുണ്ട്. OIS സപ്പോർട്ടുള്ള 50MP സോണി IMX989 പ്രൈമറി സെൻസറും 50MP ടെലിഫോട്ടോ ലെൻസും ക്യാമറ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവോ സ്മാർട്ട് ഫോണിൽ 50MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു.
ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള പ്രകടനം, മികച്ച ക്യാമറ അനുഭവം, പ്രീമിയം ഡിസൈൻ എന്നിവയ്ക്ക് പേരുകേട്ട ഫോണാണിത്. സീസ് ലെൻസും വിവോ എക്സ്100 പ്രോയുടെ മറ്റൊരു സവിശേഷതയാണ്. ഓഫർ വില നിങ്ങളുടെ ബജറ്റിന് അനുയോജ്യമാണെങ്കിൽ ഈ വിവോ ഫോൺ വാങ്ങാം. എങ്കിലും ഇതിന് ശേഷം വന്ന വിവോ എക്സ്100 സീരീസും വിവോ എക്സ്300 സീരീസും കൂടുതൽ മികവുറ്റതാണ്. ഇവയുടെ വിലക്കിഴിവിനായും കാത്തിരിക്കാം.