50MP സോണി AI ക്യാമറ ഫോൺ iQOO Z9 Lite 5G Special ഓഫറിൽ, 5000 രൂപ ഡിസ്കൗണ്ട്!

HIGHLIGHTS

iQOO 5G 10,000 രൂപയ്ക്ക് വാങ്ങാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

iQOO Z9 Lite 5G ഇപ്പോൾ 5000 രൂപ കിഴിവിൽ വാങ്ങാം

50MP Sony AI ക്യാമറയുള്ള iQOO 5G ആമസോണിൽ വിലക്കുറവിൽ വിൽക്കുന്നു

ഐഖൂ ആരാധാകരേ, iQOO Z9 Lite 5G ഇപ്പോൾ 5000 രൂപ കിഴിവിൽ വാങ്ങാം. നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന 5G ഫോൺ ലാഭത്തിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. 50MP Sony AI ക്യാമറയുള്ള iQOO 5G ആമസോണിൽ വിലക്കുറവിൽ വിൽക്കുന്നു.

iQOO Z9 Lite 5G ഓഫർ

ഈ ബജറ്റ് ഫോൺ 10,000 രൂപയ്ക്ക് വാങ്ങാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആമസോണിൽ നിരവധി സ്മാർട്ഫോണുകൾക്ക് കിഴിവുണ്ട്. 15,499 രൂപയ്ക്കാണ് ഫോൺ വിപണിയിലെത്തിച്ചത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വിലയാണിത്.

iQOO Z9 Lite 5G

നിങ്ങൾക്ക് ആമസോണിൽ നിന്ന് 26% ഇൻസ്റ്റന്റ് കിഴിവ് നേടാം. ഈ 4000 രൂപ കിഴിവിലൂടെ ഫോണിന്റെ വില ആമസോണിൽ 11,498 രൂപയായി. കൂടാതെ HDFC ബാങ്ക് കാർഡിലൂടെ വീണ്ടും 1000 രൂപ ഇളവ് നേടാം. ഇങ്ങനെ 10,498 രൂപയ്ക്ക് ഐഖൂ Z9 ലൈറ്റ് ഇപ്പോൾ വാങ്ങാം. ഫോൺ ഇത്രയും ഗംഭീര ഓഫറിൽ വാങ്ങാനുള്ള ലിങ്ക്.

iQOO 5G ഫീച്ചർ

6.56 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് LCD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത് ബജറ്റ് വിലയിൽ ഒതുങ്ങുന്ന 5G സ്മാർട്ട്‌ഫോണാണ്. ഫോണിന്റെ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റുണ്ട്. അതുപോലം 840 nits പീക്ക് ബ്രൈറ്റ്നെസ്സും ഈ സ്മാർട്ഫോണിൽ ലഭിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6300 SoC ആണ് പ്രോസസർ.
ഇത് ആൻഡ്രോയിഡ് 14 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ഐഖൂ സ്മാർട്ഫോൺ 414,564 AnTuTu സ്കോർ പെർഫോമൻസുള്ളതാണ്. IP64 റേറ്റിങ്ങിലൂടെ പൊടിയും വെള്ളവും പ്രതിരോധിക്കുമെന്നും സർട്ടിഫൈഡ് ആണ്.

വീഡിയോ, ഫോട്ടോ ഗുണനിലവാരത്തിനായി ഇതിൽ ഡ്യുവൽ ക്യാമറ നൽകിയിരിക്കുന്നു. 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ക്യാമറയുമുണ്ട്. ഇതിലെ പ്രൈമറി ക്യാമറ Sony AI സെൻസറിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Bumper Offer: Snapdragon പ്രോസസറുള്ള 16GB iQOO 5G 33999 രൂപയ്ക്ക് വാങ്ങാം, വേറെങ്ങും ഇങ്ങനൊരു ഇളവില്ല!

സെൽഫികൾക്കായി മുൻവശത്ത് 8MP ക്യാമറയുമുണ്ട്. ഫോണിനെ പവർഫുൾ ആക്കുന്നത് 5000mAh ബാറ്ററിയാണ്. ഐഖൂ Z9 ലൈറ്റ് 15W ഫാസ്റ്റ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ഫോണിനൊപ്പം ചാർജറും ലഭിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :