jio news
മൊബൈൽ റീചാർജ് നിരക്കുകൾ ഇന്ന് താങ്ങാനാവാത്ത വിലയിലാണ് കുതിച്ചുയരുന്നത്. ഇടയ്ക്കിടെ ജിയോ, എയർടെൽ കമ്പനികൾ തങ്ങളുടെ ചെറിയ പ്ലാനുകൾ പിൻവലിക്കുകയും പല പ്ലാനുകളുടെയും നിരക്കുകൾ കൂട്ടുകയും ചെയ്തു. ഇനിയും Jio താരിഫ് വർധിപ്പിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട് വന്നിട്ടുണ്ട്. എന്നാൽ ഈ വിലക്കയറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ റിലയൻസ് ജിയോ വളരെ മികച്ച ഒരു ഓഫറാണ് വീണ്ടും അവതരിപ്പിച്ചത്. വെറും 300 രൂപയ്ക്ക് 2027 വരെയുള്ള വിലക്കയറ്റിത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രൈസ് ലോക്ക് ചെയ്യാനുള്ള ഓഫറാണിത്. വരാനിരിക്കുന്ന എല്ലാ വിലക്കയറ്റത്തിൽ നിന്നും 1 വർഷത്തേക്ക് നിങ്ങൾക്ക് സമ്പൂണ പരിരക്ഷ എന്ന് വേണമെങ്കിൽ ഇതിനെ പറയാം.
പ്രൈം മെമ്പർഷിപ്പ് എടുക്കുമ്പോൾ 600 വിലവരുന്ന ക്യാഷ്ബാക്ക് വൗച്ചറുകളും സ്വകാര്യ ടെലികോം വാഗ്ദാനം ചെയ്യുന്നു. ഓഫറിനെ കുറിച്ചും എന്താണ് മെമ്പർഷിപ്പിന്റെ നേട്ടമെന്നതും മനസിലാക്കാം.
ജിയോയുടെ പത്താം വാർഷികത്തിന് മുന്നോടിയായാണ് ഓഫർ അവതരിപ്പിച്ചത്. കസ്റ്റമർ പ്രൈയോരിറ്റി സപ്പോർട്ട്, cashback ഓഫറുകൾ, ജിയോയുടെ പുതിയ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നേരത്തെ ആക്സസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും. എന്നാൽ മുമ്പ് പ്രൈം മെമ്പർഷിപ്പിൽ ലഭിച്ചിരുന്ന കുറഞ്ഞ നിരക്കിലുള്ള tariff ആനുകൂല്യങ്ങൾ ഇപ്പോഴില്ല.
നിലവിലുള്ള ജിയോ വരിക്കാർക്കും, പുതിയ ഉപയോക്താക്കൾക്കും മൈജിയോ ആപ്പ്, Jio.com, ജിയോ സ്റ്റോറുകളിലും ജിയോ പാർട്നർമാരിലൂടെയും ഈ മെമ്പർഷിപ്പ് എടുക്കാം.
സെപ്റ്റംബർ 5 വരെ നിലവിലുള്ള നിരക്കുകളിൽ തന്നെ സേവനം തുടരും. ഈ കാലയളവിൽ ഒരു നിരക്ക് വർധനയുമില്ല. ഇതിന് ശേഷം റീചാർജ് പ്ലാനുകൾ വർധിപ്പിച്ചാലും ഒരു വർഷത്തേക്ക് അത് ബാധകമാകില്ല. മറ്റാരെയെങ്കിലും സിം എടുക്കാൻ റെഫർ ചെയ്താൽ 300 രൂപ ക്യാഷ്ബാക്ക് കിട്ടും.
Also Read: Ration Card ൽ പുതിയ അംഗത്തെ ചേർക്കണോ? മൊബൈൽ ഫോണിലൂടെ വെറും 6 സ്റ്റെപ്പ് മതി
പുതിയ ജിയോഹോം, ജിയോപിസി കണക്ഷനെടുക്കുകയാണെങ്കിൽ 300 രൂപയുടെ വൗച്ചർ ലഭിക്കും. മുൻഗണനയോടെ കസ്റ്റമർ സപ്പോർട്ട് ലഭിക്കാനുള്ള സൌകര്യവും ജിയോപ്രൈമിൽ ഉറപ്പിക്കാം. ജിയോ സേവനങ്ങളിലേക്ക് ഏർലി ആക്സസ് ഈ പ്ലാനിലുണ്ട്.
അടുത്ത മൂന്ന്–നാല് മാസത്തിനുള്ളിൽ പ്രീ പെയ്ഡ് പ്ലാനുകളുടെ വില ഉയർത്തിയേക്കും. 2026 ഒക്ടോബർ അവസാനം മുതൽ ഡിസംബർ വരെ വർധനവുണ്ടായേക്കുമെന്നാണ് സൂചന. അതിനാൽ ഈ വിലക്കയറ്റം ബാധിക്കാതിരിക്കാൻ ജിയോ പ്രൈം ഗുണം ചെയ്യും.