Jio long validity recharge plans offer daily data and unlimited calls
റീചാർജ് വിലക്കയറ്റത്തിന് മുന്നേ 1 വർഷത്തേക്കുള്ള പ്ലാനെടുത്താലോ? ഇനി അടുത്ത ഒരു വർഷത്തേക്ക് മൊബൈൽ റീചാർജിനെ കുറിച്ച് ഓർത്ത് തലപുകയ്ക്കാതെ Jio റീചാർജ് ഉപയോഗിക്കാം. കൃത്യം 365 ദിവസത്തേക്ക്, അതായത് 2027 ഓഗസ്റ്റ് മാസം വരെ നിങ്ങൾക്ക് യാതൊരു ടെൻഷനും കൂടാതെ ടെലികോം സേവനങ്ങൾ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5ജി ആനുകൂല്യങ്ങളുള്ള പാക്കേജാണിത്. പ്രതിദിനം വെറും 10 രൂപയിൽ താഴെ മാത്രമാണ് ഇതിന് ചെലവ് വരുന്നത്. അതിനാൽ മാസം തോറും 300 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ വാങ്ങുന്നവർക്ക്, ഒരു വർഷത്തേക്കുള്ള ജിയോ റീചാർജാണ് കൂടുതൽ മികച്ചത്. ഈ വർഷാവസാനം സ്വകാര്യ ടെലികോം എന്തായാലും പ്ലാൻ വില വർധിപ്പിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ സെപ്തംബറിൽ തന്നെ ഉയർന്ന നിരക്കുകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇതിന് മുന്നേ 1 വർഷ പ്ലാനിൽ റീചാർജ് ചെയ്യുന്നതാണ് ബുദ്ധി. ഈ പ്ലാനിന്റെ ആനുകൂല്യങ്ങളും ഓഫറും വിശദമായി അറിയാം.
ദിവസേന 2.5 GB അതിവേഗ ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, കൂടാതെ ദിവസം 100 SMS ലഭിക്കുന്ന പാക്കേജാണിത്. അൺലിമിറ്റഡ് 5G ഡാറ്റയാണ് ജിയോയുടെ 3599 രൂപ പ്ലാനിന്റെ ഹൈലൈറ്റ്. ഒരു വർഷത്തേക്ക് മൊത്തം ഡാറ്റ 912.5GB 4ജി ഡാറ്റ ഇതിലുണ്ട്. നിശ്ചിത FUP ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 Kbps ആയി കുറയും. ഇതിന് പുറമെ ജിയോ ടിവി, ജിയോ Cloud എന്നീ അധിക ആനുകൂല്യങ്ങളും പാക്കേജിലുണ്ട്. 35100 രൂപ വിലയുള്ള Google Gemini പ്രോ ആക്സസും 18 മാസത്തേക്ക് തികച്ചും ഫ്രീയായി ജിയോ തരുന്നു. ഇതിന് പുറമെ 3 മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും പ്ലാനിൽ ലഭ്യമാണ്. പ്ലാൻ ഒരു മാസത്തേക്ക് ഈടാക്കുന്നത് 276 രൂപയാണ്.
Also Read: ഓണച്ചിത്രങ്ങൾ ഇനി QLED സ്ക്രീനിൽ! 32% വിലക്കുറവിൽ Onida 4K QLED സ്മാർട്ട് ടിവി വീട്ടിലെത്തിക്കാം