Amazon ഓഫർ സെയിലിൽ iPhone 13 128GB ഫോണിന് ലഭിക്കുന്നത് വമ്പൻ Discount
Amazon Great Summer Sale ആരംഭിച്ചു
Amazon സമ്മർ സെയിലിൽ iPhone 13 40,000 രൂപ റേഞ്ചിൽ
ജനപ്രിയമായ iPhone 13 വമ്പൻ കിഴിവിൽ വാങ്ങാം
വേനൽക്കാലത്തേക്ക് ധമാക്ക ഓഫറുകളുമായി Amazon. ഈ വർഷത്തെ Amazon Great Summer Sale ആരംഭിച്ചു. ആമസോൺ സമ്മർ സെയിലിൽ iPhone 13 വൻവിലക്കുറവിൽ വാങ്ങാം. 40,000 രൂപ റേഞ്ചിൽ ജനപ്രിയ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്.
Surveyഎല്ലാവർക്കും വേണ്ടിയുള്ള പൊതുവായ ആമസോൺ സെയിൽ ആരംഭിച്ചു. ഐഫോൺ 13 പ്രത്യേക ഓഫറിൽ വാങ്ങാനുള്ള സ്പെഷ്യൽ അവസരമാണിത്.

Amazon സെയിലിൽ iPhone 13
രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഐഫോൺ 13 ഫോണിനുള്ളത്. ഈ രണ്ട് ഫോണുകൾക്കും Amazon ഓഫർ നൽകുന്നു. 256GB, 512GB എന്നിവയാണ് ഐഫോൺ വേരിയന്റുകൾ. ആറ് വ്യത്യസ്ത കളറുകളിലുള്ള ഐഫോണുകളാണ് ഓഫറിൽ വിൽക്കുന്നത്.
Amazon സമ്മർ സെയിലിലെ വില
2024-ൽ പോലും iPhone 13-ന്റെ മാറ്റ് കുറയുന്നില്ല. ഐഫോൺ 15 വിപണിയിലുണ്ടായിട്ടും 13 സീരീസുകൾ ജനപ്രിയമായി തുടരുന്നു. 52,090 രൂപയ്ക്കാണ് ഫോൺ ആമസോണിൽ വിറ്റുകൊണ്ടിരുന്നത്. ശരിക്കുള്ള വിപണി വില 59900 രൂപയാണ്. ആമസോൺ സമ്മർ സെയിലിൽ 48,499 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 128GB ഐഫോൺ 13-നാണ് ഓഫർ. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.
ഐഫോൺ 13 സ്പെസിഫിക്കേഷൻ
6.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഫോൺ 13. ഇതിന്റെ സ്ക്രീൻ സൂപ്പർ റെറ്റിന XDR ആണ്. ഇതിന് 12MPയുടെ മെയിൻ ക്യാമറയും അൾട്രാ വൈഡ് ക്യാമറയുമുണ്ട്. A15 ബയോണിക് ചിപ്പ് ആണ് ഐഫോൺ 13-ൽ ഉപയോഗിച്ചിരിക്കുന്നത്. 5G കണക്റ്റിവിറ്റി ഐഫോൺ 13 നൽകുന്നു. 4K ഡോൾബി വിഷൻ HDR റെക്കോർഡിങ്ങും ഫോണിൽ ലഭിക്കും. ഓഫറിനുള്ള ആമസോൺ ലിങ്ക്, Click Here.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ
പുതിയ ഫോൺ, ലാപ്ടോപ്പ്, വസ്ത്രങ്ങൾ വാങ്ങാനുള്ള സുവർണാവസരമാണിത്. സ്മാർട്ഹോമിനുള്ള എല്ലാ ഉപകരണങ്ങളും ഓഫറിൽ വാങ്ങാം. എസി, ഫ്രിഡ്ജ്, ഫാൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും സെയിലിലുണ്ടാകും. ഈ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തരാൻ ആവശ്യമായ മിക്ക ഉപകരങ്ങളും വിൽപ്പനയ്ക്കെത്തും.
മെയ് 2ന് ഉച്ചയ്ക്കാണ് ആമസോൺ സമ്മർ സെയിൽ ആരംഭിക്കുന്നത്. 12 മണിക്കൂർ മുമ്പ് പ്രൈം സെയിലും നടക്കുന്നു. അടുത്ത വാരം വരെ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ തുടരുമെന്നാണ് സൂചന.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile