ഫ്ലിപ്കാർട്ടിനേക്കാൾ വമ്പൻ വിലക്കുറവിൽ Samsung Galaxy S24 5G ആമസോണിൽ! പെട്ടെന്ന് വാങ്ങിയാൽ നേട്ടം
സാംസങ് ആരാധകർക്ക് ഇതാ ഒരു ബമ്പർ ഓഫർ എത്തി! ആൻഡ്രോയിഡ് ഫോണുകളിൽ പ്രീമിയം പെർഫോമൻസിലൂടെ കരുത്ത് തെളിയിച്ച Samsung Galaxy S24 5G ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച വിലക്കിഴിവാണ് ആമസോൺ ഇന്ത്യ തരുന്നത്. സാംസങ് S24 5ജിയ്ക്ക് മികച്ച എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു.
Surveyകഴിഞ്ഞ വർഷാനസാനം കമ്പനി Snapdragon 8 Gen 3 ചിപ്പ് Galaxy S24 5ജിയിലും റിലീസ് ചെയ്തിരുന്നു. ഈ കിടിലൻ പ്രോസസറും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള പ്രീമിയം ഫോണിന്റെ ഓഫറും സവിശേഷതകളും ഇവിടെ വിശദീകരിക്കുന്നു.
Samsung Galaxy S24 5G Amazon India Price Deal
ആമസോണിൽ ഇന്ന് അത്യുഗ്രനായ ഓഫറാണ് ഗാലക്സി S24 5ജിയ്ക്ക് പ്രഖ്യാപിച്ചത്. 74999 രൂപ വിലയുള്ള സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ 49999 രൂപയ്ക്ക് വിൽക്കുന്നു. 8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ആമസോണിലാവട്ടെ ഗാലക്സി S24 5ജി പകുതി വിലയ്ക്ക് വാങ്ങാം. 43,499 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ആമസോൺ ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കോൺഫിഗറേഷനിലുള്ള എല്ലാ കളർ വേരിയന്റുകൾക്കും കിഴിവ് ബാധകമാണ്.
42 ശതമാനം ഫ്ലാറ്റ് കിഴിവിന് പുറമെ ആമസോൺ 1,304 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും അനുവദിച്ചിട്ടുണ്ട്. സാംസങ് S24 5ജി കൂടുതൽ ലാഭത്തിന് വാങ്ങണമെങ്കിൽ ഇപ്പോൾ ലഭിക്കുന്ന എക്സ്ചേഞ്ച് ഡീൽ പ്രയോജനപ്പെടുത്തിയാൽ മതി. കാരണം 40000 രൂപയ്ക്ക് പ്രീമിയം സാംസങ് 5ജി എക്സ്ചേഞ്ചിലൂടെ ലഭിക്കുന്നു. ഇതിന് 1,529 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത്, വിപണിയിൽ ഡിമാൻഡ് കൂടുതലുള്ള മോഡലുകളിലൊന്നാണിത്. അതിനാൽ ഈ ഓഫറിൽ സ്റ്റോക്ക് തീരുന്നതിന് മുമ്പേ പർച്ചേസ് ചെയ്താൽ നേട്ടമുണ്ടാകും.
Also Read: 30000 രൂപ ലാഭിക്കാം! അംബാനി ഉപയോഗിക്കുന്ന iPhone മോഡലിന് അസാധാരണമായൊരു ഓഫർ
സാംസങ് ഗാലക്സി എസ്24 5ജി ക്യാമറ, ഡിസ്പ്ലേ, ഫീച്ചറുകൾ
സ്റ്റൈലും പെർഫോമൻസും ഒത്തിണങ്ങിയ ഒരു പെർഫെക്റ്റ് ഓൾറൗണ്ടർ ആണോ നിങ്ങൾക്ക് വേണ്ടത്? എങ്കിൽ സാംസങ് എസ്24 5ജിയുടെ ഈ ഡീൽ പ്രയോജനപ്പെടുത്തി പർച്ചേസ് ചെയ്യുന്നത് ലാഭകരമാണ്. ഈ പ്രീമിയം സാംസങ് ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ പോലുള്ള സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
- ഡിസ്പ്ലേ: സാംസങ് ഗാലക്സി എസ്24 5ജിയിൽ 6.2 ഇഞ്ച് LTPO AMOLED പാനലാണുള്ളത്. ഇത് 120Hz റിഫ്രെഷ് റേറ്റും 2,600 nits പീക്ക് ബ്രൈറ്റ്നെസ്സും സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: ട്രിപ്പിൾ റിയർ ഫോട്ടോഗ്രാഫിയും മികച്ച എഐ സപ്പോർട്ടും ചേരുന്നതിനാൽ ക്യാമറയിലും നിരാശപ്പെടേണ്ടതില്ല. ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷനും 8K വീഡിയോ സപ്പോർട്ടുമുള്ള ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 50MP പ്രൈമറി ക്യാമറയും, 12MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ലെൻസുമാണ് ട്രിപ്പിൾ ക്യാമറയിൽ വരുന്നത്. ഈ സാംസങ് ഫോണിന് മുൻവശത്ത് സെൽഫികൾക്കും കോളുകൾക്കുമായി 12MP ക്യാമറയുമുണ്ട്.
- പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പിന്റെ കരുത്തൻ പെർഫോമൻസ് ഈ ഫോണിലുണ്ട്. 8 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമായി ഇത് ജോഡിയാക്കിയിരിക്കുന്നു. ഫോൺ ലോഞ്ച് സമയത്ത് കമ്പനി എക്സിനോസ് 2400 ആയിരുന്നു ഇന്ത്യൻ മോഡലുകളിൽ നൽകിയത്. എന്നാൽ 2025 അവസാനത്തോടെ ഗാലക്സി എസ്24 5ജി സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്പുമായി റി റിലീസ് ചെയ്യുകയായിരുന്നു. ആമസോണിലും മറ്റും ലഭിക്കുന്ന സാംസങ് ഫോണിൽ പുതിയ ചിപ്സെറ്റാണുള്ളത്. ഗെയിമിംഗിനും ഹെവി ടാസ്ക്കുകൾക്കും മികച്ച പെർഫോമൻസ് സ്നാപ്ഡ്രാഗൺ ഉറപ്പാക്കുന്നു.
- ബാറ്ററി: ഫോണിൽ 4000 എംഎഎച്ച് ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 25W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
- കണക്റ്റിവിറ്റി: വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ ഓപ്ഷനുകൾ ലഭ്യമാണ്.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് IP68 റേറ്റിംഗുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ 8 വേർഷനാണ് സാംസങ് ഗാലക്സി എസ്24 5ജിയിലുള്ളത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile