Amazon Great Republic Day Sale തിരശ്ശീല ഉയരാൻ മണിക്കൂറുകൾ, 39000 രൂപയ്ക്ക് മോട്ടറോള ഫ്ലിപ് ഫോൺ ലഭിക്കും
Amazon Great Republic Day Sale 2026 ന് ഇന്ന് അർധരാത്രിയോടെ കൊടിയേറും. ഓഫറുകളുടെ ഉത്സവകാലമാണ് ഇനിയുള്ള ദിവസങ്ങൾ. ജനുവരി 16 ന് ആരംഭിക്കുന്ന മെഗാ സെയിലിൽ Motorola ഫ്ലിപ് ഫോണിന് അപാരമായ കിഴിവ് ലഭിക്കും. നിങ്ങളുടെ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ ആമസോൺ സെയിൽ വിട്ടുകളയണ്ട..
SurveyAmazon Great Republic Day Sale 2026
ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്നു. സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈയൻസുകൾ, ഫാഷൻ എല്ലാം മികച്ച ഓഫറിൽ പർച്ചേസ് ചെയ്യാം. ഇത്തവണ പ്രൈം അംഗങ്ങൾക്കുള്ള സ്പെഷ്യൽ സെയിൽ ലഭ്യമല്ല. എങ്കിലും ഫാസ്റ്റ് ഡെലിവറി, ഫ്രീ ഡെലിവറി പോലുള്ള ഓപ്ഷനുകൾ പ്രൈം അംഗങ്ങൾക്ക് ലഭ്യമാകുന്നുണ്ട്.
Motorola Razr 50 Ultra Discount on Amazon
ഇനി ആരംഭിക്കുന്ന റിപ്പബ്ലിക് ഡേ സെയിലിൽ മോട്ടറോളയുടെ ഫ്ലിപ് ഫോണിന് കിഴിവ് ലഭിക്കും. ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വിലയാകുന്ന ഫോണാണ് മോട്ടോ റേസർ 50 അൾട്രാ. 60,990 രൂപയ്ക്ക് ഇനി സ്മാർട്ട് ഫോൺ സ്വന്തമാക്കാനാകും.
99,999 രൂപ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയ ഫോണിന് 39,009 രൂപയുടെ ഫ്ലാറ്റ് കിഴിവാണ് സെയിലിലുണ്ടാകുക. ഇങ്ങനെ നിങ്ങൾക്ക് റേസർ 50 അൾട്രാ 60,990 രൂപയിൽ ലഭ്യമാകും. ഇതിനുപുറമെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെ 1,500 രൂപ വരെ 5% തൽക്ഷണ കിഴിവും നേടാം. ഇ-കൊമേഴ്‌സ് ബ്രാൻഡ് പ്രതിമാസം 2,144 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐയും ഓഫർ ചെയ്യുന്നു.

പഴയ ഉപകരണം മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് 42,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ജനുവരി 16 മുതൽ ഓഫർ പ്രാബല്യത്തിൽ വരുന്നു. എന്നാലും സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് വിലക്കിഴിവിലും വ്യത്യാസമുണ്ടാകും.
Motorola Razr 50 Ultra Features
മോട്ടറോള റേസർ 50 അൾട്രാ 5ജിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് ഇനി നോക്കാം. മോട്ടറോള റേസർ 50 അൾട്രയിൽ 4 ഇഞ്ച് LTPO AMOLED കവർ ഡിസ്‌പ്ലേ ഉണ്ട്. സ്‌ക്രീൻ 2400 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 165Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന കവർ ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണിനുണ്ട്.
മോട്ടറോള ഇതിൽ 6.9 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേ നൽകിയിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് ഫോണിലുള്ളത്.
Also Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?
ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി ക്യാമറ ഇതിനുണ്ട്. 2x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുള്ള 50MP ടെലിഫോട്ടോ സെൻസറും ഇതിൽ വരുന്നു. 45W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. 5W റിവേഴ്‌സ് വയർഡ് ചാർജിംഗ് പിന്തുണയുള്ള മോട്ടറോള റേസർ ഫോണാണിത്. ഇതിൽ 4000mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile