OnePlus Nord 6 5G
Amazon Great Freedom Sale ൽ സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇക്കൂട്ടത്തിൽ OnePlus Nord 6 5G ഫോണിന് വമ്പൻ വിലക്കുറവ് അനുവദിച്ചു. 9000mAh ബാറ്ററിയും Snapdragon 8s Gen 4 പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. 10,000 രൂപ വരെയുള്ള ആകർഷകമായ കിഴിവിൽ വൺപ്ലസ് നോർഡ് 6 5ജി ഇപ്പോൾ ലഭ്യമാണ്. ദീർഘനേരം ബാക്കപ്പ് നൽകുന്ന കരുത്തുറ്റ ബാറ്ററിയും ഉയർന്ന പെർഫോമൻസ് ഉറപ്പുനൽകുന്ന പ്രൊസസറും ഈ ഫോണിന്റെ ഹൈലൈറ്റ് ഫീച്ചറുകളാണ്.
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ വമ്പിച്ച ഓഫറാണ് വൺപ്ലസിന്റെ ഈ ജനപ്രിയ മോഡലിനും അനുവദിച്ചിരിക്കുന്നത്. 2500 രൂപയുടെ ബാങ്ക് ഇളവും ആകർഷകമായ ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭ്യമാണ്. മികച്ചൊരു 5G സ്മാർട്ട്‌ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ സമയം വൈകാതെ ഇപ്പോൾ തന്നെ ഈ ഫോൺ കണ്ണുംപൂട്ടി വാങ്ങാം. പ്രത്യേകിച്ച് ഗെയിമിങ്ങും ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവർക്കും വൺപ്ലസ് നോർഡ് 6 5ജി ഒരു മികച്ച മോഡൽ തന്നെയാണ്.
ആമസോൺ ഫ്രീഡം സെയിലിന്റെ ഭാഗമായി ലിമിറ്റഡ് പീരിയഡ് ഓഫറിലാണ് വൺപ്ലസ് നോർഡ് 6 5ജി വിൽക്കുന്നത്. ലോഞ്ച് സമയത്ത് 8GB, 256GB വേരിയന്റിന് 52,999 രൂപ വിലയുണ്ടായിരുന്നു. എന്നാൽ വിലക്കിഴിവിലൂടെ 44,499 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് HDFC ബാങ്ക് കാർഡിലൂടെ 1250 രൂപ മുതൽ 2500 രൂപ വരെയുള്ള കിഴിവും ലഭിക്കുന്നു. ഈ അധിക ഇളവ് പ്രയോജനപ്പെടുത്തുന്നവർക്ക് വൺപ്ലസ് പ്രീമിയം 5ജി മൊബൈൽ ഫോൺ 41,999 രൂപയ്ക്ക് സ്വന്തമാക്കാം.
38000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്. കൂടാതെ 1,564 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ ഓഫർ ചെയ്യുന്നു.
2026 ഏപ്രിലിൽ പുറത്തിറങ്ങിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. ഇത് 4nm സാങ്കേതികവിദ്യയിൽ നിർമിച്ച ചിപ്‌സെറ്റാണ്. ഇത് 12GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
80W ഫാസ്റ്റ് വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന വൺപ്ലസ് ഫോണിൽ കരുത്തനായ 9,000 mAh ബാറ്ററിയാണുള്ളത്.
വിലയ്‌ക്കൊത്ത എല്ലാ പെർഫോമൻസും ഈ ഫോണിൽ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് മികച്ച പ്രോസസർ, വേഗതയേറിയ റാമും സ്റ്റോറേജും വലിയ ബാറ്ററിയുമുള്ള ഫോണാണിത്. ഇതിന് പുറമെ ഫോണിന്റെ അമോലെഡ് ഡിസ്പ്ലേ, മികച്ച ക്യാമറ യൂണിറ്റ് എന്നിവയെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.