New Alcatel V3: നോക്കിയയുടെ ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയ പൊളപ്പൻ ഫോണുകൾ, 12999 രൂപ മുതൽ…
നോക്കിയയുടെ ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ 3 ബജറ്റ് ഫോണുകൾ പുറത്തിറക്കി....
വി3 പ്രോ ഫോണിന്റെ വില 17,999 രൂപയിൽ ആരംഭിക്കുന്നു
Alcatel V3 ക്ലാസിക്കിന് ഇന്ത്യയിൽ 12,999 രൂപയാണ് വിലയാകുന്നത്
Alcatel V3 സീരീസിലേക്ക് നോക്കിയയുടെ ഫ്രഞ്ച് കമ്പനി 3 ബജറ്റ് സ്മാർട്ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിലൂടെ സ്മാർട്ഫോൺ വിപണിയിൽ സ്ഥാനം കൈയടക്കാൻ അൽകാടെല്ലും ഒരുങ്ങിക്കഴിഞ്ഞു. ഇതിൽ പ്രീമിയം ഫീച്ചറുകളുള്ള അൽകാടെൽ വി3 അൾട്രാ 5ജി ഫോണിന്റെ ഫീച്ചറുകളും വിലയും നമ്മൾ പരിചയപ്പെട്ടല്ലോ! ഇനി മറ്റ് രണ്ട് മോഡലുകളും എങ്ങനെയുണ്ടെന്ന് നോക്കാം.
SurveyAlcatel V3 വില എത്ര?
Alcatel V3 ക്ലാസിക്കിന് ഇന്ത്യയിൽ 12,999 രൂപയാണ് വിലയാകുന്നത്. വി3 പ്രോ ഫോണിന്റെ വില 17,999 രൂപയിൽ ആരംഭിക്കുന്നു. ഫോണുകളുടെ ആദ്യ വിൽപ്പന 2025 ജൂൺ 2 മുതൽ ആരംഭിക്കും. ഫ്ലിപ്കാർട്ട് വഴിയായിരിക്കും സ്മാർട്ഫോൺ വിൽപ്പന.
മാച്ച ഗ്രീൻ, മെറ്റാലിക് ഗ്രേ നിറങ്ങളിലാണ് അൽകാറ്റെൽ വി3 പ്രോ അവതരിപ്പിച്ചത്. 17,999 രൂപയുള്ള ഫോണിന് 8 ജിബി + 256 ജിബി സ്റ്റോറേജാണ് വരുന്നത്.

അൽകാറ്റെൽ വി3 ക്ലാസിക് നിങ്ങൾക്ക് ഹാലോ വൈറ്റ്, കോസ്മിക് ഗ്രേ നിറങ്ങളിൽ ലഭിക്കും. 4 ജിബി + 128 ജിബി വേർഷൻ 12,999 രൂപയ്ക്ക് കിട്ടും. 6 ജിബി + 128 ജിബി പതിപ്പിന് 14,999 രൂപയുമാണ് വില.
Alcatel V3 Pro 5G: സ്പെസിഫിക്കേഷൻ
6.7-ഇഞ്ച് വലിപ്പമുള്ള അൽകടെൽ വി3 പ്രോ സ്മാർട്ഫോണാണിത്. HD+ സ്ക്രീനും, 120Hz റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണ് ഫോണിനുള്ളത്. 2.5D ഗ്ലാസും 570 nits വരെ പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസറുള്ള സ്മാർട്ഫോണാണിത്. ARM മാലി-G57 MC2 GPU-മായി ഇത് ബന്ധിച്ചിരിക്കുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ മെമ്മറി വികസിപ്പിക്കാം. ഡ്യുവൽ സിം ഫീച്ചറുള്ള സ്മാർട്ഫോണാണിത്.
ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ ഇതിനുണ്ട്. 5MP അൾട്രാ-വൈഡ് ക്യാമറയും സ്മാർട്ഫോണിലുണ്ട്. LED ഫ്ലാഷ് സപ്പോർട്ടുള്ള ഫോണിലെ ഫ്രണ്ട് ക്യാമറയ്ക്ക് 8MP സെൻസറാണ് വരുന്നത്.
ഇതിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് കൊടുത്തിരിക്കുന്നത്. 3.5mm ഓഡിയോ ജാക്കും, സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. IP54 റേറ്റിങ്ങുള്ളതിനാൽ സ്മാർട്ഫോൺ ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് കപ്പാസിറ്റിയുള്ളതാണ്. ഫോണിലെ 5200mAh ബാറ്ററിയ്ക്ക് 18W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുണ്ട്.
5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac സപ്പോർട്ട് ലഭിക്കും. ഇതിൽ ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS ഫീച്ചറുകളുമുണ്ട്. USB ടൈപ്പ്-C, NFC കണക്റ്റിവിറ്റി ഫീച്ചറുള്ള സ്മാർട്ഫോണാണിത്.
ആൽക്കടെൽ V3 Classic 5G ഫീച്ചറുകൾ അറിയാം…
6.7-ഇഞ്ച് വലിപ്പമുള്ള ഫോണാണ് ആൽക്കടെൽ വി3 ക്ലാസിക്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. HD+ LCD സ്ക്രീനും 2.5D ഗ്ലാസുമുള്ള ഫോണാണിത്. ഇതിൽ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസറാണുള്ളത്. ARM മാലി-G57 MC2 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. 2TB വരെ വികസിപ്പിക്കാവുന്ന മെമ്മറി ഈ സ്മാർട്ഫോണിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറയാണ് അൽകടെൽ വി3 ക്ലാസിക് സ്മാർട്ഫോണിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറയാണ് അൽകടെൽ വി3 ക്ലാസിക് ഫോണിലുള്ളത്. 0.08MP മാക്രോ ക്യാമറയും ഡ്യുവൽ ക്യാമറയിൽ വരുന്നു. LED ഫ്ലാഷ് സപ്പോർട്ടുള്ള, f/2.0 അപ്പേർച്ചറിൽ 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഡ്യുവൽ സിം കണക്റ്റിവിറ്റി ഫീച്ചറുമുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിലുള്ളത്. 5200mAh ബാറ്ററി സ്മാർട്ഫോൺ 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകളുള്ള ഫോണാണ് അൽകടെൽ വി3 ക്ലാസിക്. IP54 റേറ്റിങ്ങുള്ള അൽകാടെൽ ഫോൺ പൊടിയും സ്പ്ലാഷും പ്രതിരോധിക്കും. 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഫോണാണിത്. ഇതിൽ ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS സപ്പോർട്ടുണ്ട്. USB ടൈപ്പ്-C, NFC ഓപ്ഷനുകളും ഫോണിനുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile