Alcatel 4 Gസ്മാർട്ട്‌ ഫോണുകൾ കുറഞ്ഞ വിലയിൽ

Alcatel 4 Gസ്മാർട്ട്‌ ഫോണുകൾ കുറഞ്ഞ വിലയിൽ
HIGHLIGHTS

Alcatel തങ്ങളുടെ പോപ്പ് സീരിസിൽ Alcatel പോപ്പ് സ്റ്റാർ എന്ന മോഡൽ ആണ് പുറത്തിറക്കിയത് .ഇതിന്റെ കൂടുതൽ വിശേഷങ്ങളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .

ക്വാഡ് കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ ആൻഡ്രോയ്ഡ് ലോലിപോപ്പാണ് ഒഎസ്. കൂടാതെ 4G LTE സപ്പോർട്ടാണ്.Alcatel പോപ്പ് സ്റ്റാറിൻ്റെ രണ്ടു സിം മുകളും 4G നെറ്റ് വർക്കുകൾ സപ്പോർട്ടുണ്ട്. ഇനി ഇതിന്റെ ഡിസ്പ്ലേ കുറിച്ച് പറയുവാണെങ്കിൽ 5 ഇഞ്ചിൻ്റെ ഐപിഎസ് ഡിസ്പ്ലേ 1280 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് . ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ റൺ ചെയ്യുന്ന ഫോണിൽ 1 GB റാംമും 8 GB ഇൻ്റേണൽ മെമ്മറിയുമുണ്ട്. എസ്ഡി കാർഡുപയോഗിച്ചിത് 32 GB വരെ വർധിപ്പിക്കാം.ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ എൽഇഡി ഫ്ലാഷുള്ള 8 എം പി പ്രൈമറി ക്യാമറയും 5 എംപിയുടെ FF മുൻ ക്യാമറയുമാണ് ഈ സ്മാർട്ട്‌ ഫോണിനുള്ളത്.Alcatel പോപ്പ് സ്റ്റാറിനു കരുത്തു നൽകുന്നത് 64 ബിറ്റിൻ്റെ 1 GHz മീഡിയടെക്ക് MT6735P ക്വാഡ്കോർ പ്രോസസറിനൊപ്പം മാലി T720 ജിപിയുവാണ്.ഇതിന്റെ വില എന്ന് പറയുന്നത് 6999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo