നിങ്ങൾ വാങ്ങാൻ കൊതിച്ച 8K വീഡിയോ സപ്പോർട്ട് Samsung Galaxy S24 43 ശതമാനം വിലക്കുറവിൽ, Limited time offer
ഒന്നാന്തരം പ്രീമിയം പെർഫോമൻസും, വിപണിയിലെ പേരുകേട്ട സ്മാർട്ഫോണും ആയിരിക്കുമല്ലോ നിങ്ങളുടെ ലക്ഷ്യം. എങ്കിൽ സാംസങ് എന്ന ആൻഡ്രോയിഡ് രാജാക്കന്മാരുടെ ഫോൺ തന്നെ വാങ്ങാം. പ്രീമിയം സെഗ്മെന്റിൽ ഉൾപ്പെട്ട Samsung Galaxy S24 ഫോണിന് ഇതാ വിലയിടിവ്. Amazon ആണ് സാംസങ് ഗാലക്സി എസ്24 സ്മാർട്ഫോണിന് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
SurveySamsung Galaxy S24 Price Deal Amazon
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ്24 5ജി ഫോണിനാണ് കിഴിവ്. ഇത് ആമസോണിൽ സ്ഥിരം ഓഫറല്ല. എന്നാൽ പരിമിതകാലത്തേക്ക് 43 ശതമാനം ഇളവിൽ ആമസോൺ ഫോൺ വിൽക്കുന്നു.
74,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്24 5ജി ലോഞ്ച് ചെയ്തത്. ഏകദേശം പകുതി വിലയിൽ ഇപ്പോൾ ട്രിപ്പിൾ റിയർ ക്യാമറ ഫോൺ സ്വന്തമാക്കാം. ആമസോൺ 43 ശതമാനം കിഴിവിൽ, 42,885 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. ശ്രദ്ധിക്കേണ്ടത് ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള ഡീലാണ്.
ഇനി എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 40,550 രൂപയ്ക്ക് ഫോൺ വാങ്ങാം. ഇതിന് ആമസോൺ 2,079 രൂപയുടെ ഇഎംഐ ഓഫറും അനുവദിച്ചിട്ടുണ്ട്. മികച്ച പ്രോസസർ, ക്യാമറ, വീഡിയോഗ്രാഫി, ഗാലക്സി എഐ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് 40000 രൂപയ്ക്ക് വാങ്ങാവുന്ന മികച്ച ഓപ്ഷനാണിത്.

സാംസങ് ഗാലക്സി എസ്24 5ജി സ്പെസിഫിക്കേഷൻ അറിയാം
സാംസങ് ഗാലക്സി എസ് 24 ഫോണിൽ 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇത് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഫോൺ സ്ക്രീനിന് 2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസുമുണ്ട്.
സ്മാർട്ഫോണിന് പെർഫോമൻസ് നൽകുന്നത് ഗംഭീരമായ ചിപ്സെറ്റാണ്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ഇത് 8 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
Also Read: Jio 84 Days Plans ചെലവേറിയതല്ല! എയർടെൽ 84 ദിവസ പ്ലാനിനേക്കാൾ ലാഭം, 448 രൂപയ്ക്ക്
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ 8 ആണ് ഫോണിലെ ഒഎസ്. സാംസങ് ഗാലക്സി എസ്24 5ജിയിൽ 4,000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. 25W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
സാംസങ് ഗാലക്സി എസ്24 5ജിയുടെ പിൻവശത്ത് ട്രിപ്പിൾ റിയർ സെൻസറുണ്ട്. ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷനും 8K വീഡിയോ സപ്പോർട്ടും ഇതിൽ ലഭിക്കുന്നു. 50MP പ്രൈമറി ക്യാമറയും, 12MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ലെൻസും ചേർന്നതാണ് ഫോണിലെ ക്യാമറ സിസ്റ്റം. മുൻവശത്ത്, സെൽഫികൾക്കും കോളുകൾക്കുമായി 12MP ക്യാമറയും കൊടുത്തിരിക്കുന്നു.
വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റിയും കൊടുത്തിട്ടുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68 റേറ്റിംഗും ഇതിൽ ലഭിക്കുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile