ലുക്കിൽ സ്ലിം, കരുത്തിൽ 8000mAh ബാറ്ററി; Realme P4R 5G ഇന്ത്യയിലെത്തി!

റിയൽമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ Realme P4R 5G ഇന്ത്യൻ വിപണിയിൽ എത്തി. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഫീച്ചറുകളുമായാണ് റിയൽമി പുതിയ ഫോൺ അവതരിപ്പിച്ചത്. വലിപ്പമേറിയ ബാറ്ററിയും അത്യാകർഷകമായ സ്ലിം ഡിസൈനും റിയൽമിയുടെ 5ജി ഫോണിലുണ്ട്. കൂറ്റൻ 8000mAh ടൈറ്റൻ ബാറ്ററിയാണ് ഫോണിന്റെ ഒരു ആകർഷണം.

ഗെയിമിംഗ് പ്രിയർക്കായി 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, മീഡിയാടെക്കിന്റെ പെർഫോമൻസ് ചേർന്ന ഫോണാണിത്. 18999 രൂപ മുതലാണ് വില ആരംഭിക്കുന്നതെങ്കിലും ലോഞ്ച് സെയിലിൽ 2000 രൂപയോളം കിഴിവ് ലഭിക്കും. റിയൽമി പി4ആറിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

Realme P4R 5G Features India

  • ഡിസ്പ്ലേ: 6.8-ഇഞ്ച് വലിപ്പമുള്ള HD+ IPS LCD സ്ക്രീനിലാണ് റിയൽമി പ്രവർത്തിക്കുന്നത്. 144Hz വരെ റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 നിറ്റ്സ് വരെ HBM ബ്രൈറ്റ്നസ് സപ്പോർട്ട് ഇതിനുണ്ട്.
  • പ്രോസസർ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസറിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. ARM മാലി-G57 MC2 GPU മായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
  • ക്യാമറ: GC50F6 സെൻസറുള്ള 50MP പിൻ ക്യാമറയിലാണ് റിയൽമി പ്രവർത്തിക്കുന്നത്. f/1.8 അപ്പേർച്ചറും LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഇതിനുണ്ട്. ഫോണിന് മുൻവശത്ത് 8MP ഫ്രണ്ട് ക്യാമറ, f/2.0 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ലഭിക്കുന്നു.

Also Read: iOS 27 Update: പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, പുതിയ iOS അപ്‌ഡേറ്റുമായി ആപ്പിൾ!

  • കണക്റ്റിവിറ്റി: 5G SA / NSA, ഡ്യുവൽ 4G VoLTE, വൈ-ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS സപ്പോർട്ടുള്ള ഫോണാണിത്. ഫോൺ ചാർജ് ചെയ്യാനും ഫയൽ കൈമാറ്റത്തിനും USB ടൈപ്പ്-സി 2.0 സപ്പോർട്ടുമുണ്ട്.
  • ഡ്യൂറബിലിറ്റി: IP65 റേറ്റിങ്ങുള്ള സ്മാർട്ട് ഫോണാണിത്. MIL-STD 810H ഗ്രേഡ് സർട്ടിഫിക്കേഷനും റിയൽമി പി4ആറിലുണ്ട്.

റിയൽമി പി4ആർ ഇന്ത്യയിലെ വില എത്ര?

മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഇതിൽ 4GB+128GB ഫോണിന് 18999 രൂപയാണ് വിപണി വില. 6GB+128GB കോൺഫിഗറേഷനിലുള്ള സ്മാർട്ട് ഫോൺ 20999 രൂപയ്ക്കും 6GB+256GB മോഡൽ 22999 രൂപയ്ക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

ആദ്യ വിൽപ്പനയിൽ 2000 രൂപയുടെ ബാങ്ക് ഇളവുണ്ട്. ഇങ്ങനെ 16999 രൂപ മുതൽ സ്മാർട്ട് ഫോൺ ലഭ്യമാകും.

  • 4GB+128GB: 16999 രൂപ
  • 6GB+128GB: 18999 രൂപ
  • 6GB+256GB: 20999 രൂപ
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :