ദിവസവും ഫോൺ ചാർജ് ചെയ്ത് മടുത്തവർക്ക് ബാറ്ററിയിൽ പവറുമായി പുതിയ റിയൽമി ഫോൺ പുറത്തിറക്കി. സാധാരണ ഫോണുകളിൽ കണ്ടുവരുന്ന 5000mAh, 6000mAh ബാറ്ററികളെ മറികടന്ന് 8000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ചാർജിംഗ് നിലനിൽക്കുന്ന Realme 16T ഫോണാണിത്. ദീർഘനേരം ഗെയിം കളിക്കുന്നവർക്കും യാത്രകൾ ചെയ്യുന്നവർക്കും ഒരുപോലെ അനുയോജ്യമായ റിയൽമി 16ടിയിൽ 50 മെഗാപിക്സലിന്റെ ക്യാമറയുമുണ്ട്. കിടിലൻ ഡിസൈനും മികച്ച പെർഫോമൻസുമുള്ള ഫോണിന്റെ പ്രത്യേകതകളും വില വിവരങ്ങളും വിൽപ്പനയും ഓഫർ വിവരങ്ങളും വിശദമായി അറിയാം.
Realme 16T Price India
മെയ് 27 മുതൽ റിയൽമി 16T 5ജി വിൽപ്പനയ്ക്ക് ലഭ്യമാകും. 26,999 രൂപ മുതലാണ് സ്മാർട്ട് ഫോണിന്റെ വിൽപ്പന. ഫ്ലിപ്കാർട്ട്, റിയൽമി.കോം, മെയിൻലൈൻ സ്റ്റോറുകളിലും സ്മാർട്ട് ഫോൺ ലഭിക്കും.
മൂന്ന് സ്റ്റോറേജ് കോൺഫിഗരേഷനാണ് റിയൽമി 16ടി 5ജിയ്ക്കുള്ളത്.
6GB + 128 GB: 29999 രൂപ
8GB + 128 GB: 31999 രൂപ
8GB + 256 GB: 34,999 രൂപ
Realme 16T 5G is launch in Indian market
3,000 രൂപ വരെയുള്ള ഓഫർ ക്രെഡിറ്റ് കാർഡ് ഇഎംഐ വഴിയും 2,000 രൂപ കിഴിവ് യുപിഐ വഴിയും ലഭിക്കുന്നു. എക്സ്ചേഞ്ചിൽ വാങ്ങുമ്പോൾ റിയൽമി ഫോണാണ് മാറ്റി വാങ്ങുന്നതെങ്കിൽ 1,000 രൂപ അധിക ഇളവ് നേടാം.
റിയൽമി 16ടി സവിശേഷതകൾ
ഡിസ്പ്ലേ: 729×1570 പിക്‌സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് റിയൽമി 16T ഫോണിലുള്ളത്. ഇതിന്റെ ഡിസ്‌പ്ലേക്ക് 144Hz വരെ റിഫ്രഷ് റേറ്റും 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുന്നു.
ക്യാമറ: റിയൽമി 16ടി ഫോണിൽ 50MP സോണി IMX852 സെൻസറാണ് മെയിൻ ക്യാമറയായി ഉപയോഗിച്ചിട്ടുള്ളത്. LED ഫ്ലാഷ്, 2MP മോണോക്രോം സെൻസറും 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ലഭിക്കുന്നു.
ഫ്രണ്ട് ക്യാമറ: ഇതിൽ സോണിയുടെ IMX480 സെൻസറാണ് മുൻവശത്തും ഉപയോഗിച്ചിട്ടുള്ളത്. 16MP യുടെ മുൻ ക്യാമറയ്ക്ക് 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ് സാധ്യമാണ്.
പ്രോസസർ: ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ്.
ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗും 15W റിവേഴ്‌സ് ചാർജിംഗ് പിന്തുണയ്ക്കുന്ന കൂറ്റൻ ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ഇതിലെ 8,000 mAh ബാറ്ററിയിലൂടെ ഒരൊറ്റ ചാർജിൽ സ്മാർട്ട്‌ഫോണിന് 3 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സോഫ്റ്റ് വെയർ: റിയൽമി UI 7.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ ഒഎസ്.
ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഫോണിന് IP68 + IP69 Pro റേറ്റിങ്ങുണ്ട്. ഇതിന് മിലിട്ടറി-ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷനുള്ളതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.