64MP ക്യാമറയുള്ള പ്രീമിയം സ്റ്റൈലിഷ് Google Pixel ഓഗസ്റ്റ് സ്പെഷ്യൽ ഓഫറിൽ!

HIGHLIGHTS

8 GB RAM, 128 GB റോമുള്ള പിക്സൽ 7എ നിങ്ങൾക്ക് ഡിസ്കൌണ്ടിൽ വാങ്ങാം

43,999 രൂപ ലോഞ്ച് വിലയുള്ള ഫോൺ ശരിക്കും 30000 രൂപയ്ക്കും താഴെ വാങ്ങാം

ഫ്ലിപ്കാർട്ടിലാണ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

64MP ക്യാമറയുള്ള പ്രീമിയം സ്റ്റൈലിഷ് Google Pixel ഓഗസ്റ്റ് സ്പെഷ്യൽ ഓഫറിൽ!

64MP ക്യാമറ പ്രീമിയം സെറ്റ് Google Pixel 7a വിലക്കിഴിവിൽ വാങ്ങാം. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 43,999 രൂപ ലോഞ്ച് വിലയുള്ള ഫോൺ ശരിക്കും 30000 രൂപയ്ക്കും താഴെ വാങ്ങാം. അതും ബാങ്ക് ഓഫറൊന്നും ഉൾപ്പെടുത്താതെയുള്ള ഫ്ലാറ്റ് ഡിസ്കൌണ്ടാണിത്. ഫ്ലിപ്കാർട്ടിലാണ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

സ്റ്റൈലിഷ് Google Pixel 7a വിലക്കിഴിവിൽ!

8 GB RAM, 128 GB റോമുള്ള പിക്സൽ 7എ നിങ്ങൾക്ക് ഡിസ്കൌണ്ടിൽ വാങ്ങാം. 27,999 രൂപയ്ക്ക് ഗൂഗിൾ എഞ്ചിനിയർ ചെയ്ത ഫോൺ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിലാണ് ഹാൻഡ്സെറ്റിന് കിഴിവ്.

Flipkart Axis ബാങ്ക് കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 23800 രൂപയ്ക്ക് ഫോണിന് എക്സ്ചേഞ്ച് ഡീലും സ്വന്തമാക്കാം. 985 രൂപയുടെ ഇഎംഐ ഓഫറും ഫോണിന് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്.

Google Pixel 7a now available with big discount on flipkart sale
Google Pixel 7a

ഗൂഗിൾ പിക്സൽ 7a പ്രത്യേകതകൾ

ഗൂഗിൾ പിക്സൽ 7എ നിർമിച്ചിരിക്കുന്നത് ടൈറ്റാനിയം ഫ്രെയിമിലാണ്. 6.1 ഇഞ്ച് Full HD+ ഒഎൽഇഡി ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. 90Hz റിഫ്രഷ് റേറ്റുള്ളതിനാൽ ഇതിൽ സുഗമമായ സ്ക്രോളിങ് ലഭിക്കും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഗൂഗിൾ പിക്സൽ 7എയ്ക്കുണ്ട്.

ഇതിൽ ഹൈ-സ്പീഡ് പെർഫോമൻസ് തരുന്ന Tensor G2 പ്രോസസറുണ്ട്. AI-യും മെഷീൻ ലേണിംഗ് ടാസ്ക്കുകൾ സുഗമമായി നടത്താൻ സഹായിക്കുന്ന പ്രോസസറാണിത്. ഫോട്ടോകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാനും ടെൻസർ ജി2 സഹായിക്കും. കൂടാതെ മികച്ച വോയിസ് ടൈപ്പിംഗ്, ലൈവ് ട്രാൻസ്ലേഷൻ പോലുള്ളവയ്ക്കും മികച്ച ചിപ്പാണിത്.

ഫോണിൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്. 64 MP പ്രധാന വൈഡ് ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. ഇതിൽ 13 MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 13 MP അൾട്രാ-വൈഡ് സെൽഫി ക്യാമറയും ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നു. നെറ്റ് സൈറ്റ്, Real ടോൺ, ഫോൺ അൺബ്ലർ പോലുള്ള അഡ്വാൻസ്ഡ് ക്യാമറ ഫീച്ചറുകളുണ്ട്.

4385 mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റാണ് ഗൂഗിൾ പിക്സൽ 7a. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. വയർലെസ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്. IP67 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസുള്ളതിനാൽ പ്രീമിയം പെർഫോമൻസ് ഡ്യൂറബിലിറ്റിയിലും ലഭിക്കുന്നു. ഇതിൽ അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണുള്ളത്. 5 വർഷം വരെ സെക്യൂരിറ്റി അപ്ഡേറ്റ് ലഭിക്കുന്ന ആൻഡ്രോയിഡ് സ്മാർട്ഫോണാണിത്.

Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo