New iQOO Blue: 6400mAh ബാറ്ററിയും Snapdragon പ്രോസസറുമായി R സീരീസിലെ ആദ്യ ഫോൺ, ലോഞ്ച് ഉടൻ

New iQOO Blue: 6400mAh ബാറ്ററിയും Snapdragon പ്രോസസറുമായി R സീരീസിലെ ആദ്യ ഫോൺ, ലോഞ്ച് ഉടൻ
HIGHLIGHTS

മിഡ്-പ്രീമിയം നിയോ സീരീസിലാണ് ഐഖൂ സ്മാർട്ഫോൺ അവതരിപ്പിക്കുന്നത്

ആമസോൺ വഴിയും iQOO വെബ്‌സൈറ്റ് വഴിയും ഫോൺ വിൽപ്പനയ്ക്ക് എത്തും

30000 രൂപയ്ക്കും താഴെ വിലയാകുന്ന iQOO Neo 10R ഫോണാണ് ലോഞ്ചിന് ഒരുങ്ങുന്നത്

New iQOO Blue: മിഡ് റേഞ്ച് ബജറ്റിൽ R സീരീസിലെ ഐഖൂ ഫോൺ ആദ്യമായി ഇന്ത്യയിലേക്ക്. 30000 രൂപയ്ക്കും താഴെ വിലയാകുന്ന iQOO Neo 10R ഫോണാണ് ലോഞ്ചിന് ഒരുങ്ങുന്നത്. മികച്ച പ്രോസസറും കരുത്തുറ്റ പ്രോസസറുമായാണ് ഐഖൂ നിയോ 10ആർ പുറത്തിറങ്ങുക.

New iQOO Blue: ഇന്ത്യയിലേക്ക്

മിഡ്-പ്രീമിയം നിയോ സീരീസിലാണ് ഐഖൂ സ്മാർട്ഫോൺ അവതരിപ്പിക്കുന്നത്. AnTuTu-ൽ 1.7 ദശലക്ഷത്തിലധികം പോയിന്റുകളുള്ള സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഫോണാണിത്. ഇപ്പോഴിതാ ഫോണിന്റെ ലോഞ്ച് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നു.

ആമസോൺ വഴിയും iQOO വെബ്‌സൈറ്റ് വഴിയും ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന. മാർച്ച് 11-നാണ് ഫോണിന്റെ ലോഞ്ചെന്നാണ് കമ്പനി അറിയിച്ചത്. അപ്പോൾ അടുത്ത മാസം ഈ കിടിലൻ മിഡ് റേഞ്ച് ഫോൺ ഇന്ത്യയിലെത്തുന്നു.

6400mah battery and snapdragon processor new iqoo in blue shade
iQOO Neo 10R

ഐഖൂ Blue ഡിസൈനിൽ കളറാകും

വിപണിയെ ആകർഷിക്കാനുള്ള എല്ലാ തന്ത്രവും ഐക്യു നിയോ 10 ആർ ഫോണിലുണ്ടാകും. ബ്ലൂ ഷേഡിൽ ഇന്ത്യക്കാർക്ക് വേണ്ടി മാത്രമാണ് ഫോണിറക്കുന്നത്. ചൈനയിലെ iQOO നിയോ 10 സീരീസിന് റാലി ഓറഞ്ച് കളറായിരുന്നു. ഏകദേശം ഇതുമായി സാമ്യമുള്ള സിഗ്നേച്ചർ ഡ്യുവൽ-ടോൺ ഫിനിഷിലായിരിക്കും ഇന്ത്യയിലും ഫോൺ എത്തുക.

ഡ്യുവൽ ക്യാമറ സെൻസറുകൾക്കായി ഇതിൽ സ്‌ക്വിർക്കിൾ ക്യാമറ മൊഡ്യൂളുണ്ടാകും. ഇത് OIS സപ്പോർട്ടിലുള്ള കട്ടൗട്ടിലായിരിക്കും ഡിസൈൻ ചെയ്യുന്നത്. ലേഔട്ടിന് തൊട്ടുതാഴെ ‘നിയോ’ ബ്രാൻഡിംഗും ഫോണിലുണ്ടാകും.

iQOO Neo 10R: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള ഫോണായിരിക്കും ഇത്. 6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ ഇതിൽ പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആയിരിക്കും ഫോണിലുണ്ടാകുക. ഇതിൽ ഏറ്റവും മികച്ച പ്രോസസറുകളിലൊന്നായ Snapdragon 8 Gen 2 നൽകുമെന്നാണ് വിവരം.

Also Read: SAMSUNG Galaxy S25 SALE: ഇന്ന് മുതൽ വിൽപ്പന, Valentines Day സ്പെഷ്യൽ ഗിഫ്റ്റ് നൽകാൻ ഇതാണ് അവസരം

60fps വേഗതയിൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന ക്യാമറ സിസ്റ്റമായിരിക്കും ഫോണിലുണ്ടാകുക എന്നാണ് സൂചന. ഇതിൽ 50MP Sony LYT-600 പ്രൈമറി ക്യാമറയുണ്ടായിരിക്കും. ഇതിന് 8MP അൾട്രാ വൈഡ് ക്യാമറയും നൽകുമെന്നാണ് അറിയാൻ കഴിയുന്നത്. സെൽഫികൾക്കായി 16 MP ഫ്രണ്ട് ക്യാമറ കൊടുക്കും.

6400mah battery and snapdragon processor new iqoo in blue shade
ഐഖൂ Blue ഡിസൈനിൽ കളറാകും

80W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6,400mAh ബാറ്ററിയായിരിക്കും ഇതിലുണ്ടാകുക. നിയോ 9 പ്രോയിലെ 5,160mAh ബാറ്ററിയേക്കാൾ ഇത് വലുതാണ്.

വിലയും വേരിയന്റും!

ലഭിക്കുന്ന വിവരം അനുസരിച്ച് 2 സ്റ്റോറേജ് കോൺഫിഗറേഷനുകളായിരിക്കും ഫോണിനുണ്ടാകുക. 8GB + 256GB, 12GB + 256GB സ്റ്റോറേജുകളിൽ ഫോണെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 8GB/128GB മോഡലും വന്നേക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്.

ഐഖൂ നിയോ 10ആറിന്റെ വിലയെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. എന്നാലും 30000 രൂപയ്ക്ക് താഴെയായിരിക്കും ഇതിന് വില വരുന്നതെന്നാണ് സൂചന.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo