Day 1 Sale: 10999 രൂപയ്ക്ക് OPPO K13x വാങ്ങാൻ സമയമായി, 6000mAh ബാറ്ററി, ഡ്യുവൽ ക്യാമറ ഫോൺ നിങ്ങൾക്ക് പറ്റിയതാണോ?

HIGHLIGHTS

6000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്ങും ഡ്യുവൽ റിയർ ക്യാമറയുമുള്ള ഫോണാണിത്

മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് കളറിലുമാണ് ഓപ്പോ കെ13X പുറത്തിറക്കിയത്

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്

Day 1 Sale: 10999 രൂപയ്ക്ക് OPPO K13x വാങ്ങാൻ സമയമായി, 6000mAh ബാറ്ററി, ഡ്യുവൽ ക്യാമറ ഫോൺ നിങ്ങൾക്ക് പറ്റിയതാണോ?

11999 രൂപയ്ക്ക് ഓപ്പോ പുറത്തിറക്കിയ OPPO K13x ഫോണുകളുടെ ആദ്യ വിൽപ്പന ആരംഭിക്കുന്നു. 6000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്ങും ഡ്യുവൽ റിയർ ക്യാമറയുമുള്ള ഫോണാണിത്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനുമുള്ള ഫോണാണിത്. 2000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുള്ള ഫോണാണിത്. മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് കളറിലുമാണ് ഓപ്പോ കെ13X പുറത്തിറക്കിയത്.

Digit.in Survey
✅ Thank you for completing the survey!

OPPO K13x സ്പെസിഫിക്കേഷൻ

6.67-ഇഞ്ച് വലിപ്പമുള്ള HD+ സ്ക്രീനാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്സുമുള്ള സെറ്റാണിത്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും,
മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസറുമാണ് ഫോണിലുള്ളത്.

കളർ ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ ഒഎസ്. OV50D സെൻസറുള്ള 50MP പിൻ ക്യാമയും, 2MP പോർട്രെയിറ്റ് സെൻസറുമുള്ള ഫോണാണിത്. ഇതിൽ ഓപ്പോ 8MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

oppo k13x 5g india launch price specs sale date Best Oppo Phones
oppo k13x 5g india

5G NA/NSA, ബ്ലൂടൂത്ത് 5.4, GPS + GLONASS,Wi-Fi 802.11 ac കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇത് 45W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോണിന് പവർ നൽകുന്നതിനായി 6000mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനുള്ള ഫോണാണിത്.

OPPO K13x: വിലയും ആദ്യ ദിന ഓഫറുകളും

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്. 4GB + 128GB ഫോണിന് 11,999 രൂപയാകുന്നു. 6GB + 128GB ഫോണിന് 12,999 രൂപയാകുന്നു. 8GB + 256GB സ്റ്റോറേജ് ഓപ്പോ K13x-ന് 14,999 രൂപയാണ് വിലയാകുന്നത്.

എന്നാൽ ആദ്യ വിൽപ്പനയിൽ നിന്ന് നിങ്ങൾക്ക് ആകർഷകമായ കിഴിവ് നേടാം. 4GB, 6GB വേരിയന്റുകൾക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. 8GB വേരിയന്റിന് 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

4GB ഫോണിന് 10,999 രൂപയാകുന്നു. 6GB ഓപ്പോ 5ജിയ്ക്ക് 11,999 രൂപയാകുന്നു. 8GB വേരിയന്റിന് 2000 രൂപയുടെ ഇളവുള്ളതിനാൽ 12,999 രൂപയ്ക്കും ലഭിക്കും.

3 മാസത്തെ നോ കോസ്റ്റ് EMI ഓപ്ഷനും ആദ്യ വിൽപ്പനയിൽ പ്രയോജനപ്പെടുത്താം. കൂടാതെ എക്സ്ചേഞ്ച് ഡീലും ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നു.

ഓപ്പോ K13x-ന് വിപണിയിലെ എതിരാളികൾ ആരാണെന്ന് നോക്കിയാലോ!

ഓപ്പോ K13x 5ജിയ്ക്ക് പകരക്കാർ!

ഓപ്പോ K13x ഫോണിന് സമാനമായ പ്രൊസസ്സറും വലിയ ബാറ്ററിയുമാണ് വിവോ T4x 5ജിയിലുമുള്ളത്. റിയൽമിയുടെ P3x,P3 എന്നീ ഫോണുകളും ഓപ്പോയുമായി മത്സരിക്കും. ഐഖൂ Z10x, Z10 Lite, ഇൻഫിനിക്സ് Note 50X ഫോണുകളും ഓപ്പോ K13x 5ജിയ്ക്ക് മികച്ച എതിരാളിയാണ്.

Also Read: 50MP + 13MP ക്യാമറയും സ്റ്റൈലൻ ഡിസൈനുമുള്ള MOTOROLA Edge സ്മാർട്ഫോൺ 3000 രൂപ കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo