vivo v70 5g
മികച്ച ഫോട്ടോഗ്രാഫി അനുഭവവും അതിവേഗ 5G കണക്റ്റിവിറ്റിയും ഒത്തുചേർന്ന ഫോൺ ആഗ്രഹിക്കുന്നവർക്കായി ഇതാ സുവർണാവസരം! 50MP ZEISS ക്യാമറയുള്ള vivo V70 5G ഫോണിനാണ് ഓഫർ. വിവോ വി80 ഫോണിന്റെ ലോഞ്ചിന് മുന്നേ പഴയ മോഡലിനാണ് കിഴിവ് പ്രഖ്യാപിച്ചത്. വരുന്ന വാരം വിവോ വി80 7,200mAh ബാറ്ററി കരുത്തിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. 50MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറയാണ് വി80 മോഡലിന്റെ പ്രത്യേകത. സീസ് സപ്പോർട്ട് വിവോയുടെ വി70 മോഡലിലുമുണ്ട്.
ഫ്ലിപ്കാർട്ടിലെ വിലയേക്കാൾ വൻ വിലക്കുറവിലാണ് ആമസോൺ ഇപ്പോൾ വിവോ 5ജി വിൽക്കുന്നത്. പ്രൊഫഷണൽ നിലവാരമുള്ള ഫോട്ടോഗ്രാഫിയ്ക്ക് ഇതിൽ Zeiss ലെൻസ് കൊടുത്തിരിക്കുന്നു. പരിമിത കാലത്തേക്ക് മാത്രം ലഭിക്കുന്ന ഓഫറിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. ആമസോണിൽ ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കിഴിവ് ഈ ഹാൻഡ്സെറ്റിന് ലഭിക്കുന്നു. 65,999 രൂപയ്ക്കാണ് വിവോ വി70 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ ഇതിന് വില 20 ശതമാനം നേരിട്ടുള്ള കിഴിവിലൂടെ 53,128 രൂപയാണ്.
ഫ്ലിപ്കാർട്ടിൽ ഫോണിന് വില 59,999 രൂപയാണ്. 6000 രൂപയുടം അധിക കിഴിവ് വിവോ വി70 ഫോണിന് ആമസോൺ തരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 600 രൂപ അധിക ഡിസ്കൌണ്ട് ലഭിക്കുന്നതിനാൽ 53000 രൂപയ്ക്കും താഴെ ഫോൺ പർച്ചേസ് ചെയ്യാം.
ഇതിന് പുറമെ 34,150 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ട് ഫോൺ മികച്ച ഇഎംഐ ഓഫറിലും സ്വന്തമാക്കാം. 1868 രൂപയുടെ ഇഎംഐ ഓഫറും വിവോ വി70 5ജിയ്ക്ക് ലഭിക്കും.
Also Read: 35999 രൂപയുടെ Nothing Phone 4b ഇനി 30,000 രൂപയിൽ താഴെ! ബിഗ് ബില്യൺ ഡേയ്സിൽ വൻ ഓഫർ
6.59 ഇഞ്ച് 1.5K OLED ഡിസ്പ്ലേയിലാണ് വിവോ വി70 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു.
പെർഫോമൻസിനായി സ്നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. OIS സപ്പോർട്ടുള്ള 50MP സോണി LYT 700V സെൻസർ ആണ് ഇതിലുള്ളത്. 50MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ലെൻസും വിവോ വി70 ഫോണിലുണ്ട്. ഇതിന് 60fps-ൽ 4K വീഡിയോ റെക്കോർഡിങ് പിന്തുണയ്ക്കുന്നു.
ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0 തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണിത്. 6,500mAh ബാറ്ററിയുള്ള വിവോ വി70 5ജി ഫോണാണിത്. ഇതിന് 90 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. വിവോ ഫോണിന് IP68, IP69 റേറ്റിംഗിന്റെ ഡ്യൂറബിലിറ്റിയുമുണ്ട്.