20000 രൂപയ്ക്ക് താഴെ 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy സ്മാർട്ഫോൺ പർച്ചേസ് ചെയ്യാം, ഇതൊരു ഒന്നാന്തരം ഓഫർ തന്നെ!

HIGHLIGHTS

ഗാലക്സി എ35 സ്മാർട്ഫോണിന് 37 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ അനുവദിച്ചത്

5000mAh ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എ35

ഇപ്പോൾ വമ്പിച്ച കിഴിവിൽ ഫോൺ ആമസോണിൽ വിൽക്കുന്നു

20000 രൂപയ്ക്ക് താഴെ 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy സ്മാർട്ഫോൺ പർച്ചേസ് ചെയ്യാം, ഇതൊരു ഒന്നാന്തരം ഓഫർ തന്നെ!

20000 രൂപയ്ക്ക് താഴെ 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy A35 5G വിലക്കുറവിൽ വാങ്ങാം. 4K വീഡിയോ റെക്കോഡിങ് ഫീച്ചറുള്ള സാംസങ് സ്മാർട്ഫോണാണിത്. 5000mAh ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എ35.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy A35 5G ഓഫർ

8GB റാമും, 128GB സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എ35 ഫോണിനാണ് കിഴിവ്. 33999 രൂപ വിലയുള്ള ഗാലക്സി എ35 സ്മാർട്ഫോണിന് 37 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ. 21,374 രൂപയാണ് ആമസോണിൽ സാംസങ് 5ജിയുടെ വില.

വൺകാർഡ്, IDFC കാർഡ് വഴിയുള്ള പേയ്മെന്റിന് 1250 രൂപ ഇളവ് ലഭിക്കും. ഇത് കൂടി ചേർക്കുമ്പോൾ 20000 രൂപയ്ക്ക് ഫോൺ ലഭിക്കും. നിങ്ങൾ ഇഎംഐയിൽ സ്മാർട്ഫോൺ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ അതിനും ഓപ്ഷനുണ്ട്. 1,036 രൂപയ്ക്ക് ഇഎംഐയും, 962.46 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും. എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ ബാങ്ക് ഡിസ്കൌണ്ട് കൂടി ഉൾപ്പെടുത്തി 18000 രൂപ റേഞ്ചിൽ ഫോൺ കൈയിലിരിക്കും.

50mp triple camera samsung galaxy smartphone available below 20000 rs in this awesome deal

സാംസങ് ഗാലക്സി A35 5G: സ്പെസിഫിക്കേഷൻ

6.6 ഇഞ്ച് വലിപ്പമുള്ള ഫുൾ HD AMOLED ഡിസ്പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റും, 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുള്ള സ്മാർട്ഫോണാണിത്. 2340 x 1080 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഗാലക്സി എ35-ൽ കൊടുത്തിട്ടുള്ളത്.

ഫോണിന്റെ പിൻഭാഗം ഗ്ലാസിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ മുൻവശത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സ്ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. സാംസങ്ങിന്റെ എക്സിനോസ് 1380 പ്രോസസറാണ് ഗാലക്സി എ35 5ജിയ്ക്ക് പെർഫോമൻസ് നൽകുന്നത്.

ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും 5MP മാക്രോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. 2x മെയിൻ സൂം സപ്പോർട്ടുള്ളതാണ് ഫോണിലെ മെയിൻ ക്യാമറ. ഫോണിൽ ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 5 മെഗാപിക്സൽ മാക്രോ ക്യാമറ വളരെ മികച്ച പെർഫോമൻസ് തരും.

f/2.2 അപ്പേർച്ചറുള്ള 13MP സെൽഫി സെൻസർ കൊടുത്തിരിക്കുന്നു. 4K വീഡിയോ റെക്കോഡിങ്ങുള്ള ഫ്രണ്ട് ക്യാമറയാണ് സാംസങ് ഗാലക്സി എ35 ഫോണിലുള്ളത്.

ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 4 വർഷത്തെ OS അപ്ഗ്രേഡും, 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി ഉറപ്പ് നൽകുന്നു. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററിയുണ്ട്.

Read Also: Samsung One UI 8 ഉടൻ കിട്ടും, എന്നാൽ ഈ പുതിയ പ്രീമിയം Galaxy Phone-ലേക്ക് അപ്ഗ്രേഡില്ല…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo