50MP ട്രിപ്പിൾ ക്യാമറ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ Samsung Galaxy സ്മാർട്ഫോൺ പുതിയ വില കണ്ടാൽ ഞെട്ടും
Flipkart സ്മാർട്ഫോണുകൾക്കായി വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ഇപ്പോഴിതാ എല്ലാവരുടെയും പ്രിയപ്പെട്ട Samsung Galaxy ഫാൻ എഡിഷനും കിഴിവ് അനുവദിച്ചിരിക്കുന്നു. 50MP ട്രിപ്പിൾ ക്യാമറയുള്ള സ്മാർട്ഫോണിനാണ് ഇളവ്. കമ്പനിയുടെ പ്രീമിയം സീരീസിലുള്ള ഫോണാണിത്. 46 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു.
SurveySamsung Galaxy S24 FE 5G Flipkart Deal
സാംസങ് ഗാലക്സി എസ്24 എഫ്ഇ 5ജി സ്മാർട്ഫോണിനാണ് ഇളവ്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് ഡിസ്കൗണ്ട്. 59,999 രൂപയ്ക്കാണ് ഈ ഫോൺ പുറത്തിറക്കിയത്. എന്നാൽ ഫ്ലിപ്കാർട്ട് ഡീലിൽ ഇത് 40000 രൂപയ്ക്കും താഴെ വാങ്ങിക്കാം.
28000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം. 31,999 രൂപയ്ക്കാണ് സ്മാർട്ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ കിഴിവും സ്വന്തമാക്കാം. ഇങ്ങനെ ഫാൻ എഡിഷൻ പ്രീമിയം സെറ്റ് 28000 രൂപയ്ക്ക് താഴെ വാങ്ങിക്കാം.
24600 രൂപയ്ക്ക് സ്മാർട്ഫോൺ നിങ്ങൾക്ക് എക്സ്ചേഞ്ച് ഡീലും നേടാം. 3,556 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. 3,797 രൂപയ്ക്ക് 9 മാസം അടച്ച് സ്റ്റാൻഡേർഡ് ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്.

സാംസങ് ഗാലക്സി എസ്24 ഫാൻ എഡിഷൻ 5ജിയുടെ സ്പെസിഫിക്കേഷൻ അറിയണ്ടേ!
ഈ സാംസങ് ഫോണിന് 6.7 ഇഞ്ച് സ്‌ക്രീൻ വലുപ്പമുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റും, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനുമുണ്ട്. ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയിലാണ് ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്.
സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ 50MP പ്രൈമറി സെൻസറും, 12MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഇതിലുണ്ട്. സാംസങ് എസ്24 എഫ്ഇയിലെ ടെലിഫോട്ടോ ഷൂട്ടർ 8 മെഗാപിക്സലിന്റേതാണ്. സ്മാർട്ഫോണിന് മുൻവശത്ത് 10MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
സുഗമമായ പ്രകടനത്തിനും ഗ്രാഫിക്‌സിനും ഇതിൽ Xclipse GPU ഉള്ള എക്സിനോസ് 2400e പ്രോസസറുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. ഇത് ഏഴ് വർഷത്തെ അപ്‌ഡേറ്റ് ഓഫർ ചെയ്യുന്നു.
ഗാലക്‌സി എസ്24 എഫ്ഇയിൽ 4700എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 25W വയർഡ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഈ സാംസങ് ഫോണിൽ വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile