ആമസോണിനേക്കാൾ വൻ കിഴിവിൽ 5000mAh-ന്റെ സ്റ്റൈലിഷ് Samsung 5G ഫോൺ ഫ്ലിപ്കാർട്ടിൽ!

സാംസങ് ആരാധകർക്കും പുതിയൊരു 5G സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുമായി ഒരു കിടിലൻ വാർത്തയിതാ. ജനപ്രിയ മോഡലായ Samsung Galaxy A35 5G ഇപ്പോൾ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ വിൽക്കുന്നു. ആമസോണിനേക്കാൾ മികച്ച ഓഫറുകളോടെയാണ് ഫ്ലിപ്കാർട്ട് സ്റ്റൈലിഷ് ഫോൺ വിൽക്കുന്നത്. മികച്ച ഡിസൈനും കരുത്തുറ്റ പെർഫോമൻസും ഒത്തുചേരുന്ന ഫോണാണിത്. ദീർഘനേരത്തെ ഉപയോഗത്തിന് അനുയോജ്യമായ വമ്പൻ 5000mAh ബാറ്ററിയാണ് ഈ സാംസങ് ഗാലക്സി എ35 5ജിയിലുള്ളത്.

ഒരു പ്രീമിയം ലുക്കുള്ള സ്റ്റൈലിഷ് 5G ഫോൺ ബജറ്റ് വിലയിൽ സ്വന്തമാക്കാൻ ഇതിലും നല്ലൊരു സമയം വേറെയില്ല. ഫ്ലിപ്കാർട്ടിലെ ഈ പുതിയ ഓഫറുകളെക്കുറിച്ചും, വിലക്കുറവിനെ കുറിച്ചും വിശദമായി അറിയാം.

Samsung Galaxy A35 5G Flipkart Price Deal

33,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എ35 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് ഇപ്പോൾ ഓഫർ ലഭ്യമാണ്. സാംസങ് പ്രീമിയം സ്മാർട്ട് ഫോൺ ആമസോണിൽ 31,499 രൂപയ്ക്കാണ് വിൽക്കുന്നത്. അതേ സമയം ഫ്ലിപ്കാർട്ടിൽ ഈ സ്റ്റൈലിഷ് ഹാൻഡ്സെറ്റിന്റെ 128GB സ്റ്റോറേജിന് വെറും 29,990 രൂപ മാത്രമാണ് വില.

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1500 രൂപ ഇളവും ഫ്ലിപ്കാർട്ട് തരുന്നു. ഇത് കൂടി ചേർത്താൽ നിങ്ങൾക്ക് സാംസങ് ഗാലക്സി എ35 5ജി 28000 രൂപയ്ക്ക് ലഭിക്കും. 25600 രൂപയുടെ എക്സ്ചേഞ്ച് ഡീലും പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുന്നവർക്ക് വിനിയോഗിക്കാം. 36 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫർ ലഭ്യമാണ്. ഇങ്ങനെ വാങ്ങുകയാണെങ്കിൽ 1055 രൂപയ്ക്ക് സാംസങ് ഗാലക്സി എ35 5ജി വാങ്ങിക്കാനാകും. ഇത് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുള്ള പരിമിതകാല ഓഫറാണ്.

Also Read: 64MP ക്യാമറ Vivo Y200 Pro 5G ആമസോണിനേക്കാൾ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ വാങ്ങാം!

സാംസങ് ഗാലക്സി എ35 5ജി ഫീച്ചറുകൾ എന്തെല്ലാം?

പുതിയ സാംസങ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ഡിസ്‌പ്ലേ: 120Hz റീഫ്രെഷ് റേറ്റുള്ള 6.6 ഇഞ്ച് സൂപ്പർ അമോലെഡ് സ്ക്രീനിൽ ഈ സാംസങ് ഫോൺ പ്രവർത്തിക്കുന്നു. സുഗമമായ സ്ക്രോളിംഗ് അനുഭവം അതിനാൽ ഫോണിൽ പ്രതീക്ഷിക്കാം.
  • പ്രോസസർ: സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 1380 ചിപ്സെറ്റാണ് സാംസങ് ഗാലക്സി എ35 5ജിയിലുള്ളത്.
  • ബാറ്ററി: ദീർഘനേരം ചാർജ് നിൽക്കുന്ന 5000mAh ബാറ്ററി ഇതിലുണ്ട്. അതിനാൽ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.
  • ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള 50MP പ്രധാന ക്യാമറയുള്ള ഫോണാണിത്. ഇതിന് പുറമെ പിൻവശത്തെ ട്രിപ്പിൾ റിയർ ക്യാമറയിൽ 8MP അൾട്രാ വൈഡ് ക്യാമറയും 5MP മാക്രോ ക്യാമറയും ഉൾപ്പെടുന്നു. സ്മാർട്ട് ഫോണിന് മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറ വരുന്നു. നൈറ്റോഗ്രാഫി സപ്പോർട്ട് ചെയ്യുന്ന മികച്ച ക്യാമറ 5ജി ഫോണാണിത്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :