50MP+48MP+32MP ക്യാമറ OnePlus 5G ഫ്ലാഗ്ഷിപ്പ് 35000 രൂപ റേഞ്ചിൽ! ആമസോണിലെ വിലയേക്കാൾ 20000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ഫ്ലിപ്കാർട്ടിൽ

HIGHLIGHTS

8GB റാമും 128GB സ്റ്റോറേജുമുള്ള OnePlus 11 5G-യ്ക്കാണ് ഡീൽ

ഇതിനായി ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

50MP+48MP+32MP ക്യാമറ OnePlus 5G ഫ്ലാഗ്ഷിപ്പ് 35000 രൂപ റേഞ്ചിൽ! ആമസോണിലെ വിലയേക്കാൾ 20000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ഫ്ലിപ്കാർട്ടിൽ

50MP+48MP+32MP ക്യാമറ OnePlus 5G ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വിലക്കുറവിൽ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ് 11 5ജി ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണിത്. ഇതിന് ശേഷം ഓരോ വർഷവും വൺപ്ലസ് 12 5ജി, വൺപ്ലസ് 13 5ജി ഫ്ലാഗ്ഷിപ്പുകളെത്തിയിരുന്നു.

Digit.in Survey
✅ Thank you for completing the survey!

8GB റാമും 128GB സ്റ്റോറേജുമുള്ള OnePlus 11 5G-യ്ക്കാണ് ഡീൽ. ഫോണിന് ഇത്രയും ഗംഭീര ഡിസ്കൌണ്ട് ഇനി ലഭിക്കില്ല. ഇതൊരു പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.

OnePlus 5G: ആമസോൺ vs ഫ്ലിപ്കാർട്ട് ഡീൽ

8GB റാമും 128GB സ്റ്റോറേജുമുള്ള OnePlus 11 സ്മാർട്ഫോണാണിത്. 56,999 രൂപയാണ് ആമസോണിലെ വില. എന്നാൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ നിങ്ങൾക്ക് 35,998 രൂപയ്ക്ക് വാങ്ങിക്കാനാകും. ഇത് ഫ്ലിപ്കാർട്ടിൽ മാത്രമുള്ള വിലയാണ്. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലുമില്ലാത്ത കിഴിവാണിത്. 1,266 രൂപയുടെ ഇഎംഐ ഡീലും വൺപ്ലസ് 13-ന് ലഭിക്കുന്നു.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്കും നേടാം. 29,650 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ടിൽ വൺപ്ലസ് 11 5ജിയ്ക്ക് ലഭിക്കും.

oneplus 5g flagship gets exclusive offer flipkart

OnePlus 11 5G: ഫോണിന്റെ ഫീച്ചറുകൾ നോക്കിയാലോ?

6.7 ഇഞ്ച് 2കെ QHD+ AMOLED ഡിസ്പ്ലേ ഈ വൺപ്ലസ് 11 5ജിയ്ക്കുണ്ട്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിന് മികച്ച കാഴ്ചാനുഭവവും വൺപ്ലസ് 11 5ജി നൽകുന്നു.

ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 13 ആണ് ഫോണിലെ ഒഎസ്. ഇതിൽ ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കർ ഇതിലുള്ളതിനാൽ മികച്ച ഓഡിയോ എക്സ്പീരിയൻസ് ഉറപ്പിക്കാം.

ഫോണിന്റെ ക്യാമറയിൽ ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. ഫ്ലാഗ്ഷിപ്പ് പെർഫോമൻസിനായി ഹാസൽബ്ലാഡിന്റെ സപ്പോർട്ടോടെ നിർമിച്ച ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. മികവുറ്റ ഫോട്ടോഗ്രാഫിയ്ക്കായി ഫോണിൽ 32 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ കൊടുത്തിട്ടുണ്ട്. ഇതിൽ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 8K വീഡിയോ റെക്കോർഡിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.

5000mAh ബാറ്ററിയാണ് വൺപ്ലസ് 11 5ജിയിലുള്ളത്. 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഇതിൽ ലഭിക്കുന്നു. വൺപ്ലസ് 11 5ജി വളരെ വേഗത്തിൽ ചാർജ് ചെയ്യാനാകും. ഇതിൽ വെറും 25 മിനിറ്റിനുള്ളിൽ 100% ചാർജ് ചെയ്യാൻ സാധിക്കും. ടൈറ്റൻ ബ്ലാക്ക്, എറ്റേണൽ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്.

എറ്റേണൽ ഗ്രീൻ വൺപ്ലസ് 11 5ജി ഹാൻഡ്സെറ്റ് 35,998 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ടൈറ്റൻ ബ്ലാക്ക് സ്മാർട്ഫോൺ വാങ്ങാനാകും.

Also Read: BSNL 30 Days Plan: വളരെ കുറഞ്ഞ വില, Unlimited വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസും തരുന്ന Best പ്ലാൻ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo