50MP+ 10MP+ 12MP Samsung Galaxy പ്രീമിയം ഫോൺ പകുതി വിലയിൽ!

HIGHLIGHTS

ഗ്രീൻ വേരിയന്റിന് മാത്രം ഫ്ലിപ്കാർട്ട് ആകർഷകമായ ഡിസ്കൌണ്ട് പ്രഖ്യാപിച്ചു

8 GB റാമും 128 GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് കിഴിവ്

ട്രിപ്പിൾ ക്യാമറയും, മികച്ച പ്രോസസറുമാണ് ഫോണിലെ സവിശേഷതകൾ

50MP+ 10MP+ 12MP Samsung Galaxy പ്രീമിയം ഫോൺ പകുതി വിലയിൽ!

Samsung Galaxy പ്രീമിയം സെറ്റുകളാണ് എസ് സീരീസിലുള്ളത്. വർഷാവർഷം ഫ്ലാഗ്ഷിപ്പ് ഉൾപ്പെടുന്ന എസ് സീരീസ് ഫോണുകൾ സാംസങ് പുറത്തിറക്കുന്നു. Samsung Galaxy S23 5G മുൻവർഷങ്ങളിലെ ഡിമാൻഡ് കൂടിയ ഫോണാണെങ്കിലും ഇപ്പോഴും ജനപ്രിയം തന്നെ. ട്രിപ്പിൾ ക്യാമറയും, മികച്ച പ്രോസസറുമാണ് ഫോണിലെ സവിശേഷതകൾ. ഇപ്പോഴിതാ സാംസങ് ഗാലക്സി എസ്23 5ജിയ്ക്ക് ഗംഭീരമായ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ഓണത്തിന് ഈ സ്മാർട്ഫോൺ തന്നെയാകട്ടെ നിങ്ങളുടെ പുത്തൻ ഫോണാകുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Flipkart ഡീൽ!

ഫ്ലിപ്കാർട്ടിലാണ് ഫോണിന് ഓഫർ ലഭ്യമാകുന്നത്. ഗ്രീൻ വേരിയന്റിന് മാത്രം ഫ്ലിപ്കാർട്ട് ആകർഷകമായ ഡിസ്കൌണ്ട് പ്രഖ്യാപിച്ചു. 8 GB റാമും 128 GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് കിഴിവ്. 89,999 രൂപ വിലയുള്ള സ്മാർട്ഫോണിന് 47 ശതമാനം ഇളവ് ലഭ്യമാണ്. ഏകദേശം പകുതി വില കുറച്ചാണ് Samsung S23 5G വിൽക്കുന്നതെന്ന് പറയാം.

ഗ്രീൻ വേരിയന്റ് 128ജിബി ഫോണിന് ഫ്ലിപ്കാർട്ടിലെ വില 46,800 രൂപയാണ്. ഇത് രണ്ട് ദിവസം മുമ്പ് ആരംഭിച്ച ഫ്രീഡം സെയിലിന്റെ ഭാഗമായുള്ള ഓഫറാണ്. BHIM പേയ്മെന്റ് നടത്തുന്നവർക്ക് 30 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. 1646 രൂപയുടെ ഇഎംഐ ഡീലും സാംസങ് ഗാലക്സി എസ്23 5ജിയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റൈലിഷ് ഡിസൈനും മികച്ച ക്യാമറ ഫീച്ചറുകളുമുള്ള ഫോൺ വെറും 46000 രൂപ റേഞ്ചിൽ കിട്ടുമെന്നത് ലാഭകരമായ ഓഫറാണ്.

Samsung Galaxy S23 5G
Samsung Galaxy S23 5G

Samsung S23 5G: പ്രത്യേകതകൾ

എസ് 23 അൾട്രായേക്കാൾ വലിപ്പം കുറഞ്ഞ, കൈയിലൊതുങ്ങുന്ന സെറ്റാണിത്. 6.1 ഇഞ്ച് ഫുൾ HD+ Dynamic AMOLED 2X ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റ് മികച്ച ദൃശ്യാനുഭവം നൽകുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഈ പ്രീമിയം സ്മാർട്ഫോണിലുള്ളത്.

6.1 ഇഞ്ച് ഫുൾ HD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണ് ഫോണിലുള്ളത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വേഗതയേറിയതും തടസ്സമില്ലാത്തതുമായ പ്രകടനം നൽകുന്നു. പോരാത്തതിന് ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും ചേരുന്ന സ്മാർട്ഫോണാണിത്.

ഫോണിന് ചാർജാക്കുന്നത് 3900 mAh ബാറ്ററിയാണ്. Snapdragon 8 Gen 2 പ്രോസസറിന്റെ പ്രവർത്തനമികവുള്ളതിനാലും ഒരു ദിവസം മുഴുവൻ ചാർജ് നിലനിർത്തും. ഇത് 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഹാൻഡ്സെറ്റ് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നുണ്ട്.

S23 5G-യുടെ ക്യാമറയാണ് ഹൈലൈറ്റ്. സാധാരണക്കാരന്റെ ഫ്ലാഗ്ഷിപ്പെന്ന് സാംസങ് എസ്23 ഫോണിനെ വിശേഷിപ്പിക്കാം. ഇതിൽ 50MP പ്രൈമറി സെൻസറും 12MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള ക്യാമറയാണ് ഇതിലുള്ളത്.

3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസ് കൂടി ചേർന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. ഈ സ്മാർട്ഫോണിൽ 12MP സെൽഫി ക്യാമറയും കൊടുത്തിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ പോലും നല്ല ക്ലാരിറ്റിയിൽ ഫോട്ടോകൾ പകർത്താൻ ഇത് സഹായിക്കും.

കരുത്തുറ്റ പ്രകടനം, മികച്ച ക്യാമറ, പ്രീമിയം ഡിസൈനുള്ള ഫോൺ നോക്കുന്നവർക്ക് ഗാലക്സി എസ്23 യോജിക്കും.

സാംസങ് എസ്23 vs സാംസങ് Galaxy S24

4000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി S24-ലുള്ളത്. S23-ന് 3900mAh ബാറ്ററിയുണ്ട്. S24-ന് 6.2 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. എന്നാൽ എസ്23 സ്മാർട്ഫോണിൽ 6.1 ഇഞ്ച് സ്ക്രീനാണുള്ളത്. പ്രോസസറിലും രണ്ട് ഫോണുകളിലും വ്യത്യാസമുണ്ട്.

Also Read: 20000 രൂപയ്ക്ക് താഴേയ്ക്ക് വീണ് 1TB Samsung Galaxy A35 5G! Triple ക്യാമറ സെറ്റിന് സൂപ്പർ Flipkart ഡീൽ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo