20000 രൂപയ്ക്ക് താഴേയ്ക്ക് വീണ് 1TB Samsung Galaxy A35 5G! Triple ക്യാമറ സെറ്റിന് സൂപ്പർ Flipkart ഡീൽ

HIGHLIGHTS

സാംസങ് ഗാലക്സി എ35 5ജി ഇപ്പോൾ 41% ഫ്ലാറ്റ് ഡിസ്കൌണ്ടിൽ വിൽക്കുകയാണ്

Triple ക്യാമറ Samsung 5G 20000 രൂപയ്ക്കും താഴെയാണ് വിൽക്കുന്നത്

1TB എന്നുള്ളത് ഫോണിന്റെ എക്സ്റ്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയാണ്

20000 രൂപയ്ക്ക് താഴേയ്ക്ക് വീണ് 1TB Samsung Galaxy A35 5G! Triple ക്യാമറ സെറ്റിന് സൂപ്പർ Flipkart ഡീൽ

സ്റ്റൈലിഷ് Samsung Galaxy A35 5G കുറഞ്ഞ വിലയിൽ വാങ്ങാം. മികച്ച ഫോട്ടോഗ്രാഫി നൽകുന്ന ഹാൻഡ്സെറ്റ് അന്വേഷിക്കുന്നവർക്ക് ഈ സാംസങ് ഫോണാണ് ഉത്തമം. Triple ക്യാമറ Samsung 5G 20000 രൂപയ്ക്കും താഴെയാണ് വിൽക്കുന്നത്. ഇത് എല്ലാ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ടിലാണ് ഫ്രീഡം സെയിൽ പ്രമാണിച്ച് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

8 GB+ 128 GB സ്റ്റോറേജിനാണ് ഓഫർ. 1TB എന്നുള്ളത് ഫോണിന്റെ എക്സ്റ്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയാണെന്നത് ശ്രദ്ധിക്കുക.

Samsung Galaxy A35 5G: ഓഫർ

33,999 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ട് ഇതിന് അത്യാകർഷകമായ ഓഫറാണ് അനുവദിച്ചിട്ടുള്ളത്. സാംസങ് ഗാലക്സി എ35 5ജി ഇപ്പോൾ 41% ഫ്ലാറ്റ് ഡിസ്കൌണ്ടിൽ വിൽക്കുകയാണ്. എന്നുവച്ചാൽ ഹാൻഡ്സെറ്റിന്റെ വില 19,999 രൂപയായി. ബിൽറ്റ്-ഇൻ സ്റ്റോറേജ് അല്ലെങ്കിലും, 1 ടിബി വരെ വികസിപ്പിക്കാനാകുന്ന ഹാൻഡ്സെറ്റാണിത്.

samsung galaxy a35 5g
samsung galaxy a35 5g

പഴയ ഫോൺ മാറ്റി വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് 16,750 രൂപയ്ക്ക് ലഭിക്കുന്നതാണ്. Flipkart Axis Bank വഴി 5 ശതമാനം ക്യാഷ്ബാക്കും നേടാം. ഇനി ഇഎംഐയിൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ, 3334 രൂപയ്ക്ക് സാംസങ് ഗാലക്സി എ35 പർച്ചേസ് ചെയ്യാം.

Triple Camera സാംസങ് 5G: ഫീച്ചറുകൾ

മികച്ച മിഡ്-റേഞ്ച് അന്വേഷിക്കുന്നവർ വിട്ടുകളയരുതാത്ത ഓഫറാണ് Galaxy A35 5ജിയുടേത്. ഗ്ലാസ് ബാക്കും, ഫ്ലാറ്റ് സൈഡ് ഫ്രെയിമും കൊണ്ടാണ് സ്റ്റൈലിഷ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമാണ് ഫോണിനുള്ളത്. ഇതിലെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്പ്ലേയ്ക്ക്, 120Hz റിഫ്രഷ് റേറ്റുണ്ട്.

എക്സിനോസ് 1380 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണാണിത്. 256GB വരെയുള്ള ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുണ്ട്. എങ്കിലും മൈക്രോ SD കാർഡ് വഴി 1TB വരെ സ്റ്റോറേജ് കപ്പാസിറ്റി വർധിപ്പിക്കാനാകും.

ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിന്നിൽ മൂന്ന് ക്യാമറകളാണുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. ഇതു കൂടാതെ സ്മാർട്ഫോണിൽ 5 മെഗാപിക്സൽ മാക്രോ ക്യാമറയും ചേർത്തിരിക്കുന്നു. ഈ ട്രിപ്പിൾ ക്യാമറ യൂണിറ്റ് ഫോട്ടോഗ്രാഫിയിൽ മികച്ച അനുഭവം തരുന്നു. ഇതിന് പുറമെ സ്മാർട്ഫോണിൽ സെൽഫികൾക്കായി 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും നൽകിയിരിക്കുന്നു.

5000 mAh ബാറ്ററിയുള്ള ഫോണാണ് ഗാലക്സി A35 5G. ഇത്രയും കരുത്തനായ ബാറ്ററിയായതിനാൽ ഒരു ദിവസം മുഴുവൻ ചാർജ് നിലനിർത്തുമെന്നാണ് കമ്പനി പറയുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ഡ്യൂറബിലിറ്റിയിലേക്ക് വന്നാൽ IP67 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കാൻ ഫോണിന് കഴിവുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ലഭ്യമായതിൽ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്കായ 5G സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. Wi-Fi 6 (802.11 a/b/g/n/ac/ax), GPS, ബ്ലൂടൂത്ത് 5.3 വേർഷനും പിന്തുണയ്ക്കുന്നു. ചാർജ് ചെയ്യാനും ഡാറ്റ ട്രാൻസഫറിനും യുഎസ്ബി ടൈപ്പ് സി പോർട്ടുണ്ട്. FC ഡിവൈസുകളുമായി എളുപ്പത്തിൽ കണക്ട് ചെയ്യാനുമുള്ള സൌകര്യം ഫോണിലുണ്ട്.

Also Read: 64MP ക്യാമറയുള്ള പ്രീമിയം സ്റ്റൈലിഷ് Google Pixel ഓഗസ്റ്റ് സ്പെഷ്യൽ ഓഫറിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo