Best Price: 11000 രൂപ ഡിസ്കൗണ്ടിൽ 48MP ക്യാമറ iPhone 16 വാങ്ങാം! എങ്ങനെയെന്നോ?
കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിലേക്ക് ഐഫോൺ 16 എത്തിച്ചത്
ഫോണിന് ഇപ്പോൾ 11000 രൂപ വരെയുള്ള ഡിസ്കൌണ്ടാണ് അനുവദിച്ചിരിക്കുന്നത്
ഫ്ലിപ്കാർട്ടിനേക്കാൾ 3 ശതമാനം കൂടുതൽ ഇളവ് ഐഫോൺ 16-ന് ആമസോൺ തരുന്നു
Best Price: 48MP ക്യാമറ iPhone 16 വിലക്കുറവിൽ വാങ്ങാൻ കിടിലൻ ഓഫറെത്തി. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിലേക്ക് ഐഫോൺ 16 സീരീസ് എത്തിച്ചത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് കൂട്ടത്തിലുണ്ടായിരുന്നത്.
Surveyപ്രോ വേരിയന്റുകളെ അപേക്ഷിച്ച് ബേസിക് വേരിയന്റിന് വില കുറവായതിനാൽ ഡിമാൻഡ് കൂടുതലാണ്. ഫോണിന് ഇപ്പോൾ 11000 രൂപ വരെയുള്ള ഡിസ്കൌണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഐഫോൺ 16 ഓഫറും പ്രത്യേകതകളും നോക്കാം.
iPhone 16 ഓഫർ
ഫ്ലിപ്കാർട്ടിലും ആമസോണിലും ഐഫോൺ 16 128ജിബി സ്റ്റോറേജ് വിലക്കിഴിവിൽ ലഭ്യമാണ്. എന്നാൽ ഫ്ലിപ്കാർട്ടിനേക്കാൾ 3 ശതമാനം കൂടുതൽ ഇളവ് ഐഫോൺ 16-ന് ആമസോൺ തരുന്നു. 79,900 രൂപയ്ക്കാണ് ഐഫോൺ 16 2024-ൽ ലോഞ്ച് ചെയ്തത്.
കറുപ്പ്, അൾട്രാ മറൈൻ, ടീൽ, പിങ്ക്, വെള്ള നിറത്തിലുള്ള 5 വേരിയന്റുകൾക്കും കിഴിവുണ്ട്. 9 ശതമാനം കുറഞ്ഞ വിലയിലാണ് ഐഫോൺ 16 പ്രീമിയം സെറ്റ് ഇപ്പോൾ ലഭിക്കുക. ആമസോണിലെ വില 72,900 രൂപയാണ്. ഐസിഐസിഐ, എസ്ബിഐ കാർഡ് വഴി 4000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് ഏറ്റവും പുതിയ ഐഫോൺ 68900 രൂപയ്ക്ക് വാങ്ങാം.

2000 രൂപയ്ക്ക് മുകളിൽ ക്യാഷ്ബാക്കും, 3517 രൂപയുടെ ഇഎംഐ ഡീലും ഫോണിന് ലഭിക്കുന്നു.
128GB ഐഫോൺ 16 പ്രത്യേകത എന്തെല്ലാം?
ഈ ഐഫോണിൽ വെർട്ടിക്കൽ ക്യാമറ ഡിസൈനാണ് കൊടുത്തിരിക്കുന്നത്. ആക്ഷൻ ബട്ടണും പുതിയ ക്യാമറ കൺട്രോൾ ബട്ടണും ഫോണിനുണ്ട്.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഐഫോൺ 16-നുള്ളത്. എന്നാൽ പ്ലസ് മോഡലിന് 6.7 ഇഞ്ച് വരെ വലിപ്പമുണ്ടാകും. ഡൈനാമിക് ഐലൻഡ് ഫീച്ചറും, 2556 x 1179 റെസല്യൂഷനും ഇതിനുണ്ട്. ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
ഫോട്ടോഗ്രാഫിയിൽ മികവ് പുലർത്തുന്ന ഡ്യുവൽ-ലെൻസ് ക്യാമറ സിസ്റ്റമുണ്ട്. 48MP ഫ്യൂഷൻ പ്രൈമറി ക്യാമറയും, 12MP അൾട്രാ വൈഡ് ക്യാമറയുമാണ് ഡ്യുവൽ ക്യാമറയിലുള്ളത്. ഇതിൽ മെയിൻ ക്യാമറയ്ക്ക് 2x ഒപ്റ്റിക്കൽ ക്വാളിറ്റി സൂം സപ്പോർട്ട് ലഭിക്കും.
ആപ്പിളിന്റെ ഏറ്റവും പുതിയതും ശക്തവുമായ A18 ചിപ്പാണ് ഫോണിന് പെർഫോമൻസ് തരുന്നത്. 6-കോർ CPU, 5-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ സപ്പോർട്ടും ലഭിക്കും.
ഐഫോൺ 16-ൽ 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും. 25W MagSafe വയർലെസ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 15W Qi2 ചാർജിങ്ങും ഫോണിനുണ്ട്. 5G, Wi-Fi 7, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ പ്രീമിയം സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നു.
Also Read: 200MP സെൻസറുള്ള 12GB Samsung Galaxy S25 Ultra, സ്വപ്ന ഫോൺ ഒരു ലക്ഷം രൂപയ്ക്ക് താഴെ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile