48MP + 12MP iPhone 16 ഇപ്പോൾ 10000 രൂപ വിലക്കിഴിവിൽ! എക്സ്ചേഞ്ചിൽ 45000 രൂപയ്ക്കും…

HIGHLIGHTS

ബാങ്ക് കിഴിവ് ഉൾപ്പെടാതെ 10000 രൂപയ്ക്ക് അടുത്ത് കിഴിവുണ്ട്

ഫ്ലിപ്കാർട്ടിലാണ് ഈ പ്രീമിയം സെറ്റ് കിഴിവിൽ വിറ്റഴിക്കുന്നത്

128 ജിബി സ്റ്റോറേജുള്ള ഐഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്

48MP + 12MP iPhone 16 ഇപ്പോൾ 10000 രൂപ വിലക്കിഴിവിൽ! എക്സ്ചേഞ്ചിൽ 45000 രൂപയ്ക്കും…

iPhone 16 Discount: നിങ്ങൾ ഒരു ഐഫോൺ പ്രേമിയാണോ? എങ്കിൽ ഈ ദിനം ഒന്നാന്തരം ഒരു ഓഫറിലൂടെ തന്നെ ആരംഭിക്കട്ടെ. ഫ്ലിപ്കാർട്ടിൽ ഗംഭീര ഡിസ്കൗണ്ടിൽ ഏറ്റവും പുതിയ Apple iPhone വിൽക്കുന്നു. അതും ബാങ്ക് കിഴിവ് ഉൾപ്പെടാതെ 10000 രൂപയ്ക്ക് അടുത്ത് കിഴിവുണ്ട്.

Digit.in Survey
✅ Thank you for completing the survey!

iPhone 16 ഓഫർ വിശദമായി അറിയാം…

128 ജിബി സ്റ്റോറേജുള്ള ഐഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഫ്ലിപ്കാർട്ടിലാണ് ഈ പ്രീമിയം സെറ്റ് കിഴിവിൽ വിറ്റഴിക്കുന്നത്. അതും എല്ലാ കളർ വേരിയന്റിനും ഒരേ ഓഫറാണുള്ളത്. കറുപ്പ്, പിങ്ക്, ടീൽ, വെള്ള, അൾട്രാ മറൈൻ നിറങ്ങളിലാണ് ഐഫോൺ 16 വിപണിയിൽ എത്തിച്ചത്. ഈ 5 കളർ വേരിയന്റുകൾക്കും ഇപ്പോൾ ഓഫർ ബാധകമാണ്.

79,900 രൂപ വിപണി വിലയുള്ള സ്മാർട്ഫോണിന് ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില 69,999 രൂപ മാത്രമാണ്. കൃത്യമായി പറഞ്ഞാൽ 9901 രൂപ വില കുറച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്റെങ്കിൽ 5 ശതമാനം ക്യാഷ്ബാക്കിന് അർഹതയുണ്ട്.

iPhone 16
iPhone 16

ഇനി നിങ്ങൾ പഴയ ഫോൺ മാറ്റി ഐഫോൺ 16-ലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണെങ്കിലും അതിനും മികച്ച അവസരമാണിതെന്ന് പറയാം. ഇങ്ങനെ മാറ്റി വാങ്ങുന്ന സ്മാർട്ഫോൺ നല്ല കണ്ടീഷണിലുള്ള ബ്രാൻഡഡ് സ്മാർട്ഫോണാണെങ്കിൽ 30000 രൂപയ്ക്ക് മുകളിലാണ് ഇളവ്. എന്നുവച്ചാൽ 45150 രൂപയ്ക്ക് ഐഫോൺ 16 എക്സ്ചേഞ്ച് ഡീലിലൂടെ പർച്ചേസ് ചെയ്യാനാകും.

ഐഫോൺ 16 എന്ന പ്രീമിയം സെറ്റിന്റെ പ്രത്യേകതകൾ എന്തൊക്കെ?

ഡിസ്‌പ്ലേ: 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഡോൾബി വിഷൻ, HDR, പീക്ക് 2000 നിറ്റ്‌സ് ബ്രൈറ്റ്‌നസുള്ള ഡിസ്പ്ലേയാണിത്. 2556×1179 പിക്സൽ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനൊടെയാണ് ഫോൺ പുറത്തിറക്കിയത്.

ക്യാമറ: ഫോട്ടോഗ്രാഫിയിൽ ഐഫോൺ 16 അൾട്രായുടെ ട്രിപ്പിൾ റിയർ ക്യാമറ ഇതിലില്ല. പകരം സ്മാർട്ഫോണിലുള്ളത് രണ്ട് പിൻ ക്യാമറകളാണ്. 48MP പ്രൈമറി സെൻസറും, 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണുള്ളത്. ഇതിനൊപ്പം ഫോണിന്റെ മുൻവശത്ത് 12 എംപിയുടെ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. 4K Dolby Vision വീഡിയോ റെക്കോഡിങ്ങിനെ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.

ബാറ്ററി: ഐഫോൺ 16 സ്റ്റാൻഡേർഡ് മോഡലിൽ നൽകിയിട്ടുള്ളത് വളരെ പവർഫുള്ളായ ബാറ്ററി തന്നെയാണ്. ആപ്പിൾ അവകാശപ്പെടുന്നത് 22 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുമെന്നതാണ്.

ഇത് 25W മുതൽ 30W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. മാഗ്സേഫ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസാണിത്.

പ്രോസസർ: A18 ബയോണിക് ചിപ്പാണ് സ്മാർട്ഫോണിന് പെർഫോമൻസ് തരുന്നത്.

128GB, 256ജിബി, 512ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഇവിടെ വിവരിച്ച ഓഫർ 128ജിബി എന്ന കുറഞ്ഞ വേരിയന്റിന്റേതാണ്.

Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo