7000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ 32MP സെൽഫി ക്യാമറ Vivo 5G സ്നാപ്ഡ്രാഗൺ സ്മാർട്ഫോൺ വാങ്ങിക്കാം

7000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ 32MP സെൽഫി ക്യാമറ Vivo 5G സ്നാപ്ഡ്രാഗൺ സ്മാർട്ഫോൺ വാങ്ങിക്കാം

നിങ്ങൾ അന്വേഷിക്കുന്നത് എല്ലാം തികഞ്ഞ സ്മാർട്ഫോൺ ആയിരിക്കും അല്ലേ? എന്നാൽ അതിന് പറ്റിയ മികച്ച 5ജി ഹാൻഡ്സെറ്റ് തന്നെ നോക്കാം. മികച്ച പ്രോസസറും, ക്യാമറ പെർഫോമൻസും, സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോൺ ഞങ്ങൾ പറഞ്ഞുതരാം. Flipkart ഇപ്പോൾ മികച്ച ഡീൽ Vivo 5G ഫോണിന് അനുവദിച്ചിരിക്കുന്നു. ഈ സ്മാർട്ഫോണിന്റെ വിലയും ഓഫറും പ്രത്യേകതകളും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

vivo Y300 5G സ്മാർട്ഫോൺ വിലയും ഡിസ്കൗണ്ടും

ഡ്യുവൽ റിയർ ക്യാമറയും, മികച്ച സെൽഫി സെൻസറുമുള്ള ഹാൻഡ്സെറ്റാണിത്. വിവോ വൈ300 5ജി ഫോണിന് ആമസോണിനേക്കാൾ കൂടുതൽ ഇളവ് ഫ്ലിപ്കാർട്ടിൽ തരുന്നു. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വിവോ ഫോണാണിത്.

ഫ്ലിപ്കാർട്ട് വിവോ വൈ300 ഫോണിന് 25 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു. 26,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. എന്നാൽ ഫ്ലിപ്കാർട്ട് ഫോണിന് ഇപ്പോളിട്ടിരിക്കുന്ന വില 19,999 രൂപ മാത്രമാണ്. എമറാൾഡ് ഗ്രീൻ നിറത്തിലുള്ള ഫോണിന് മാത്രമാണ് ഈ വിലക്കിഴിവ്.

ശ്രദ്ധിക്കേണ്ടത് ഇത് ഫ്ലിപ്കാർട്ടിന്റെ സ്പെഷ്യൽ ഡീലാണ്. അതിനാൽ സമയം അവസാനിക്കുന്ന അനുസരിച്ച് ഡീലിലും വ്യത്യാസം വരും.

Vivo Y300 5G Limited Time Discounts
Vivo Y300 5G Limited Time Discounts

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ നിങ്ങൾക്ക് അധിക കിഴിവ് ലഭിക്കും. വിവോ വൈ 300 ഇങ്ങനെ 19000 രൂപയ്ക്ക് താഴെ വാങ്ങിക്കാനാകും. ഫോണിന് സ്റ്റാൻഡേർഡ് ഇഎംഐയും, നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. 1,906 രൂപയ്ക്ക് 12 മാസത്തേക്ക് സാധാരണ ഇഎംഐ ഡീൽ ലഭ്യമാണ്. 7000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ഫ്ലിപ്കാർട്ട് തരുന്നു.

വിവോ വൈ300 5ജിയുടെ പ്രത്യേകതയും സ്പെസിഫിക്കേഷനും

വിവോ വൈ300 5ജിയിൽ 6.67 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനാണ് ഇതിനുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC പ്രോസസർ ഇതിൽ കൊടുത്തിരിക്കുന്നു.

പിന്നിൽ 50MP സോണി IMX882 പ്രൈമറി ക്യാമറ സെൻസറുണ്ട്. ഇതിൽ 2MP ബൊക്കെ ക്യാമറ സെൻസറുമുണ്ട്. സെൽഫികൾക്കായി, മുൻവശത്ത് 32MP സെൻസർ കൊടുത്തിരിക്കുന്നു.

Also Read: വെറും 6999 രൂപയ്ക്ക് Lava പുറത്തിറക്കിയ പുത്തൻ Smartphone, 5000mAh ബാറ്ററിയും 50MP AI ക്യാമറയും

ഇതിൽ 5000mAh ബാറ്ററിയാണ് പവർ നൽകുന്നത്. ഈ വമ്പൻ ബാറ്ററി 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 8GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉള്ള ഫോണാണിത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo