25000 രൂപ റേഞ്ചിൽ Samsung സെൻസർ, 2TB കപ്പാസിറ്റി New Nothing Phone ലൈറ്റ് വേർഷൻ പുറത്തിറങ്ങി
സാധാരണ മിക്ക സ്മാർട്ഫോണുകളും ചൈനയും കൊറിയയും അമേരിക്കയും നിർമിക്കുന്നവയാണ്. എന്നാൽ കാൾ പേയിയുടെ Nothing Phone കമ്പനി ലണ്ടൻ ആസ്ഥാനമായുള്ളതാണ്. വെർച്യൂ, എആർഎം പോലുള്ളവയും ഇംഗ്ലണ്ടിന്റേതുണ്ട്. എങ്കിലും ആഗോളതലത്തിൽ ഇന്ന് ട്രെൻഡിങ്ങിൽ ഇടംപിടിച്ചത് നതിങ് ഫോണാണ്.
Survey2TB കപ്പാസിറ്റിയിൽ ഇപ്പോൾ കാൾ പേയ് കമ്പനി പുതിയൊരു 5ജി സ്മാർട്ഫോൺ പുറത്തിറക്കി. കരുത്ത ബാറ്ററിയും മികച്ച ക്യാമറ പെർഫോമൻസും പുതിയ നതിങ്ങിലുണ്ട്. ഇപ്പോൾ ആഗോളതലത്തിൽ അവതരിപ്പിച്ച സ്മാർട്ഫോണിന്റെ വിലയും പ്രത്യേകതകളും ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം.
Nothing Phone 3a Lite 5G Price
ഇന്ന് ലോഞ്ച് ചെയ്ത നതിങ് ഫോൺ 3എ ലൈറ്റ് 5ജിയുടെ വിലയും വേരിയന്റുകളുമിതാ. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ബേസിക് മോഡലിന് 249 യൂറോയാണ് വില. ഇതിന് ഏകദേശം 25,600 രൂപ മുതലാണ് വില. യുകെയിൽ, ഇതേ മോഡലിന് 249 ബ്രിട്ടീഷ് പൗണ്ടാണ്. എന്നുവച്ചാൽ ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 29,000 രൂപയാകുന്നു.
256 ജിബി സ്റ്റോറേജ് ഉള്ള ഫോണിന് 279 യൂറോയാണ്. ഇത് ഏകദേശം 28,700 രൂപയുള്ള സ്മാർട്ഫോൺ ആണ്. യുകെയിൽ, ഇതേ കോൺഫിഗറേഷന് 279 പൗണ്ടാകുന്നു. എന്നുവച്ചാൽ ഏകദേശം 32,500 രൂപയാകുന്നു.

Nothing Phone 3a Lite Features
ഇനി പുതിയ സ്മാർട്ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ? 6.77-ഇഞ്ച് ഫുൾ-എച്ച്ഡി+ ഫ്ലെക്‌സിബിൾ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz വരെ സ്‌ക്രീൻ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സ്ക്രീനിനുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 3,000 നിറ്റ്സ് വരെ പീക്ക് HDR ബ്രൈറ്റ്‌നസ് വരുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5 ആണ് സോഫ്റ്റ് വെയർ. ഇതിൽ ഡ്യുവൽ സിം 5G സ്മാർട്ട്‌ഫോണാണ് കൊടുത്തിട്ടുള്ളത്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിനുണ്ട്.
പുതിയ നത്തിംഗ് ഫോൺ 3എ ലൈറ്റിന് കരുത്ത് പകരുന്നത് ഒക്ടാ കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റാണ്. ഇതിന് 256GB വരെ ബിൽറ്റ്-ഇൻ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 2TB വരെ വികസിപ്പിക്കാം. ഗ്ലിഫ് ലൈറ്റ് നോട്ടിഫിക്കേഷൻ ഇൻഡിക്കേറ്ററുണ്ട്.
Also Read: പകുതി വിലയ്ക്ക് Snapdragon പെർഫോമൻസുള്ള Samsung Galaxy ടോപ് ഫോൺ വാങ്ങാം
ട്രിപ്പിൾ-റിയർ ക്യാമറയാണ് ഇതിലുള്ളത്. സ്മാർട്ഫോണിൽ 50-മെഗാപിക്സൽ പ്രൈമറി ഷൂട്ടർ കൊടുത്തിട്ടുണ്ട്. സാംസങ് സെൻസറാണ് പ്രൈമറി ക്യാമറ. 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയാണ് രണ്ടാമത്തെ സെൻസർ. 2MP ആണ് ഫോണിലെ മൂന്നാമത്തെ സെൻസർ. നത്തിംഗ് ഫോൺ 3എ ലൈറ്റിൽ 16-മെഗാപിക്സൽ സെൽഫി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്.
256GB വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും ഫോണിൽ ലഭ്യമാണ്. ഇതിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 2TB വരെ വികസിപ്പിക്കാം. ഫോൺ 3എ ലൈറ്റിന്റെ പിൻ പാനലിൽ ഗ്ലിഫ് ലൈറ്റ് നോട്ടിഫിക്കേഷൻ ഇൻഡിക്കേറ്ററും കൊടുത്തിരിക്കുന്നു.
5,000mAh ബാറ്ററിയും ഹാൻഡ്സെറ്റിലുണ്ട്. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ഫോണിൽ 5W വയർഡ് റിവേഴ്‌സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. നത്തിംഗ് ഫോൺ 3എ ലൈറ്റിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്.
വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, ഗ്ലോനാസ്, ബിഡിഎസ്, ഗലീലിയോ, ഒഇസഡ്എസ്എസ് കണക്റ്റിവിറ്റി സപ്പോർട്ട് ലഭിക്കുന്നു. ഇതിന് IP54 റേറ്റിങ്ങുണ്ട്. കൂടാതെ ഫോണിന് മുന്നിലും പിന്നിലും പാനലുകൾക്ക് പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
നതിങ് ഫോൺ 3എ ലൈറ്റ് വിൽപ്പന
ഈ ഫോൺ വെള്ള, കറുപ്പ് നിറങ്ങളിലാണ് പുറത്തിറക്കിയത്. നത്തിംഗ് ഫോൺ 3എ ലൈറ്റ് 128 ജിബി പതിപ്പ് ഓൺലൈൻ സ്റ്റോറിലൂടെയും മറ്റ് റീട്ടെയിൽ പാർട്നർമാരിലൂടെയും ലഭ്യമാകും. 256 ജിബി വേരിയന്റ് കമ്പനിയുടെ വെബ്‌സൈറ്റ് വഴി മാത്രമേ വാങ്ങാനാകൂ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile