Flipkart Discount: 256GB Motorola Edge ഫോൺ നിങ്ങൾ വിചാരിച്ച വിലയ്ക്ക്!
50MP + 13MP + 10MP ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്
256ജിബി വേരിയന്റിന് മാത്രമാണ് ഈ ഓഫർ
ഇതിന് ആകർഷകമായ ബാങ്ക് കിഴിവുകളും അനുവദിച്ചിട്ടുണ്ട്
Motorola Edge 50 Pro 5G ഇപ്പോഴിതാ ലാഭത്തിൽ വാങ്ങാൻ സുവർണാവസരം. 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിനാണ് ഇപ്പോൾ മികച്ച കിഴിവാണ്. 50MP + 13MP + 10MP ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്.
Motorola Edge 50 Pro 5G: ഓഫർ
256ജിബി വേരിയന്റിന് മാത്രമാണ് ഈ ഓഫർ. 29,999 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ആകർഷകമായ ബാങ്ക് കിഴിവുകളും അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ സ്മാർട്ഫോൺ 27,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ യഥാർത്ഥ വിലയായ 35,999 രൂപയിൽ നിന്നാണ് ഇത്രയും ഗംഭീര ഡിസ്കൌണ്ട് കൊടുത്തിട്ടുള്ളത്.
എല്ലാ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്കും ഈ ഓഫർ സ്വന്തമാക്കാം. എന്നാൽ 12GB+256GB സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിന് മാത്രമാണ് 2000 രൂപയുടെ കിഴിവ്. ഇതിന്റെ 128ജിബി സ്റ്റോറേജിന് ബാങ്ക് ഓഫറൊന്നും ലഭ്യമല്ല. ലക്‌സ് ലാവെൻഡർ, ബ്ലാക്ക് ബ്യൂട്ടി, മൂൺലൈറ്റ് പേൾ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭിക്കുന്നതാണ്. 20,050 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറും നേടാനാകും. Buy From Here.
Moto Edge 50 Pro: സ്പെസിഫിക്കേഷൻ
മോട്ടറോള എഡ്ജ് 50 പ്രോ കഴിഞ്ഞ വർഷം വിപണിയിലെത്തിയ മിഡ് റേഞ്ച് ഫോണാണ്. പെർഫോമൻസിലും ഡിസൈനിലുമെല്ലാം ഇത് വിപണി ശ്രദ്ധ നേടിയിട്ടുണ്ട്. 6.7 ഇഞ്ച് 1.5K പോൾഇഡ് ഡിസ്‌പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.
Snapdragon 7 Gen 3 SoC ഫീച്ചർ ചെയ്യുന്നതിനാൽ പ്രീമിയം പെർഫോമൻസ് ഉറപ്പാണ്. ദിവസം മുഴുവൻ സിപിയു-ഇന്റൻസീവ് ടാസ്‌ക്കുകൾ കൈകാര്യം ചെയ്യാൻ ഈ പ്രോസസറിലൂടെ സാധിക്കും.
Also Read: 2024-ന്റെ Best Flagship ഡിജിറ്റ് അവാർഡ് നേടിയ iQOO 12 5G 45000 രൂപയ്ക്ക്!
50MP പ്രൈമറി സെൻസറാണ് സ്മാർട്ഫോണിലുള്ളത്. 13MP അൾട്രാവൈഡ് മാക്രോ ലെൻസും ഇതിലുണ്ട്. 10MP ടെലിഫോട്ടോ ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളാണ് ഫോണിൽ ബണ്ട് ചെയ്തിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 50MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ഫോണിന്റെ പ്രൈമറി സെൻസർ OIS സപ്പോർട്ടുള്ളതാണ്. ഒഐഎസ് സപ്പോർട്ടിനൊപ്പം f/2.0 അപ്പേർച്ചറിലാണ് 10MP ടെലിഫോട്ടോ ക്യാമറ വന്നിട്ടുള്ളത്. ഇതിന് 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയാണ് വരുന്നത്.
4500 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. 125W വയർഡും 50W ഫാസ്റ്റ് വയർലെസ് ചാർജിംഗും ഇത് സപ്പോർട്ട് ചെയ്യുന്നു. ഇത്രയും നല്ല വിലക്കിഴിവിൽ ഫോൺ വാങ്ങിയാൽ അത് തീർച്ചയായും ലാഭം തന്നെ. ഈ മോട്ടറോള ഫോണിന്റെ എതിരാളികൾ റെഡ്മി നോട്ട് 14 Pro Plus, റിയൽമി 14 പ്രോ പ്ലസ് എന്നിവയാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile