iQOO 12 നവംബർ അവസാനമോ ഡിസംബറിലോ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐക്യൂ സ്മാർട്ട്ഫോണുകൾ മികച്ച പെർഫോമൻസിനൊപ്പം ക്യാമറ അടക്കമുള്ള മികച്ച ഫീച്ചറുകളും ഇപ്പോഴും നിലനിർത്താറുണ്ട്.
Survey
✅ Thank you for completing the survey!
iQOO 12 പ്രതീക്ഷിക്കാവുന്ന പ്രോസസ്സർ
ഐക്യൂ 12 എത്തുന്നത് ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിന്റെ കരുത്തോടെ ആണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രോസസ്സർ ആണ് ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ്.
മറ്റൊരു മികച്ച ഗെയിമിംഗ് സ്മാർട്ട്ഫോൺ കൂടി വിപണിയിലേക്ക് ഉടൻ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഐക്യൂ 12.
iQOO 12 പ്രതീക്ഷിക്കാവുന്ന ഡിസ്പ്ലേ
2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള AMOLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉണ്ടാകുക. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ് ഐക്യൂ 12 ന്റെ മറ്റൊരു സവിശേഷത.
IQOO 12 ഗെയിമിംഗ് സ്മാർട്ട്ഫോൺ
iQOO 12 പ്രതീക്ഷിക്കാവുന്ന ബാറ്ററി
200W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയായിരിക്കും ഉണ്ടാവുക എന്നതാണ് റിപ്പോർട്ട്
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 5ജിയിൽ കമ്പനി നൽകുക. 50എംപി ഓമ്‌നിവിഷൻ OV50H സെൻസർ, ISOCELL JN1 സെൻസർ ഫീച്ചർ ചെയ്യുന്ന 50എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവ പ്രതീക്ഷിക്കുന്നു.
ഇതോടൊപ്പം 3X ഒപ്റ്റിക്കൽ സൂം ഉള്ള 64എംപി സെൻസർ കൂടി അടങ്ങുന്നതാണ് ഐക്യൂ 12 ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.