Zeiss 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ Vivo X300 Pro ഉടൻ!

Zeiss 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ Vivo X300 Pro ഉടൻ!

ഇന്ത്യക്കാർ കാത്തിരിക്കുന്ന സ്മാർട്ഫോൺ ആണ് വിവോ ഇനി ലോഞ്ച് ചെയ്യാനിരിക്കുന്നത്. ഇതിനകം ഈ പ്രീമിയം സ്മാർട്ഫോൺ ആഗോള വിപണിയിൽ എത്തി. എന്നാലും ഇന്ത്യയിലേക്ക് ഫോൺ വരവറിയിക്കാൻ ഇനി കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. എന്നാണ് ഇന്ത്യയിൽ Vivo X300 Pro സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നതെന്ന് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

5,440mAh പവറും 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമുള്ള ഫോണാണ് ലോഞ്ചിനൊത്തുന്നത്. ഫോണിന്റെ ഫീച്ചറുകളും വിലയും പരിശോധിക്കാം.

Vivo X300 Pro Features

ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും ചില സൂചനകളും റിപ്പോർട്ടുകളും ലഭ്യമാണ്. വിവോ എക്സ് 300 സീരീസ് ഇതിനകം തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഈ സീരീസിൽ വിവോ എക്സ് 300, എക്സ് 300 പ്രോ എന്നിവ ഉൾപ്പെടുത്തിയേക്കും.

വരാനിരിക്കുന്ന വിവോ എക്സ് 300 പ്രോയിൽ 6.78 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണുള്ളത്. ഇതിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 1.5 കെ ഫ്ലാറ്റ് BOE Q10+ LTPO ഒഎൽഇഡി ഡിസ്പ്ലേ ഫോണിന് ഉണ്ടാകുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

vivo x300 pro

മെച്ചപ്പെട്ട വേഗതയ്ക്കും കാര്യക്ഷമതയ്ക്കുമായി എൽപിഡിഡിആർ 5 എക്സ് റാമുമായി ജോടിയാക്കിയ പ്രോസസറാണ് നൽകുന്നത്. ഇതിൽ മീഡിയടെക്കിന്റെ മുൻനിര ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇനി സ്മാർട്ഫോണിന്റെ ബാറ്ററിയെ കുറിച്ചും ചാർജിങ് സ്പീഡിനെ കുറിച്ചും പരിശോധിക്കാം. വിവോ എക്300 പ്രോയിൽ 5,440mAh ബാറ്ററി ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ 5,360mAh യൂണിറ്റ് ഉണ്ടാകുമെന്നാണ് സൂചന. രണ്ട് മോഡലുകളും 90W വയർഡ്, 40W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ ചൈനയിൽ വിവോ എക്സ്300 ഫോണിന് 6040mAh ബാറ്ററിയാണുള്ളതെങ്കിൽ X300 പ്രോയ്ക്ക് 6510mAh ബാറ്ററിയാണുള്ളത്. ഇത് 90W വയർഡ്, 40W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ഇനി ഫോണിന്റെ സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ നോക്കാം. വിവോ X300 സീരീസിൽ ആൻഡ്രോയിഡ് 15 അധിഷ്ഠിത ഒറിജിൻഒഎസ് 5 ആണ് നൽകിയത്. എന്നാലിത് ചൈനയിൽ മാത്രമാണ്. ആഗോള വിപണികളിൽ ഫൺടച്ച്ഒഎസ് 15 സോഫ്റ്റ് വെയറാകുമെന്നാണ് സൂചന.

Also Read: 26000 രൂപ ഡിസ്കൗണ്ടിൽ 50MP Triple ക്യാമറ Samsung Galaxy S24 സ്പെഷ്യൽ സ്മാർട്ഫോൺ വാങ്ങിക്കാം

ക്യാമയിലേക്ക് വന്നാൽ വിവോ എക്സ്300 പ്രോയിൽ OIS സപ്പോർട്ടുള്ള 50MP സോണി LYT-828 മെയിൻ സെൻസറുണ്ട്. ഇതിൽ 50MP സാംസങ് JN1 അൾട്രാ-വൈഡ് ലെൻസും കൊടുത്തേക്കും. കൂടാതെ OIS ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ ഫോണിന്റെ ഹൈലൈറ്റാകും.

രണ്ട് മോഡലുകളിലും Zeiss-ബ്രാൻഡഡ് ക്യാമറകൾ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. എക്സ്300 പ്രോയിൽ Zeiss V3+, Vs1 ഇമേജിംഗ് ചിപ്പുകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രോ മോഡലിന് പുറമെ വിവോ എക്സ്300 5ജി ഹാൻഡ്സെറ്റും ഈ സീരീസിലുണ്ട്. അതും 200MP Samsung HPB പ്രൈമറി സെൻസറുമായാണ് വിവോ എക്സ്300 വരുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo