Vivo V70 FE upcoming 200mp camera phone launch date announced
സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിച്ചാണ് വിവോയുടെ പുതിയ കരുത്തൻ ഈയിടെ വിപണിയിൽ പ്രവേശിച്ചത്. പ്രീമിയം മിഡ് റേഞ്ച് സെഗ്മെന്റിൽ ഫ്ലാഗ്ഷിപ്പിലുള്ള പ്രൈമറി ക്യാമറ നൽകിക്കൊണ്ട്, Vivo V70 FE വിപ്ലവം സൃഷ്ടിച്ചു. ഇന്ന് മുതൽ പ്രീമിയം വിവോ ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. 200 മെഗാപിക്സൽ ക്യാമറയും ദിവസങ്ങളോളം ചാർജ് നിൽക്കുന്ന 7000mAh ബാറ്ററിയുമുള്ള ഫോണാണിത്. വിവോ വി70 എഫ്ഇ ആദ്യ വിൽപ്പനയിൽ മികച്ച ബാങ്ക് കിഴിവുകളിലൂടെയും പർച്ചേസ് ചെയ്യാം. സ്മാർട്ട് ഫോണിന്റെ കൂടുതൽ സവിശേഷതകളും ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകളും അറിയാം.
200MP ക്യാമറ വിവോ V70 FE വിൽപ്പന ഇപ്പോൾ ആരംഭിച്ചു. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്.
ഈ മൂന്ന് കോൺഫിഗറേഷനിലുള്ള ഫോണുകൾ, യുഎഫ്എസ് 3.1 സ്റ്റോറേജ് പിന്തുണയ്ക്കുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ വിവോ V70 FE വാങ്ങാനാകും. ഫോണിന് HDFC, Kotak, Axis ബാങ്ക് കാർഡുകളും പ്രയോജനപ്പെടുത്താം. ഇതിലൂടെ വരിക്കാർക്ക് 10% തൽക്ഷണ കിഴിവ് ലഭിക്കും. ഓഫ്‌ലൈൻ വാങ്ങുന്നവർക്കും ഓഫറുകളുണ്ട്. കടയിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക്, 10% ക്യാഷ്ബാക്കും ലഭിക്കുമെന്ന് വിവോ അറിയിച്ചിട്ടുണ്ട്.
200 എംപി ക്യാമറയും, 7000എംഎഎച്ച് ബാറ്ററിയും ഒറ്റ ഫോണിൽ നൽകുന്നത് വിരളമാണ്. ചരിത്രത്തിൽ ആദ്യമായി ഇങ്ങനെയൊരു ഫോൺ ഇറക്കിയപ്പോൾ അത് വിപണിയിൽ തരംഗമാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. പുതിയതായി എത്തിയ വിവോ വി70 എഫ്ഇ ഡിസ്പ്ലേ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ അറിയാം.