മിഡ്-റേഞ്ചിൽ 200MP ക്യാമറ വിപ്ലവം! Vivo V70 FE വൻ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങി

മിഡ്-റേഞ്ചിൽ 200MP ക്യാമറ വിപ്ലവം! Vivo V70 FE വൻ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങി

സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിച്ചാണ് വിവോയുടെ പുതിയ കരുത്തൻ ഈയിടെ വിപണിയിൽ പ്രവേശിച്ചത്. പ്രീമിയം മിഡ് റേഞ്ച് സെഗ്മെന്റിൽ ഫ്ലാഗ്ഷിപ്പിലുള്ള പ്രൈമറി ക്യാമറ നൽകിക്കൊണ്ട്, Vivo V70 FE വിപ്ലവം സൃഷ്ടിച്ചു. ഇന്ന് മുതൽ പ്രീമിയം വിവോ ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. 200 മെഗാപിക്സൽ ക്യാമറയും ദിവസങ്ങളോളം ചാർജ് നിൽക്കുന്ന 7000mAh ബാറ്ററിയുമുള്ള ഫോണാണിത്. വിവോ വി70 എഫ്ഇ ആദ്യ വിൽപ്പനയിൽ മികച്ച ബാങ്ക് കിഴിവുകളിലൂടെയും പർച്ചേസ് ചെയ്യാം. സ്മാർട്ട് ഫോണിന്റെ കൂടുതൽ സവിശേഷതകളും ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo V70 FE India Price, Sale

200MP ക്യാമറ വിവോ V70 FE വിൽപ്പന ഇപ്പോൾ ആരംഭിച്ചു. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്.

  • 8GB+ 128GB: 37,999 രൂപ
  • 8GB+256GB: 40,999 രൂപ
  • 12GB+256GB: 44,999 രൂപ

ഈ മൂന്ന് കോൺഫിഗറേഷനിലുള്ള ഫോണുകൾ, യുഎഫ്എസ് 3.1 സ്റ്റോറേജ് പിന്തുണയ്ക്കുന്നു.

Also Read: Motorola Signature ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! ബ്ലോട്ട് വെയറില്ല, മോട്ടോയുടെ സ്വന്തം ജെസ്റ്റർ ഫീച്ചറുകളും!

ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ വിവോ V70 FE വാങ്ങാനാകും. ഫോണിന് HDFC, Kotak, Axis ബാങ്ക് കാർഡുകളും പ്രയോജനപ്പെടുത്താം. ഇതിലൂടെ വരിക്കാർക്ക് 10% തൽക്ഷണ കിഴിവ് ലഭിക്കും. ഓഫ്‌ലൈൻ വാങ്ങുന്നവർക്കും ഓഫറുകളുണ്ട്. കടയിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക്, 10% ക്യാഷ്ബാക്കും ലഭിക്കുമെന്ന് വിവോ അറിയിച്ചിട്ടുണ്ട്.

Vivo V70 FE 5G price and features

വിവോ വി70 എഫ്ഇ സവിശേഷതകൾ

200 എംപി ക്യാമറയും, 7000എംഎഎച്ച് ബാറ്ററിയും ഒറ്റ ഫോണിൽ നൽകുന്നത് വിരളമാണ്. ചരിത്രത്തിൽ ആദ്യമായി ഇങ്ങനെയൊരു ഫോൺ ഇറക്കിയപ്പോൾ അത് വിപണിയിൽ തരംഗമാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. പുതിയതായി എത്തിയ വിവോ വി70 എഫ്ഇ ഡിസ്പ്ലേ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 1.5K റെസല്യൂഷനിൽ 6.83 ഇഞ്ച് AMOLED പാനലാണ് വിവോ V70 എഫ്ഇയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീനിന് 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമുണ്ട്. സ്മാർട്ട് ഫോൺ 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു.
  2. ക്യാമറ: വിവോ V70 എഫ്ഇയിലെ മെയിൻ ക്യാമറ 200MP ആണ്. ഇത് കുറഞ്ഞ വെളിച്ചത്തിലെ ഫോട്ടോഗ്രാഫിയ്ക്കും ഷേക്കിങ് ഫോട്ടോകൾക്കും മികച്ചത് തന്നെ. ഈ പ്രധാന ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുണ്ട്. വിശാലമായ ദൃശ്യങ്ങൾ പകർത്താൻ ഫോണിൽ 8MP അൾട്രാവൈഡ് ലെൻസ് കൊടുത്തിരിക്കുന്നു.
  3. ബാറ്ററി: ഫോണിലെ കരുത്തൻ 7,000mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
  4. പ്രോസസർ: ഈ വിവോ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറാണുള്ളത്. ഇത് LPDDR5X RAM, UFS 3.1 സ്റ്റോറേജ് പിന്തുണയ്ക്കുന്നു.
  5. സോഫ്റ്റ് വെയർ: OriginOS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഇതിലെ ഒഎസ്.
  6. ഡ്യൂറബിലിറ്റി: വിവോ വി70 എഫ്ഇയിൽ IP68, IP69 റേറ്റിങ്ങുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo