AI Generated image
ഈ ഓണക്കാലത്ത് ഒരു വലിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ആമസോണിൽ വമ്പൻ ഓഫർ കാത്തിരിക്കുന്നു. പ്രീമിയം ഫോണുകളുടെ രാജാവായ Samsung Galaxy S25 Ultra 5G ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാം.
ഫോട്ടോഗ്രാഫി പ്രേമികൾക്കായി എക്കാലത്തെയും മികച്ച 200MP ക്വാഡ് ക്യാമറ യൂണിറ്റുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 1,29,999 രൂപയ്ക്ക് പുറത്തിറങ്ങിയ സാംസങ് ഗാലക്സി എസ്25 അൾട്രാ ഫോൺ 94000 രൂപ റേഞ്ചിൽ വാങ്ങിക്കാം. ഈ ഓണക്കാലത്ത് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ബെസ്റ്റ് ഡീലാണിത്. ആമസോണിലെ ഓഫറിനെ കുറിച്ചും സാംസങ് എസ്25 അൾട്രായുടെ സവിശേഷതകളും അറിയാം.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് എസ്25 അൾട്രാ ഫോണിനാണ് കിഴിവ്. ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള സാംസങ് ഫ്ലാഗ്ഷിപ്പിന് 94500 രൂപയാണ് ആമസോണിൽ വില. 34,350 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഗാലക്സി എസ്25 അൾട്രായ്ക്ക് ലഭ്യമാണ്. 2,463 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 3,322 രൂപയുടെ ഇഎംഐ ഡീലും സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് ലഭ്യമാണ്. 2,835 രൂപയുടെ ആകർഷകമായ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ആമസോൺ തരുന്നു.
Also Read: Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?
200 മെഗാപിക്സൽ ക്യാമറയും അമോലെഡ് ഡിസ്പ്ലേയുമുള്ള സാംസങ് ഗാലക്സി എസ്25 അൾട്രാ ഫോണാണിത്. ഐഫോണിനെ വരെ വെല്ലുന്ന ക്യാമറ പെർഫോമൻസ് ഇതിനുണ്ട്. സാംസങ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ നോക്കാം.
120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഫോണിന് 6.9 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണുള്ളത്. ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ8 എലൈറ്റ് ചിപ്‌സെറ്റും 12GB വരെ റാമും ഫോണിനുണ്ട്. ഗെയിമിംഗിലും മൾട്ടിടാസ്കിംഗിലും അതിനാൽ മികവുറ്റ പെർഫോമൻസ് ഫോണിൽ ലഭിക്കും. ഇതിൽ മികച്ച AI-അധിഷ്ഠിത ഫീച്ചറുകളും ലഭ്യമാണ്.
ക്യാമറയിലേക്ക് വന്നാൽ ഗാലക്സി S25 അൾട്രായിൽ ക്വാഡ് ക്യാമറ യൂണിറ്റാണുള്ളത്. 200MP പ്രൈമറി ക്യാമറ, 50MP അൾട്രാ-വൈഡ് ലെൻസ്, 50MP ടെലിഫോട്ടോ സെൻസറും 10എംപി ടെലിഫോട്ടോ സെൻസറും ഫോണിലുണ്ട്. 5x ഒപ്റ്റിക്കൽ സൂം, 3x സൂം സപ്പോർട്ടുള്ള ടെലിഫോട്ടോ ക്യാമറകളാണിവ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP-യുടെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.
ദൈനംദിന ടാസ്കുകൾക്കായി ഫോണിൽ 5,000mAh ബാറ്ററിയുണ്ട്. മികച്ച ക്യാമറ, ദീർഘകാല സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്, ബിൽഡ് ക്വാളിറ്റി എന്നിവ സാംസങ്ങിന്റെ എസ്25 അൾട്രാ ഫോണിലുണ്ട്.