Samsung Galaxy Z Fold 7: 200MP ട്രിപ്പിൾ ക്യാമറ, 1TB സ്റ്റോറേജുള്ള ഫോൾഡ് ഹാൻഡ്സെറ്റ് Uupacked

HIGHLIGHTS

നിങ്ങളുടെ പുതിയ ഹാൻഡ്സെറ്റ് സാധാരണ ഫോണുകളെ വിട്ട്, സ്റ്റൈലിഷാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് അവതരിപ്പിച്ചിരിക്കുന്നത്

200MP മെയിൻ വൈഡ് ആംഗിൾ ലെൻസ് ഫോൾഡിലുണ്ട്

Samsung Galaxy Z Fold 7: 200MP ട്രിപ്പിൾ ക്യാമറ, 1TB സ്റ്റോറേജുള്ള ഫോൾഡ് ഹാൻഡ്സെറ്റ് Uupacked

പവർഫുൾ ബാറ്ററിയും പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുള്ള Samsung Galaxy Z Fold 7 ലോഞ്ച് ചെയ്തു. 1TB വരെ ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ഫോണാണിത്. നിങ്ങളുടെ പുതിയ ഹാൻഡ്സെറ്റ് സാധാരണ ഫോണുകളെ വിട്ട്, സ്റ്റൈലിഷാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, സാംസങ് Z Fold 7 ഫോൺ പരിഗണിക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Z Fold 7 സ്പെസിഫിക്കേഷൻ

6.5 ഇഞ്ച് 2X ഡൈനാമിക് അമോലെഡ് കവർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8 ഇഞ്ച് 2X ഡൈനാമിക് അമോലെഡ് മെയിൻ ഡിസ്‌പ്ലേയും ഫോണിനുണ്ട്. 2600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സാംസങ് ഗാലക്‌സി Z ഫോൾഡ് 7-ലുണ്ട്. കവർ സ്ക്രീനിനും അകത്തെ സ്ക്രീനിനും 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോൺ മടക്കുമ്പോൾ, 8.9mm കട്ടിയുള്ളതാകുന്നു. അല്ലാത്തപ്പോൾ സ്മാർട്ഫോണിന് 4.2mm കനമായിരിക്കും.

1tb storage samsung galaxy z fold 7
samsung galaxy z fold 7

ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോൾഡിൽ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 16GB വരെ റാമും 1TB ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OneUI ആണ് ഫോണിലെ ഒഎസ്.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ട്രിപ്പിൾ ക്യാമറയുണ്ട്. 200MP മെയിൻ വൈഡ് ആംഗിൾ ലെൻസ് ഫോൾഡിലുണ്ട്. 12MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 10MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. ഇതിലെ ടെലിഫോട്ടോ ലെൻസ് 3x സൂം സപ്പോർട്ട് ചെയ്യുന്നു. 30x ഡിജിറ്റൽ സൂമിനെയും ഫോൾഡ് സെറ്റ് പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ രണ്ട് 10MP ക്യാമറകളുണ്ട്. അത് ഫോണിന് മുൻവശത്തും മറ്റൊന്ന് കവർ സ്ക്രീനിലുമായാണ് നൽകിയിരിക്കുന്നത്.

25W വയർഡ്, വയർലെസ് ചാർജിങ് പിന്തുണയുണ്ട്. ഫോണിൽ 4,400mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. സാംസങ് ഈ ഫോൾഡ് സെറ്റിന്റെ മുൻവശത്തും പിൻവശത്തും കോർണിംഗ് ഗൊറില്ല സെറാമിക് 2 ഉപയോഗിച്ചിരിക്കുന്നു.

Galaxy Unpacked 2025 ചടങ്ങിൽ രണ്ട് ഫ്ലിപ് ഫോണുകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്. ഇതിനൊപ്പം ഗാലക്സി Z Fold 7 ഫോണിന്റെ വിൽപ്പനയും നടത്തുന്നു. ജൂലൈ 9 മുതൽ തന്നെ സ്മാർട്ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ഇതിന്റെ വിൽപ്പന ജൂലൈ 25 മുതൽ തുടങ്ങുന്നു.

ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ രണ്ട് സ്മാർട് വാച്ചുകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്. Galaxy Watch 8, Galaxy Watch Classic എന്നിവയാണ് സാംസങ് അവതരിപ്പിച്ചത്. Galaxy AI പവർ ചെയ്യുന്ന വാച്ചുകളാണ് കമ്പനി ലോഞ്ച് ചെയ്തത്. One UI 8 അടിസ്ഥാനമാക്കിയുള്ള Wear OS സോഫ്റ്റ് വെയറിലാണ് ഇവ പ്രവർത്തിക്കുന്നത്.

Also Read: സ്ലിം ഫ്ലിപ് ഫോണുമായി Samsung Galaxy Z Flip 7, ഗാലക്സി Z Flip 7 FE ഫോണുകൾ അൺപാക്ക് ചെയ്തു…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo