1TB Motorola Edge 60 Fusion: 68W ടർബോപവർ ചാർജിങ്ങും, 50MP Sony സെൻസറുമുള്ള മോട്ടോ 5G 22000 രൂപയ്ക്ക് വാങ്ങിയാലോ!
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ രണ്ട് കോൺഫിഗറേഷനുകളിലാണ് അവതരിപ്പിച്ചത്
ഓഫറിൽ 22000 രൂപയ്ക്കും താഴെ മാത്രം വിലയാകുന്നു
ആമസോണിലാണ് മോട്ടോ എഡ്ജ് 60 ഫ്യൂഷന് ഇത്രയും കിഴിവ് ലഭിക്കുന്നത്
പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ഫോൺ വേണ്ടവർക്ക് 1TB Motorola Edge 60 Fusion കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഓഫറിൽ 22000 രൂപയ്ക്കും താഴെ മാത്രം വിലയാകുന്നു. ആമസോണിൽ മോട്ടോ എഡ്ജ് 60 ഫ്യൂഷന് വമ്പിച്ച കിഴിവാണ് അനുവദിച്ചിരിക്കുന്നത്. ഫോണിന്റെ പ്രത്യേകതകളും ഇപ്പോഴത്തെ വിലയും നോക്കാം.
SurveyMotorola Edge 60 Fusion ഓഫർ
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ രണ്ട് കോൺഫിഗറേഷനുകളിലാണ് അവതരിപ്പിച്ചത്. ഇതിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 25000 രൂപയ്ക്കും മുകളിലാണ് വില. എന്നാൽ 22,600 രൂപയ്ക്ക് സ്മാർട്ഫോൺ ലഭ്യമാണ്. ആമസോണിലാണ് മോട്ടോ എഡ്ജ് 60 ഫ്യൂഷന് ഇത്രയും കിഴിവ് ലഭിക്കുന്നത്. എങ്കിലും ഫോണിന്റെ സ്റ്റോറേജ് മൈക്രോSD കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാനാകും.

എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 500 രൂപ മുതൽ 1000 രൂപ വരെ കിഴിവ് ലഭിക്കും. 1096 രൂപ വരെ ഇഎംഐ ഡീലും ആമസോൺ നൽകുന്നു.
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ: പ്രത്യേകത എന്തെല്ലാം?
6.7 ഇഞ്ച് വലുപ്പമുള്ള 1.5K pOLED ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഫോണിനുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നു.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. 50MP Sony LYTIA 700C പ്രൈമറി ക്യാമറ ഇതിലുണ്ട്. മാക്രോ ഓപ്ഷനുള്ള 13MP അൾട്രാ-വൈഡ് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടും, എഐ ഫീച്ചറും ഈ ക്യാമറ സിസ്റ്റത്തിൽ ലഭിക്കും.
ഫോണിൽ കൊടുത്തിരിക്കുന്നത് മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 7400 SoC പ്രോസസറാണ്. ദൈനംദിന ജീവിതത്തിലും ഗെയിമിങ്ങിനും മോട്ടറോളയുടെ ഡൈമൻസിറ്റി 7400 SoC അനുയോജ്യമാണ്. 8GB അല്ലെങ്കിൽ 12GB LPDDR4X റാം സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റാണിത്.
5500mAh-ന്റെ കരുത്തുറ്റ ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലുള്ളത്. ഈ ശക്തമായ ബാറ്ററി 68W TurboPower ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. അതിനാൽ അതിവേഗം ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഒരു മണിക്കൂറിനുള്ളിൽ 100% വരെ ചാർജാകാനുള്ള കപ്പാസിറ്റി ഇതിനുണ്ട്.
Also Read: Realme C71 5G: 6300mAh ബാറ്ററിയിൽ എൻട്രി ലെവൽ ഫോണുകൾ, 9000 രൂപയ്ക്ക് താഴെ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile