ക്വാഡ് ക്യാമറയുള്ള 12GB Samsung Flagship ഫോണിന് ഏറ്റവും Best Offer! ലാഭിക്കാം 42000 രൂപയും പിന്നെ ബാങ്ക് ഓഫറും
ഏറ്റവും വിലക്കിഴിവിൽ Samsung Galaxy S23 Ultra സ്വന്തമാക്കാം
40 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്
12 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ
Samsung Galaxy S23 Ultra മികച്ച വിലക്കിഴിവിൽ വാങ്ങാം. ഇതുവരെ എസ്23 അൾട്രായ്ക്ക് കിട്ടിയതിലെ മികച്ച ഓഫറാണിത്. 40 ശതമാനം വിലക്കിഴിവിലാണ് ഗാലക്സി എസ്23 അൾട്രാ വിൽക്കുന്നത്.
Surveyനിങ്ങൾക്കറിയാമല്ലോ, സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് S23 Ultra. ഈ പ്രീമിയം ഫോണിന്റെ വിലയാണ് പലർക്കും വില്ലനാകുന്നത്. എന്നാലിപ്പോൾ ഏറ്റവും വിലക്കിഴിവിൽ ഗാലക്സി എസ്23 അൾട്രാ സ്വന്തമാക്കാം. ഓഫറിനെ കുറിച്ചറിയാൻ തുടർന്ന് വായിക്കുക. ആദ്യം ഫോണിന്റെ സ്പെസിഫിക്കേഷൻ വിശദമായി അറിയാം.
Samsung Galaxy S23 Ultra
6.8 ഇഞ്ച് വലിപ്പമുള്ള ഫോണിൽ 120Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിൽ QHD+ ഡൈനാമിക് AMOLED 2 എക്സ് ഡിസ്പ്ലേയുണ്ട്. ഗാലക്സി എസ്23 അൾട്രായുടെ സ്ക്രീനിന് 1,750 നിറ്റ്സ് ബ്രൈറ്റ്നെസ്സാണ് വരുന്നത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 SoC പ്രോസസറാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിലുള്ളത്. 5,000mAh ബാറ്ററിയും 45W വയർഡ് ചാർജിങ്ങും ഇതിലുണ്ട്. 15W വയർലെസ് ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. േ
ഏറ്റവും മികച്ച സെൻസറുകളുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 200MPയാണ് പ്രൈമറി സെൻസർ. 10x ഒപ്റ്റിക്കൽ സൂമുള്ള 10MP പെരിസ്കോപ്പിക് ലെൻസ് ഇതിലുണ്ട്. 12MP അൾട്രാ വൈഡ് ലെൻസും 10MP ടെലിഫോട്ടോ ലെൻസും അൾട്രായിലുണ്ട്. ഫോണിന് മുൻവശത്ത് 12MP സെൻസറും നൽകിയിരിക്കുന്നു.
Samsung Galaxy S23 Ultra ഓഫർ
40 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഗാലക്സി എസ്23 അൾട്രായ്ക്ക് ലഭിക്കുന്നത്. 42,000 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഫോണിന്റെ യഥാർഥ വില 1,24,999 രൂപയാണ്. 12 GB റാമും 256 GB സ്റ്റോറേജുമുള്ള എസ്23 അൾട്രായുടെ വിലയാണിത്. 89,999 രൂപയ്ക്ക് ഇപ്പോൾ ഗാലക്സി എസ്23 അൾട്രാ ഇപ്പോൾ വാങ്ങാം.
Read More: OnePlus Amazing Deal: Snapdragon പ്രോസസറുള്ള OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 4000 രൂപ വിലക്കിഴിവിൽ!
അൾട്രായ്ക്ക് ബാങ്ക് ഓഫർ
ഇതിനുപരി അധിക ബാങ്ക് ഓഫറുകളും ലഭിക്കുന്നുണ്ട്. ആക്സിസ് ബാങ്ക്, എച്ച്എസ്ബിസി, ഐസിഐസിഐ ബാങ്കുകളിലൂടെയുള്ള പേയ്മെന്റിനാണ് കിഴിവ്. 1,500 രൂപ മുതൽ 5,000 രൂപ വരെ ബാങ്ക് ഓഫറായി നേടാം. ഫ്ലിപ്കാർട്ടിലാണ് ഗാലക്സി എസ്23 അൾട്രായ്ക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫറിനെ കുറിച്ച് കൂടുതലറിയാനും, പർച്ചേസ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile