Sree Krishna Jayanthi Wishes in Malayalam: തിന്മയെ നിർമാർജനം ചെയ്യാൻ സ്നേഹത്തിന്റെയും സന്ദേശവുമായി അവതരിച്ച ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീകൃഷ്ണ ജയന്തിയായി ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ ഇത് ശ്രീ കൃഷ്ണാഷ്ടമിയായും ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണ് ശ്രീകൃഷ്ണ ജയന്തി. ശോഭായാത്രകളും ഉണ്ണിക്കണ്ണന്മാരുടെ നൃത്തനൃത്യങ്ങളും നാമജപങ്ങളും ഉപവാസങ്ങളുമായി ഭക്തിനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും കൃഷ്ണജയന്തി കൊണ്ടാടുന്നു. ഈ സുദിനത്തിൽ ആഘോഷങ്ങൾക്കൊപ്പം പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കാനും മറക്കണ്ട!
Surveyനിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സാപ്പ് വഴി കൃഷ്ണജയന്തി ആശംസകൾ പങ്കുവയ്ക്കാം. ഭക്തിസാന്ദ്രമായ ആശംസാ സന്ദേശങ്ങളും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളും നിങ്ങൾക്കായി ഇതാ പങ്കുവയ്ക്കുന്നു.


Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
Sree Krishna Jayanthi Wishes
- കാർമുഖിൽ വർണന്റെ ജന്മ ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ… കൃഷ്ണജയന്തി ആശംസകൾ നേരുന്നു
- ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ… ശ്രീകൃഷ്ണ ഭഗവാന്റെ സ്നേഹവും അനുഗ്രഹവും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ, ജന്മാഷ്ടമി ആശംസകൾ!
- സ്നേഹത്തിന്റെ പരമമായ രൂപമാണ് ഉണ്ണിക്കണ്ണൻ, ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിന്റെ പ്രകാശമാകട്ടെ, ജന്മാഷ്ടമി ആശംസകൾ!
- ഭയത്തെ വെടിഞ്ഞു ഭഗവാനിൽ അഭയം പ്രാപിക്കാം. ഭഗവാൻ ശ്രീകൃഷ്ണൻ എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകട്ടെ, ശ്രീകൃഷ്ണ ജയന്തി ആശംസകൾ!
- അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു
മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ
ഗോപികാരമണന്റെ കാലടിപൂവിരിയും
ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ… ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ! - ജന്മാഷ്ടമി ആശംസകൾ! കണ്ണന്റെ കുഴൽനാദം നിങ്ങളുടെ ഹൃദയത്തിൽ എങ്ങും മുഴങ്ങട്ടെ, ശ്രീകൃഷ്ണന്റെ മഹത് വചനങ്ങൾ ജീവിതത്തിന് പ്രകാശമേകട്ടെ…
- പൊൻ മുളം തണ്ടു മൂളും പാട്ടിൽ ഞാൻ കേട്ടു നിന്റെ
ഹരിരാഗ ഗീതത്തിൻ ആലാപനം… കാർമുഖിൽ വർണന്റെ മുരളീ നാദം നിങ്ങളുടെ കർണങ്ങളെ തഴുകിയുണർത്തട്ടെ, ശ്രീകൃഷ്ണ ജയന്തി ആശംസകൾ! - കണ്ണൻറെ മുരളീ നാദം നിങ്ങളുടെ ജീവിതത്തിൽ ആത്മവിശ്വാസത്തിന്റെ രാഗമാകട്ടെ, ഹൃദ്യമായ ജന്മാഷ്ടമി ആശംസകൾ!
- ഒരുപിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ
വരികയായ് ദ്വാരക തേടി… ഉണ്ണിക്കണ്ണന്റെ സ്നേഹവും പരിരക്ഷയും അനുഗ്രഹവും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ… ജന്മാഷ്ടമി ആശംസകൾ! - മൗലിയിൽ മയിൽപ്പീലി ചാർത്തീ… ഈ ജന്മാഷ്ടമി ദിനത്തിൽ എല്ലാവിധ സമൃദ്ധിയും സന്തോഷവും ആശംസിക്കുന്നു.

Krishna Janmashtami WhatsApp Captions

- എല്ലാവർക്കും ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ! 💙
- സ്നേഹവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ! 🙏🪷
- കണ്ണന്റെ ഓടക്കുഴൽ നാദം പോലെ മധുരമാകട്ടെ നിങ്ങളുടെ ജീവിതവും. കൃഷ്ണജയന്തി ആശംസകൾ 🦚✨


- രാധേ കൃഷ്ണ! സമാധാനവും സമൃദ്ധിയും നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു…🍯
- അന്ധകാരത്തെ നീക്കി വെളിച്ചം പകരാൻ ശ്രീകൃഷ്ണൻ അവതാരമെടുത്ത അഷ്ടമി രോഹിണി ദിനത്തിന്റെ ഐശ്വര്യം നിറയട്ടെ…
- വന്ദേ മുകുന്ദ ഹരേ… കൃഷ്ണാഷ്ടമി മംഗളങ്ങൾ! 🙏🌸
- ഫലം ഇച്ഛിക്കാതെ കർമം ചെയ്യുക. ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🪈💙
- ശ്രീ കൃഷ്ണ ജയന്തി ആശംസകൾ! ധർമ്മം എവിടെയുണ്ടോ, അവിടെ വിജയമുണ്ട്. 🙏🪷
- നിയന്ത്രിക്കാത്ത മനസ്സ് ശത്രുവിനെ പോലെ പ്രവർത്തിക്കും. ഏവർക്കും ശ്രീകൃഷ്ണ ജയന്തിയുടെ നന്മകൾ നേരുന്നു… 🌺
- ശ്രീ കൃഷ്ണ ജയന്തി ആശംസകൾ! 🪈മാറ്റമാണ് ഈ ലോകത്തിന്റെ നിയമം 💙
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
