12GB റാമിൽ 5850 mAh പവറിൽ OnePlus 13s അവതരിച്ചു, ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസിന് വേറെന്ത് വേണം!

HIGHLIGHTS

വൺപ്ലസ് കമ്പനിയിൽ നിന്നുള്ള ആദ്യത്തെ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് മോഡലാണിത്

50MP സോണി സെൻസറും, Snapdragon 8 Elite പ്രോസസറുമാണ് കൊടുത്തിരിക്കുന്നത്

വൺപ്ലസ് 13s രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്

12GB റാമിൽ 5850 mAh പവറിൽ OnePlus 13s അവതരിച്ചു, ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസിന് വേറെന്ത് വേണം!

5850 mAh പവറിൽ OnePlus 13s ഇന്ത്യയിൽ പുറത്തിറങ്ങി. 185g ഭാരവും സ്ലിം ഡിസൈനുമുള്ള 5ജി ഹാൻഡ്സെറ്റാണിത്. വൺപ്ലസ് സ്മാർട്ഫോണിൽ 50MP സോണി സെൻസറും, Snapdragon 8 Elite പ്രോസസറുമാണ് കൊടുത്തിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

OnePlus 13s ലോഞ്ച്

വൺപ്ലസ് കമ്പനിയിൽ നിന്നുള്ള ആദ്യത്തെ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് മോഡലാണിത്. 50,000 രൂപ റേഞ്ചിൽ വിലയാകുന്ന വൺപ്ലസ് 13എസ് ഫോണാണിത്. ശരിക്കും കമ്പനിയുടെ തന്നെ വൺപ്ലസ് 13R-നേക്കാൾ മികച്ച സ്മാർട്ഫോണാകാൻ സാധ്യതയുണ്ട്. മിനുസമാർന്നതും പരന്നതുമായ ഫ്രെയിമാണ് വൺപ്ലസ് 13S-നുള്ളത്.

ഗൂഗിളിന്റെ പിക്സൽ 9a, സാംസങ് ഗാലക്സി S25 എഡ്ജ് എന്നിവയുടെ ഏകദേശ വലിപ്പത്തിൽ വരുന്ന ഫോണാണിത്. ഇതിന് അൽപ്പം വലിയ ഡിസ്പ്ലേയും കൊടുത്തിരിക്കുന്നു.

OnePlus 13s

OnePlus 13s: സ്പെസിഫിക്കേഷൻ

6.32 ഇഞ്ച് LTPO AMOLED പാനലുള്ള ഫോണാണ് വൺപ്ലസ് 13s. 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. 120Hz ഡൈനാമിക് റിഫ്രഷ് റേറ്റും 460 ppi റെസല്യൂഷനോടും കൂടിയ ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. ഡോൾബി വിഷൻ, HDR10+, HDR വിവിഡ് സപ്പോർട്ട് എന്നിവ ഫോണിലുണ്ട്.

ഇതിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP സോണി LYT-700 സെൻസറുണ്ട്. 2X ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന 50MP ടെലിഫോട്ടോ ക്യാമറയുണ്ട്. ഫോണിന്റെ ഫ്രണ്ട് ക്യാമറയിലുള്ളത് 32MP-യാണുള്ളത്.

ഇതിൽ 12ജിബി റാം സപ്പോർട്ടോടെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. 4,400mm² 3D ക്രയോ-വെലോസിറ്റി വേപ്പർ ചേമ്പറും ഗ്രാഫൈറ്റ് ലെയറും ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ OS 15 ആണ് സോഫ്റ്റ് വെയർ. 80W ഫാസ്റ്റ് ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5,850 mAh ബാറ്ററിയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്.

വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, NFC കണക്റ്റിവിറ്റി സപ്പോർട്ടുണ്ട്. ഡ്യുവൽ-സിം, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ്, IR റിമോട്ട്, ഗൈറോസ്കോപ്പ്, ഇ-കോമ്പസ് സൌകര്യങ്ങൾ ഇതിനുണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങിനെ വൺപ്ലസ് 13s പിന്തുണയ്ക്കുന്നു.

മൂന്ന് ആകർഷകമായ കളർ ഓപ്ഷനുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. ഗ്രീൻ സിൽക്, പിങ്ക് സാറ്റിൻ, ബ്ലാക്ക് വെൽവെറ്റ് കളറുകളിലാണ് സ്മാർട്ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ അലേർട്ട് സ്ലൈഡറിന് പകരം പ്ലസ് കീ ഓപ്ഷൻ കൊടുത്തിരിക്കുന്നു. ഇത് ക്യാമറയെടുക്കാനും ഫ്ലാഷ്ലൈറ്റിനും വേണ്ടിയുള്ള കസ്റ്റം ബട്ടണാണ്.

പുതിയ വൺപ്ലസ് ഫോണിന്റെ വിലയും വിൽപ്പനയും

വൺപ്ലസ് 13s രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്. ഇതിൽ 12GB+256GB ഫോണിന് 54,999 രൂപ വിലയാകുന്നു. 12GB+512GB വേരിയന്റിന് 59,999 രൂപയാകുന്നു. ഇതിന് 5,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും.

ആമസോൺ, ഇ-സ്റ്റോർ, റീട്ടെയിൽ ചാനലുകളിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം. ജൂൺ 12 മുതൽ വൺപ്ലസ് 13s സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.

Also Read: Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo