Bharat Sanchar Nigam Limited വരിക്കാർക്ക് വീണ്ടും ആ സന്തോഷ വാർത്ത. അൺലിമിറ്റഡ് കോളുകളും ബൾക്ക് ഡാറ്റയും തരുന്ന BSNL പ്ലാൻ കമ്പനി തിരിച്ചുകൊണ്ടുവന്നു. ആദ്യമായി സർക്കാർ ടെലികോം ഈ പ്ലാൻ പുറത്തിറക്കിയത് ഓഗസ്റ്റ് മാസം സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ചായിരുന്നു. ഇത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർ ഏറ്റെടുത്തതോടെ ദീപാവലിയ്ക്കും ഈ പ്ലാൻ അവതരിപ്പിച്ചു.
Survey4ജി കണക്ഷനും പരിധിയില്ലാതെ വോയിസ് കോളുകളും തരുന്ന പാക്കേജാണിത്. ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ ആകർഷിക്കാനും പ്ലാൻ സഹായിച്ചു. ഇപ്പോൾ വർഷാവസാനം പൊതുമേഖല ടെലികോം വീണ്ടും 1 Rupee Freedom Plan പുറത്തിറക്കി.
BSNL 1 Rupee Plan
ബിഎസ്‌എൻഎൽ 1 രൂപ ഫ്രീഡം പ്ലാൻ ഒരു പുതുവർഷ ഓഫറാണ്. എന്നാൽ ഡിസംബർ 31 വരെ മാത്രമാണ് പ്ലാൻ തെരഞ്ഞെടുക്കാനുള്ള അവസരം. 30 ദിവസത്തേക്ക് സൗജന്യ കോളിംഗ് ലഭിക്കുന്ന ഓഫറാണിത്. ഈ ബിഎസ്എൻഎൽ പ്ലാനിൽ ഡാറ്റ, എസ്എംഎസ് സേവനങ്ങളും അനുവദിച്ചിരിക്കുന്നു.
വെറും 1 രൂപയ്ക്ക് ബിഎസ്എൻഎൽ വരിക്കാർക്ക് ടെലികോം സേവനങ്ങൾ ആസ്വദിക്കാം. ഈ ഫ്രീഡം ഓഫറിലൂടെ ബിഎസ്എൻഎൽ കണക്ഷനെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ലാഭം കണ്ടെത്താം.
Also Read: Bumper Deal: 9.1.4 Dolby Atmos Soundbar 65 ശതമാനം കിഴിവിൽ, പിന്നെ 10000 രൂപ കൂപ്പൺ ഓഫറും!
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഓഫർ
ബിഎസ്എൻഎല്ലിന്റെ ഫ്രീഡം ഓഫറിലെ ആനുകൂല്യങ്ങൾ അറിയണ്ടേ? 1 രൂപയുടെ 4ജി സിം എടുക്കുമ്പോൾ നിങ്ങൾക്ക് 30 ദിവസത്തേക്കുള്ള ടെലികോം സേവനങ്ങൾ ലഭിക്കും. എന്നുവച്ചാൽ 4ജി സിം കണക്ഷനൊപ്പം സിം ആക്ടീവാക്കാൻ വേറെ തുക ചെലവാക്കേണ്ടതില്ല.

ഒരു രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. 30 ദിവസത്തേക്ക് അൺലിമിറ്റഡായി ഔട്ട്ഗോയിങ്, ഇൻകമിങ് കോളുകൾ ലഭിക്കും. ഇതേ കാലാവധിയിൽ 100 എസ്എംഎസ് സേവനങ്ങളും പ്രതിദിനം ആസ്വദിക്കാം. ഒരു രൂപ സിം കണക്ഷനിലൂടെ ദിവസേന 2ജിബി ഡാറ്റ ലഭിക്കുന്നു. ഒരു മാസം കാലാവധിയിലേക്ക് 60ജിബി മൊത്തമായി ഉൾപ്പെടുത്തിയിരിക്കുന്നു.
എന്നാൽ ശ്രദ്ധിക്കേണ്ടത് ഇത് പുതിയ വരിക്കാർക്ക് മാത്രമായുള്ള ഓഫറാണ്. നിലവിലുള്ള ഉപയോക്താക്കൾക്ക് ഈ 1 രൂപ ഓഫറിന് അർഹതയില്ല.
അതേ സമയം ബിഎസ്എൻഎൽ കേരള വരിക്കാർക്കായി മറ്റൊരു ന്യൂ ഇയർ ഗിഫ്റ്റ് കൂടി കൊണ്ടുവന്നു. സഞ്ചാർ മിത്ര എന്ന ആപ്ലിക്കേഷനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുറത്തിറക്കിയത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile