12GB Motorola Edge 50 Pro 5ജി 25000 രൂപയ്ക്ക്! 50MP സെൽഫി ക്യാമറ ഫോണിന് ആമസോണിൽ ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം?
12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഈ മോട്ടറോള ഫോണിന്റെ വിപണി വില 41,999 രൂപയാണ്
ആമസോണിൽ സ്മാർട്ഫോൺ നിങ്ങൾക്ക് 25,993 രൂപയ്ക്ക് സ്വന്തമാക്കാം
ഇതിൽ ഫാസ്റ്റ് ചാർജിങ്ങും ട്രിപ്പിൾ റിയർ ക്യാമറയും കരുത്തനായ സ്നാപ്ഡ്രാഗൺ പ്രോസസറുമുണ്ട്
നതിങ് ഫോൺ 2എ, പോകോ, ഷവോമി ഫോണുകളോട് താൽപ്പര്യമില്ലാത്തവർക്കുള്ള ബെസ്റ്റ് ചോയിസാണ് Motorola Edge 50 Pro 5G. ഇപ്പോഴിതാ സ്റ്റൈലിഷ് മോട്ടറോള സ്മാർട്ഫോണിന് ഏറ്റവും വിലക്കിഴിവ് പ്രഖ്യാപിച്ചു. പരിമിതകാലത്തേക്കുള്ള ഡിസ്കൌണ്ടാണ് മോട്ടറോള പ്രഖ്യാപിച്ചിട്ടുള്ളത്. ഫ്ലിപ്കാർട്ടിൽ 8ജിബി റാം മോട്ടറോള എഡ്ജ് 50 പ്രോ വിൽക്കുന്ന വിലയിൽ ആമസോണിൽ 12ജിബി സ്മാർട്ഫോൺ ലഭിക്കും.
SurveyMotorola Edge 50 Pro 5G: ആമസോൺ vs ഫ്ലിപ്കാർട്ട് ഓഫർ
12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഈ മോട്ടറോള ഫോണിന്റെ വിപണി വില 41,999 രൂപയാണ്. പ്രീമിയം മിഡ് റേഞ്ചിലായിരുന്നു സ്മാർട്ഫോൺ കമ്പനി പുറത്തിറക്കിയത്. ഇപ്പോൾ സ്റ്റൈലിഷ് മോട്ടറോള സെറ്റിന്റെ 12ജിബി വേരിയന്റിന് 38 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോൺ അനുവദിച്ചു. ഇങ്ങനെ സ്മാർട്ഫോൺ നിങ്ങൾക്ക് 25,993 രൂപയ്ക്ക് സ്വന്തമാക്കാം.

ഇതേ കളറും വേരിയന്റുമുള്ള എഡ്ജ് 50 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ വില 27999 രൂപയാണ്. 25,899 രൂപയ്ക്ക് ല്യൂക്സ് ലാവെണ്ടർ കളറിലുള്ള 8ജിബി റാം ഫോൺ വിൽക്കുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ആമസോൺ ഡീലാണ് ഉത്തമം. കാരണം കനീൽ ബേ നിറത്തിലുള്ള 12ജിബി ഫോൺ നിങ്ങൾക്ക് 25000 രൂപ റേഞ്ചിൽ തന്നെ സ്വന്തമാക്കാം. പോരാഞ്ഞിട്ട് 750 രൂപ മുതൽ 1500 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
എക്സ്ചേഞ്ചിൽ വാങ്ങുന്നവർക്ക് അധികമായി 1000 രൂപയുടെ ഇളവ് നേടാം. എന്നുവച്ചാൽ ഫോൺ 24,100 രൂപയ്ക്ക് ലഭിക്കുന്നു. ഇതിന് പുറമെ 1,254 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നുണ്ട്.
മോട്ടറോള Edge 50 Pro: പ്രത്യേകതകൾ
6.7 ഇഞ്ച് 1.5K pOLED കർവ്ഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് മോട്ടറോള എഡ്ജ് 50 പ്രോ. ഇതിൽ ഫാസ്റ്റ് ചാർജിങ്ങും ട്രിപ്പിൾ റിയർ ക്യാമറയും കരുത്തനായ സ്നാപ്ഡ്രാഗൺ പ്രോസസറുമുണ്ട്. വലിപ്പത്തിൽ മാത്രമല്ല ഡിസ്പ്ലേ പെർഫോമൻസിലും ഫോൺ മികച്ചതാണ്. 144Hz റിഫ്രഷ് റേറ്റും, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഇതിന്റെ ഡിസ്‌പ്ലേയുടെ പ്രത്യേകതകളാണ്. HDR10+ സപ്പോർട്ടും ലഭിക്കുന്നു.
മികച്ച ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. അതും സ്മാർട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയും ഓട്ടോഫോക്കസ് സെൽഫി സെൻസറും ഉപയോഗിച്ചിരിക്കുന്നു. പിൻവശത്തെ പ്രൈമറി സെൻസർ 50MP ആണ്. OIS സപ്പോർട്ട് ചെയ്യുന്ന സെൻസറാണിത്. ഇതിന് പുറമെ 13MP അൾട്രാവൈഡ് ക്യാമറയും 10MP ടെലിഫോട്ടോ ലെൻസും ഇതിനുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. ഫോണിന് മുൻവശത്താകട്ടെ 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയാണുള്ളത്.
4500mAh ആണ് ഫോണിലെ ബാറ്ററി. ഇത് 125W TurboPower ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. സ്മാർട്ഫോൺ 50 വാട്ടിന്റെ വയർലെസ് ചാർജിങ്ങിനെയും 10 വാട്ടിന്റെ റിവേഴ്‌സ് വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
ഫോണിന്റെ പെർഫോമൻസിലേക്ക് വന്നാൽ എഡ്ജ് 50 പ്രോയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസ്സറാണുള്ളത്. ഈ പ്രോസസർ ഉപയോഗിച്ചിരിക്കുന്നത് വേഗതയേറിയ പ്രകടനത്തിനും മൾട്ടിടാസ്കിംഗിനും ഗെയിമിംഗിനും വേണ്ടിയാണ്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ഫോണിലുള്ളത്. ഹാൻഡ്സെറ്റിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഇതിൽ മോട്ടോ എഐ ഫീച്ചറുകളുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഫോണിന് IP68 റേറ്റിങ്ങും നൽകിയിരിക്കുന്നു.
അതേ സമയം 5000mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 50 5ജിയിലുള്ളത്. എന്നാൽ Edge 50 Pro-യുടെത് 4500mAh ബാറ്ററിയാണ്. 50MP സെൽഫി, 50MP ടെലെഫോട്ടോ ലെൻസാണ് പ്രോ മോഡലിലുള്ളത്. ബേസിക് മോഡലിൽ 32MP സെൽഫി ക്യാമറയും, 10MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു.
Also Read: BSNL 1 Year Plan: Unlimited കോളിങ്, ഡാറ്റ, SMS ഒരു വർഷം ഫുൾ! വെറും 4 രൂപയ്ക്ക്…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile