11000 രൂപ ലാഭിക്കാം! OnePlus 15 വരുന്നതിന് മുന്നേ 6000 mAh പവർഫുൾ OnePlus 13 5G വൻ ഇളവിൽ!

11000 രൂപ ലാഭിക്കാം! OnePlus 15 വരുന്നതിന് മുന്നേ 6000 mAh പവർഫുൾ OnePlus 13 5G വൻ ഇളവിൽ!

നവംബർ 13ന് OnePlus 15 സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നു. എന്നാൽ ഫോൺ പുറത്തിറങ്ങുന്നതിന് മുന്നേ പഴയ മോഡലിന് വില കുറച്ചു. 6000 mAh പവർഫുൾ ബാറ്ററിയുള്ള OnePlus 13 5G ഇനി വമ്പിച്ച ഇളവിൽ വാങ്ങാം. 12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വൺപ്ലസ് 13 സ്മാർട്ഫോണിനാണ് ഇളവ്.

Digit.in Survey
✅ Thank you for completing the survey!

OnePlus 13 5G Offer Price on Flipkart

ഫ്ലിപ്കാർട്ടിലാണ് വൺപ്ലസ് 13 5ജി ഫോണിനാണ് ഇളവ്. 12 ജിബി റാമും 256 ജിബി വേരിയന്റുമുള്ള വൺപ്ലസ് 13 ഫോൺ 62000 രൂപയ്ക്ക് താഴെ വാങ്ങാം. 72,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണിത്. എന്നാൽ വൺപ്ലസ് 15 ലോഞ്ച് പ്രമാണിച്ച് ഈ ഹാൻഡ്സെറ്റ് കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുകയാണ്.
ഫ്ലിപ്കാർട്ടിൽ നിന്ന് 15% കിഴിവിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 61,400 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാം.

ഈ വൺപ്ലസ് ഫ്ലാഗ്ഷിപ്പിന് 47,300 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 2,159 രൂപയുടെ ഇഎംഐ ഡീലിലും ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് വാങ്ങിക്കാം.

oneplus 13 5g

വൺപ്ലസ് 13 5ജി സ്പെസിഫിക്കേഷൻ എന്തൊക്കെ?

6.82 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് 13 ഫോണിനുള്ളത്. ഇതിന് 120 Hz റിഫ്രഷ് റേറ്റുണ്ട്. 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു. കോർണിങ് ഗോറില്ല ഗ്ലാസ് 7i ഡിസ്‌പ്ലേ പ്രൊട്ടക്ഷനുള്ള സ്ക്രീനാണിത്.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 24GB റാമും 1TB സ്റ്റോറേജും ഉൾക്കൊള്ളുന്ന ഹാൻഡ്സെറ്റാണ്.

ഫോട്ടോകൾക്കും വീഡിയോകൾക്കും, ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. OIS സപ്പോർട്ടുള്ള 50MP സെൻസർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഫോണിൽ ഒരു അൾട്രാവൈഡ് സെൻസറുണ്ട്. ഇത് 50 മെഗാപിക്സൽ റെസല്യൂഷനുള്ള ക്യാമറയാണ്. സ്മാർട്ഫോണിൽ 50MP പെരിസ്‌കോപ്പ് ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. ഫോണിന്റെ മുൻ വശത്ത് 32MP സെൽഫി ക്യാമറയാണുള്ളത്.

ഇനി ബാറ്ററിയിലേക്ക് വരാം. ഇതിൽ 6,000 mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് ഫോൺ പിന്തുണയ്ക്കുന്നുണ്ട്. വൈഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്.

Also Read: ഹല്ലേ… Dual 200 MP ഫോൺ! ഞെട്ടാനൊരുങ്ങിക്കോ, Vivo 5G കൊണ്ടുവരുന്നത് വല്ലാത്തൊരു ഫോണാകും

അതേ സമയം വൺപ്ലസിന്റെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യുന്നു. ചൈനയിൽ വൺപ്ലസ് 15 കഴിഞ്ഞ മാസം പുറത്തിറങ്ങി. നവംബർ 13-നാണ് ഇന്ത്യയിൽ 2025 ഫ്ലാഗ്ഷിപ്പ് ഡിവൈസ് ലോഞ്ച് ചെയ്യുന്നത്. അന്ന് രാത്രി തന്നെ ഫോണിന്റെ വിൽപ്പനയും ആരംഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo