108MP AI ക്യാമറ, 6600mAh പവർഫുൾ HONOR 5G Rs 20,000 താഴെ വാങ്ങാം, ഒന്നാന്തരം ഓഫർ
8GB റാമും 256GB സ്റ്റോറേജുമുള്ള ഹോണർ X9c 5G ഫോണിന്റെ ഡീലിനെ കുറിച്ച് കൂടുതലറിയാം
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് ഓഫർ
1000 രൂപ മുതൽ 1250 രൂപ വരെ SBI കാർഡുകളിലൂടെ ഇളവ് നേടാം
ഏറ്റവും കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് സ്മാർട്ഫോൺ HONOR X9c 5G സ്വന്തമാക്കാം. ആമസോണിൽ ഹോണർ സ്മാർട്ഫോണിന് വലിയ ഇളവ് പ്രഖ്യാപിച്ചു. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് ഓഫർ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഫോണിന് കിഴിവ്.
SurveyHONOR 5G ആമസോൺ ഡീൽ
8GB റാമും 256GB സ്റ്റോറേജുമുള്ള ഹോണർ X9c 5G ഫോണിന്റെ ഡീലിനെ കുറിച്ച് കൂടുതലറിയാം. ഇതിന് 27999 രൂപയാണ് വിപണി വില. എന്നാൽ ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 20,998 രൂപയ്ക്കാണ്. 1000 രൂപ മുതൽ 1250 രൂപ വരെ SBI കാർഡുകളിലൂടെ ഇളവ് നേടാം. ഇങ്ങനെ ഹോണർ X9c 5G 20,998 രൂപയ്ക്ക് വാങ്ങാം.
19,900 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ആമസോൺ തരുന്നു. 1018 രൂപയുടെ ഇഎംഐ ഡീലും ഹോണർ സ്മാർട്ഫോണിന് ലഭിക്കുന്നു. ഓഫർ വില.
ഹോണർ X9c 5G സവിശേഷതകൾ
1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 6.78 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്.
4nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് ഹോണർ X9c ഫോണിലുള്ളത്. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 6600mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലുള്ളത്.
രണ്ട് മീറ്റർ വരെ ഉയരത്തിൽ നിന്നുള്ള വീഴ്ചകളെ അതിജീവിക്കാൻ ഫോണിന് ആന്റി-ഡ്രോപ്പ് ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കാൻ IP65 സർട്ടിഫിക്കേഷനുമുണ്ട്.
ഹോണർ X9c യുടെ പിൻഭാഗത്ത് ഒപ്റ്റിക്കൽ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (OIS + EIS) സപ്പോർട്ടുണ്ട്. ഇതിൽ 108-മെഗാപിക്സൽ പ്രൈമറി ക്യാമറ സെറ്റ് ചെയ്തിരിക്കുന്നു. മോഷൻ സെൻസിംഗ്, AI ഇറേസർ, ഹൈ-RES മോഡ് തുടങ്ങിയ AI സവിശേഷതകൾ ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Also Read: മടക്കി ചുരുട്ടി പോക്കറ്റിലാക്കാം, ഓഫർ പിടിച്ചോളൂ… Rs 10000 ഡിസ്കൗണ്ടിൽ Motorola Razr 60 ഇന്ന്…
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile