പ്രവേശനത്തിന് ഇനി ദിവസങ്ങൾ മാത്രം, 100W SUPERVOOC ചാർജിങ് OnePlus 5G ഫോണിന്റെ വില ചോർന്നോ? TECH NEWS
OnePlus നോർഡ് CE 3യുടെ പിൻഗാമിയാണ് നോർഡ് സിഇ 4
ഏപ്രിൽ 1നാണ് OnePlus Nord CE 4 ലോഞ്ചിനെത്തുന്നത്
ഇപ്പോഴിതാ ഫോണിന്റെ അതിശയിപ്പിക്കുന്ന വിലയും കമ്പനി വെളിപ്പെടുത്തി
ഏപ്രിൽ 1നാണ് OnePlus Nord CE 4 ലോഞ്ച് ചെയ്യുന്നത്. റിലീസിന് 4 ദിവസം മുന്നേ OnePlus 5G ഫോണിന്റെ വില ചോർന്നു. കൂടാതെ വൺപ്ലസ് നോർഡിന്റെ പുതിയ ഫോണിന്റെ ഫീച്ചറുകളും പ്രചരിച്ചു. വൺപ്ലസ് നോർഡ് CE 3യുടെ പിൻഗാമിയാണ് നോർഡ് സിഇ 4. അതിനാൽ തന്നെ വിപണി കാത്തിരിക്കുന്ന ഫോണാണിത്.
SurveyOnePlus Nord CE 4
ഫോണിന്റെ വെളിപ്പെടുത്തിയിരിക്കുന്ന വില എത്രയാണെന്ന് നോക്കാം. ഒപ്പം എന്തെല്ലാം ഫീച്ചറുകളോടെയാണ് വൺപ്ലസ് ഈ ഫോൺ അവതരിപ്പിക്കുന്നതെന്നും പരിശോധിക്കാം. എന്തായാലും മിഡ്- റേഞ്ച് ബജറ്റിലുള്ളവർക്ക് വാങ്ങാവുന്ന പുതിയ OnePlus 5G ഫോണായിരിക്കുമിത്.

OnePlus Nord CE 4 വില
2 വേരിയന്റുകളായിരിക്കും OnePlus Nord CE 4ലുണ്ടാവുക. രണ്ടും ഒരേ റാമുള്ള ഫോണുകളാകും. എന്നാൽ സ്റ്റോറേജിലാണ് വ്യത്യാസം വരിക. 8GB + 128GB സ്റ്റോറേജിന് 24,999 രൂപയായേക്കും. 8GB + 256GB സ്റ്റോറേജിന് 26,999 രൂപയും വിലവരും. ഓർക്കുക, ഇവ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്ന വില വിവരമല്ല. ട്വിറ്ററുകളിലും മറ്റും ടെക് വിദഗ്ധർ സൂചിപ്പിക്കുന്ന വിലയാണ് ഇവ.
എന്തായാലും മുൻഗാമിയേക്കാൾ വില കുറവായിരിക്കും CE4നെന്നാണ് വിവരം. കാരണം 8ജിബി റാം നോർഡ് CE 3യ്ക്ക് 26,999 രൂപയായിരുന്നു വില. ഇതിന്റെ 12GB റാമുള്ള ഫോണിന് ലോഞ്ച് വില 28,999 രൂപയുമായിരുന്നു.
ഫീച്ചറുകൾ എന്തെല്ലാം?
6.7 ഇഞ്ച് ഫ്ലൂയിഡ് AMOLED ഡിസ്‌പ്ലേയിൽ വരുന്ന ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റുണ്ടാകും. ഏറ്റവും പുതിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പ് ആയിരിക്കും ഉൾപ്പെടുത്തുക എന്നാണ് സൂചന. ഇവ 8GB LPDDR4x റാമുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ചാർജിങ്ങിലും ബാറ്ററിയിലുമെല്ലാം പ്രീമിയം പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. 100W SUPERVOOC ഫാസ്റ്റ് ചാർജിങ്ങായിരിക്കും ഈ വൺപ്ലസ് ഫോണിലുണ്ടാവുക. 29 മിനിറ്റിനുള്ളിൽ ഫോൺ 1ൽ നിന്ന് 100 ശതമാനം ചാർജാകും. ഇതിൽ വൺപ്ലസ് 5,500mAh ബാറ്ററി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
മൊബൈൽ പ്രേമികൾ കാത്തിരിക്കുന്ന അപ്ഡേറ്റ് ഫോണിന്റെ ക്യാമറയെ കുറിച്ചായിരിക്കും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഫീച്ചറുള്ള ക്യാമറയായിരിക്കും ഇതിലുള്ളത്. 50-മെഗാപിക്സൽ സോണി LYT-600 പ്രൈമറി റിയർ സെൻസറുണ്ടായേക്കും.
Read More: Best Camera Phones: ഫോട്ടോഗ്രാഫി ഇഷ്ടമാണോ? ഏറ്റവും പുതിയ ക്യാമറ ഫോണുകൾ ഏതെല്ലാം! TECH NEWS
8-മെഗാപിക്സൽ സോണി IMX355 അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുത്തുമെന്നാണ് സൂചന. സെൽഫി ക്യാമറയായി വൺപ്ലസ് 16 മെഗാപിക്സൽ സെൻസർ കൊണ്ടുവരുമെന്ന് റിപ്പോർട്ടുണ്ട്.
നോർഡ് CE 4 vs നോർഡ് CE 3
വില 2000 രൂപ കുറവായിരിക്കും നോർഡ് CE 4ന്. എന്നാൽ ഒരേ റാം ഓപ്ഷനുകളായിരിക്കും 2 വേരിയന്റുകൾക്കും. എന്നാൽ വൺപ്ലസ് നോർഡ് സിഇ 3യിൽ വ്യത്യസ്ത റാമുകളായിരുന്നു നൽകിയത്. എന്തായാലും ഇക്കാര്യങ്ങൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. മികച്ച ബാറ്ററിയും വേഗതയേറിയ ചിപ്സെറ്റും നോർഡ് CE 4ലുണ്ടാകുമെന്നും സൂചനയുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile