Discount Sale: കമ്മ്യൂണിറ്റി സെയിലിൽ 100W SUPERVOOC ചാർജിങ് OnePlus Nord CE 4 ഓഫറിൽ വാങ്ങാം
OnePlus Nord CE 4 ഇപ്പോൾ വിലക്കുറവിൽ വാങ്ങാം
ബെസ്റ്റ് ഫീച്ചറുകളുള്ള, മിഡ്-റേഞ്ച് സ്മാർട്ഫോണാണിത്
100W SuperVOOC ചാർജിങ് കപ്പാസിറ്റി OnePlus Nord CE 4-ലുണ്ട്
ജനപ്രിയ ഫോണായ OnePlus Nord CE 4 ഇപ്പോൾ വിലക്കുറവിൽ വാങ്ങാം. One Community Sale-ന്റെ ഭാഗമായാണ് ഓഫർ. ജൂൺ 6 മുതൽ 11 വരെയാണ് വൺപ്ലസ് ഉൽപ്പന്നങ്ങൾക്കായുള്ള ഓഫർ. 2000 രൂപ കിഴിവിൽ ഇപ്പോൾ Oneplus 5G ഫോൺ വാങ്ങാം.
SurveyOnePlus Nord CE 4
ബെസ്റ്റ് ഫീച്ചറുകളുള്ള, മിഡ്-റേഞ്ച് സ്മാർട്ഫോണാണിത്. SONY LYT-600 ക്യാമറയാണ് വൺപ്ലസ് ഉപയോഗിച്ചിരിക്കുന്നത്. 100W SuperVOOC ചാർജിങ് കപ്പാസിറ്റി OnePlus Nord CE 4-ലുണ്ട്. സ്നാപ്ഡ്രാഗൺ ചിപ്സെറ്റും OIS ഫീച്ചറുകളും വൺപ്ലസ് നോർഡ് CE4-ൽ നൽകിയിട്ടുണ്ട്. ഫോണിന്റെ പ്രത്യേകതകളും കമ്മ്യൂണിറ്റി സെയിലിലെ ഓഫറും പരിശോധിക്കാം.
OnePlus Nord CE 4 സ്പെസിഫിക്കേഷൻ
2412 x 1080 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz വരെ റീഫ്രെഷ് റേറ്റ് ഈ സ്മാർട്ഫോണിനുണ്ട്. 210Hz ടച്ച് സാംപ്ലിംഗ് റേറ്റും 2160Hz PWM ഡിമ്മിങ് റേറ്റുമുള്ള ഫോണാണിത്. ഇതിന് HDR 10+ കളർ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 10-ബിറ്റ് കളർ ഡെപ്‌ത് സപ്പോർട്ടും ഫോണിനുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 SoC ആണ് പ്രോസസർ. അഡ്രിനോ 720 GPU-മായി ജോടിയാക്കിയതിനാൽ ഗ്രാഫിക്സ്-ഇന്റൻസീവ് ടാസ്‌ക്കുകൾ അനായാസമാകും. 100W SUPERVOOC ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള ഫോണാണിത്. ഇതിന്റെ ബാറ്ററി 5,500mAh ആണ്. വെറും 29 മിനിറ്റിനുള്ളിൽ 100 ശതമാനം പൂർണമായി ചാർജ് ചെയ്യാനാകും.
ഫോണിന്റെ മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുണ്ട്. 50MP Sony LYT600 പ്രൈമറി സെൻസറാണ് ഈ സ്മാർട്ഫോണിലുള്ളത്. 8MP സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ട്. സെൽഫി, വീഡിയോ കോളിങ്ങിന് ഫോണിൽ 16MP ഫ്രണ്ട് ഫേസിംഗ് ഷൂട്ടറുണ്ട്.
മാർബിൾ നിറത്തിലും ഡാർക് ക്രോം നിറത്തിലും ഫോൺ ലഭ്യമാണ്. 8GB റാമും 128GB സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തെ വേരിയന്റ്. 8GB റാമും 256GB സ്റ്റോറേജുമുള്ളതാണ് ഉയർന്ന വേരിയന്റ്. 24,999 രൂപയാണ് വില 128ജിബി സ്റ്റോറേജിന്റെ വില. 256ജിബി ഫോണിന് 26,999 രൂപയാകും.
കമ്മ്യൂണിറ്റി സെയിൽ ഓഫർ
വൺ കമ്മ്യൂണിറ്റി സെയിലിന്റെ ഭാഗമായി ബാങ്ക് ഓഫറിൽ ഫോൺ വാങ്ങാം. ഇതൊരു പരിമിത കാല ഓഫറാണെന്നതും ശ്രദ്ധിക്കുക. ആമസോൺ സൈറ്റിലും വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിലും ഫോൺ ലഭ്യമാണ്. വൺപ്ലസിന്റെ ഔദ്യോഗിക പങ്കാളികൾ വഴിയും വാങ്ങാം.
Read More: Malayalam movie Latest OTT Update: എന്തുകൊണ്ട് Aadujeevitham OTT റിലീസ് ഇതുവരെയും ആയില്ല!
ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, വൺകാർഡ് എന്നീ ബാങ്കുകളുടെ കാർഡുകൾക്കാണ് ഓഫർ. ബാങ്ക് ഓഫ് ബറോഡ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് കാർഡുകൾക്കും ഓഫറുണ്ട്. 2,000 രൂപയുടെ ബാങ്ക് കിഴിവാണ് വൺപ്ലസ് നോർഡ് സിഇ 4-നായി അനുവദിച്ചിരിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile