CES 2019:സാംസങ്ങിന്റെ പുതിയ ഗെയിമിങ് ലാപ്ടോപ്പുകൾ എത്തി

CES 2019:സാംസങ്ങിന്റെ പുതിയ ഗെയിമിങ് ലാപ്ടോപ്പുകൾ എത്തി
HIGHLIGHTS

സാംസങ്ങിന്റെ നോട്ട്ബുക്ക് Odyssey ഒരു ഗെയിമിങ് ലാപ്ടോപ്പ് കൂടിയാണ്

 

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്ടോപ്പുകൾ 2019 ന്റെ വിപണിയിൽ പുറത്തിറക്കി .ഒരുപാടു സവിശേഷതകൾ ഉള്ള ഒരു ഗെയിമിങ് ലാപ്ടോപ്പുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .സാംസങ്ങിന്റെ നോട്ട് ബുക്ക് Odyssey എന്ന മോഡലാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .2.4 കിലോ ഭാരമാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത് .മികച്ച ഗെയിമിങ് സപ്പോർട്ട് തന്നെയാണ് സാംസങ്ങിന്റെ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Nvidia RTX 2080 കൂടാതെ പെന്റാ പൈപ്പ് കൂളിംഗ് സിസ്റ്റവും ഈ ലാപ്ടോപ്പുകളുടെ സവിഷേശതകളാണ് .Alienware, Razer, Acer Predator എന്നി ലാപ്ടോപ്പുകൾക്ക് സമാനമായ ഗെയിമിങ് ലാപ്ടോപ്പുകളാണ് സാംസങ്ങിന്റെ ഈ മോഡലുകൾ .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

15.6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് സാംസങ്ങിന്റെ നോട്ട് ബുക്ക് Odyssey ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വലിയ ഡിസ്പ്ലേ ഉള്ളതുകൊണ്ടുതന്നെ നല്ല രീതിയിൽ ഗെയിമുകൾ എല്ലാംതന്നെ ഇതിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മൂന്ന് USB പോർട്ടുകളും അതുപോലെതന്നെ ഒരു HDMI പോർട്ടുകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .അൽപ്പം ഭാരം കൂടിയ ലാപ്ടോപ്പുകളാണിത് .2.4 കിലോ ഭാരമാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത് .ഇന്റലിന്റെ 8th ജനെറേഷനിൽ തന്നെയാണ് ഇതും പുറത്തിറങ്ങിയിരിക്കുന്നത് .Intel Core i7 CPU 8th ജനറേഷനിലാണ് പ്രവർത്തിക്കുന്നത് .

Nvidia RTX 2080 കൂടാതെ പെന്റാ പൈപ്പ് കൂളിംഗ് സിസ്റ്റവും ഈ ലാപ്ടോപ്പുകളുടെ സവിഷേശതകളാണ് .86 ബ്ലെയിഡുകളോട്കൂടിയ 2 ഫാനുകളാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് .അതുകൊണ്ടുതന്നെ ഹീറ്റിംഗ് പോലെയുള്ള പ്രേശ്നങ്ങൾ പരിഹരിക്കുന്നതിന് കാരണമാകുന്നതാണ് .എന്നാൽ ഇതിന്റെ വിലയെക്കുറിച്ചു മറ്റുവിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .ഉടൻ തന്നെ ഇത് ലോകവിപണിയിൽ വില്പനയ്ക്ക് എത്തുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo