1.17 കിലോ മാത്രം ഭാരമുള്ള ഏസറിന്റെ പുത്തൻ ലാപ്ടോപ്പ്; അറിയേണ്ടതെല്ലാം…

1.17 കിലോ മാത്രം ഭാരമുള്ള ഏസറിന്റെ പുത്തൻ ലാപ്ടോപ്പ്; അറിയേണ്ടതെല്ലാം…
HIGHLIGHTS
  • 1.17 കിലോ മാത്രം ഭാരമുള്ള ലാപ്ടോപ്പാണിത്.

  • 4K 16 ഇഞ്ച് OLED ഡിസ്‌പ്ലേയും ലാപ്‌ടോപ്പിനുള്ളത്.

  • 1,24,999 രൂപ മുതലാണ് ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത്.

ഏയ്‌സറിന്റെ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 16 ഇഞ്ച് OLED ലാപ്ടോപ്പ് വിപണിയിലെത്തിയിരിക്കുകയാണ്. ഏസർ സ്വിഫ്റ്റ് എഡ്ജ് (Acer swift edge laptop) എന്ന ലാപ്‌ടോപ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഡക്ടിവിറ്റിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉപഭോക്താക്കൾക്കു വേണ്ടിയാണ് ഈ ലാപ്‌ടോപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. മൈക്രോസേഫ്റ്റ് പ്ലൂട്ടൺ സുരക്ഷാ പ്രോസസർ സങ്കീർണമായ എല്ലാ സൈബർ ആക്രമണങ്ങളെ പോലും നേരിടാൻ സഹായിക്കുന്നു.

ഏസർ സ്വിഫ്റ്റ് എഡ്ജ് ലാപ്ടോപ്പ്(Acer swift edge laptop) 4K 16 ഇഞ്ച് OLED ഡിസ്‌പ്ലേയുമായിട്ടാണ് അവതരിപ്പിരിച്ചിരിക്കുന്നത്. 1.17 കിലോ ഭാരം മാത്രമാണ് ഈ ലാപ്‌ടോപ്പിനുള്ളത്. അലുമിനിയം പോലെ 20 ശതമാനം ഭാരം കുറഞ്ഞതും 2 മടങ്ങ് ശക്തവുമായ ഒരു അലോയ് മെറ്റീരിയലാണ് ഏസർ സ്വിഫ്റ്റ് എഡ്ജ്ലാപ്‌ടോപ്പിന്റെ ബോഡി നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. എഎംഡി റൈസൺ പ്രോ പ്രോസസറിന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ഏസർ സ്വിഫ്റ്റ് എഡ്ജിന്റെ വിലയും സവിശേഷതകളും നോക്കാം.

ഏസർ സ്വിഫ്റ്റ് എഡ്ജ് (Acer swift edge laptop) ലാപ്‌ടോപ്പിന്റെ വില

ഏസർ സ്വിഫ്റ്റ് എഡ്ജ്(Acer swift edge laptop) ലാപ്ടോപ്പിന് ഇന്ത്യൻ വിപണിയിൽ 124,999 രൂപ മുതലാണ് വില. ഏസർ ഇന്ത്യയുടെ ഇ-സ്റ്റോറിലും ആമസോണിലും ഈ ലാപ്ടോപ്പ് വിൽപ്പനയ്ക്ക് എത്തും. സ്വിഫ്റ്റ് എഡ്ജ് ഒരൊറ്റ ഒലിവിൻ ബ്ലാക്ക് നിറത്തിലാണ് ലഭ്യമാകുന്നത്. ലാപ്ടോപ്പിന്റെ പാക്കേജിൽ 65W PD ചാർജറും ടൈപ്പ്-സി പവർ കോഡും ഏസർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏസർ സ്വിഫ്റ്റ് എഡ്ജ്: സവിശേഷതകൾ

ഏസർ സ്വിഫ്റ്റ് എഡ്ജ്(Acer swift edge laptop) ലാപ്ടോപ്പിൽ 4K റെസല്യൂഷനുള്ള ((3840 x 2400 പിക്സലുകൾ) 16 ഇഞ്ച് OLED ഡിസ്പ്ലേയാണുള്ളത്. 16GB LPDDR 5RAM 1TB PVCI സ്റ്റോറേജുമായി കണക്റ്റ് ചെയ്തിരിക്കുന്ന AMD Ryzen 6800U ഒക്ടാ-കോർ പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. ഈ ലാപ്ടോപ്പിന്റെ കീബോർഡിന് നമ്പർ പാഡ് നൽകിയിട്ടില്ല. ബയോമെട്രിക് സുരക്ഷയ്‌ക്കായി ഡിവൈസിൽ ഫിംഗർപ്രിന്റ് റീഡർ കൊടുത്തിട്ടുണ്ട്.

ഏസർ സ്വിഫ്റ്റ് എഡ്ജ്(Acer swift edge laptop) ലാപ്ടോപ്പിൽ 60fps വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിവുള്ള ഒരു ഫുൾ-എച്ച്ഡി വെബ്‌ക്യാമറയുണ്ട്. വീഡിയോ കോളുകൾക്കിടയിൽ ശബ്ദം വ്യക്തമായി കേൾക്കാനായി "ടെമ്പറൽ നോയ്സ് റിഡക്ഷൻ" സപ്പോർട്ടും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ഒരു യുഎസ്ബി 3.2 ജെൻ 1 പോർട്ട്, ഒരു എച്ച്ഡിഎംഐ പോർട്ട് എന്നിവയാണ് ലാപ്ടോപ്പിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. വൈഫൈ 6ഇ വയർലെസ് കണക്റ്റിവിറ്റിയെയും ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.

ഏസർ സ്വിഫ്റ്റ് എഡ്ജിൽ 65W പിഡി അഡാപ്റ്റർ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന 54Wh ബാറ്ററിയാണുള്ളത്. മൈക്രോസോഫ്റ്റ് ഓഫീസ് 2021 പ്രീലോഡ് ചെയ്ത വിൻഡോസ് 11 ഹോം, സ്റ്റീരിയോ സ്പീക്കറുകൾ, ബ്ലൂടൂത്ത് 5.2, ഒരു വർഷത്തെ ഇന്റർനാഷണൽ ട്രാവലേഴ്സ് വാറന്റി എന്നിവയാണ് ഏസർ സ്വിഫ്റ്റ് എഡ്ജിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

We will be happy to hear your thoughts

Leave a reply

Digit.in
Logo
Digit.in
Logo
Compare items
  • Water Purifier (0)
  • Vacuum Cleaner (0)
  • Air Purifter (0)
  • Microwave Ovens (0)
  • Chimney (0)
Compare
0