കിടിലൻ നോട്ട്ബുക്ക് പിസികളുമായി ഷവോമി

Highlights

'എംഐ നോട്ട്ബുക്ക് എയർ' എത്തുന്നത് സെവൻത് ജനറേഷൻ ഇന്റൽ ഐ 5, ഐ 7 പ്രോസസറുകളോടെ

ഷവോമി  അവരുടെ  രണ്ടാം തലമുറ ലാപ്ടോപ്പുകൾ 'എംഐ  നോട്ട്ബുക്ക് എയർ' അവതരിപ്പിച്ചു. കഴിഞ്ഞ വർഷം  12.5, 13.3 ഇഞ്ച് സ്ക്രീൻ  വലിപ്പത്തിൽ കമ്പനി എംഐ  നോട്ട്ബുക്ക് എയർ അവതരിപ്പിച്ചിരുന്നു. പരിഷ്കരിച്ച ഒരു  13.3 ഇഞ്ച് (1920 x 1080 പിക്സൽ- ഫുൾ എച്ച് ഡി) മോഡലുമായാണ്  ഷവോമിയുടെ നോട്ട്ബുക്ക് വിപണിയിലെ ഈ വർഷത്തെ പ്രവേശനം.

എംഐ  നോട്ട്ബുക്ക് എയർ ജിങ്ഡോംഗ് മാളിൽ (Jingdong Mall) ലിസ്റ്റ് ചെയ്യപ്പെട്ടതായി നേരത്തെ ചില  റിപ്പോർട്ടുകൾ  (JD.com) പുറത്തു വന്ന ശേഷമാണ്  ഒടുവിൽ  'എംഐ  നോട്ട്ബുക്ക് എയർ'  അവതരണം  സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്നത്. അപ്ഗ്രേഡ് ചെയ്ത 13.3 ഇഞ്ച് മോഡലിന് സെവൻത് ജനറേഷൻ ഇന്റൽ ഐ 5, ഐ 7 പ്രോസസറുകളാണ് കരുത്ത് പകരുക. 

മെറ്റൽ ബോഡിയിലെത്തുന്ന പുതിയ വിൻഡോസ് 10 ഉപകരണത്തിന്  എൻവിഡിയ ജിഫോഴ്സ്  എംഎക്സ് 150 ജിപിയു പിന്തുണയും ഉണ്ട്. മുകളിൽ വലത് കോണിലുള്ള വിരലടയാള സ്കാനർ ഈ നോട്ട് ബുക്കിനെ വ്യത്യസ്തമാക്കുന്നു. ഇന്റൽ കോർ ഐ 5/8 ജിബി റാം / 128 ജിബി വേർഷന്റെ വില 4999 യുവാൻ (യുഎസ് $735 / 47380 രൂപ),ഇന്റൽ കോർ ഐ 5/8 ജിബി റാം / 256 ജിബി വേർഷന്റെ വില 5499 യുവാൻ (യുഎസ് $ 808 /  52130 രൂപ) എന്നിങ്ങനെയാണ്.

Syed Shiyaz Mirza

Syed Shiyaz Mirza

View full profile